ശത്രുദോഷം അകറ്റാൻ നാഗങ്ങൾക്ക് ഉപ്പും മഞ്ഞളും; കാളിക്ക് ചെമ്പരത്തി മാല
സുജാത പ്രകാശൻ
ജീവിതത്തിൽ ശത്രുക്കളില്ല എന്ന് കരുതുന്നവർ വളരെ അപൂർവ്വമാണ്. ഒളിഞ്ഞും തെളിഞ്ഞും ശത്രുദോഷം അനുഭവിക്കുന്നവരാണ് മിക്കവരും. ജീവിതത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന ദോഷങ്ങളിൽ ഒന്നാണിത്. ഇത് കാരണം പലതരം ദുരിതങ്ങൾ അനുഭവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. വ്യക്തിപരമായ ശത്രുത, തൊഴിൽ സംബന്ധമായ ശത്രുത, അസൂയ,
പക എന്നിവ കാരണം ഉണ്ടാകുന്ന ശത്രുത, സ്വാർത്ഥ താല്പര്യങ്ങൾക്ക് കൂട്ടുനിൽക്കാൻ കിട്ടാത്തതിനാൽ ഉണ്ടാകുന്ന ശത്രുത ഇങ്ങനെ പല തരത്തിൽ ശത്രുദോഷം വരാറുണ്ട്. പലരുടെയും കഷ്ടപ്പാടുകൾക്ക് കാരണം ശത്രുക്കളുടെ ശാപവും അവരുടെ മാരണ കർമ്മങ്ങളും അതു വഴി ബാധിക്കുന്ന നെഗറ്റീവ് ഊർജ്ജത്തിന്റെ സ്വാധീനവുമാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഉപാസനയും ഇഷ്ടമൂർത്തികളുടെ സന്നിധിയിൽ നടത്തുന്ന വഴിപാടുകളുമാണ്. വിവിധ തരം ശത്രുദോഷം ഇല്ലാതാക്കുന്ന ചില വഴിപാടുകൾ അറിയാം. എത്ര വലിയ ശത്രു ദോഷമാണെങ്കിലും അത് ഈശ്വര ഭജനത്തിലൂടെ മാറ്റിയെടുക്കാം.
- നാഗങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിക്കുക.
2. ഭദ്രകാളിക്ക് ചെമ്പരത്തി മാല, അടനിവേദ്യം, ഗുരുതി എന്നിവ സമർപ്പിക്കുക.
3. ദുർഗാദേവിക്ക് ചെത്തിപ്പൂമാല, ചുവന്ന പട്ട് എന്നിവ ചാർത്തുക.
4. ശിവക്ഷേത്രത്തിൽ തേൻ അഭിഷേകം, കറുത്തപട്ട് ചാർത്തൽ.
5. അയ്യപ്പക്ഷേത്രത്തിൽ എരുക്കുമാല, ഭസ്മാഭിഷേകം…
6. നരസിംഹസ്വാമിക്ക് ചുവന്ന പൂക്കൾ കൊണ്ടുള്ള മാല.
7. ഹനുമാൻ സ്വാമിക്ക് വെറ്റിലയും നാരങ്ങയും ചേർത്ത് കൊരുത്ത മാല.
8. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങ മാല എന്നിവ നടത്തുക.
സുജാത പ്രകാശൻ, ജ്യോതിഷി, കാടാച്ചിറ
+91 9995960923
ഇമെയിൽ :sp3263975@gmail. Com
Story Summary: Different offerings to Remove Sathru Dosham