Friday, 22 Nov 2024

ശത്രുദോഷവും ദാരിദ്ര്യവും അകറ്റി സമൃദ്ധിയേകും ശ്രീരാജരാജേശ്വരി പൂജ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സാക്ഷാൽ ത്രിപുരസുന്ദരിയായ ശ്രീരാജരാജേശ്വരിയെ ഉപാസിച്ചാൽ എല്ലാത്തരത്തിലുമുള്ള ദാരിദ്ര്യദുഃഖങ്ങളും അകന്ന് സർവ്വഐശ്വര്യങ്ങളും കരഗതമാകും. ആശ്രയിക്കുന്നവർക്ക് ഇത്രമേൽ അനുഗ്രഹം ചൊരിയുന്ന മറ്റൊരു ദേവതയില്ല. ലളിത, കോമേശ്വരി, ശ്രീവിദ്യ എന്നീ പേരുകളിലും അറിയപ്പെടുന്ന ആദിപരാശക്തിയായ ആരാധിക്കുവാൻ ഒരു പ്രത്യേക പദ്ധതി തന്നെയുണ്ട്. ദേവീ പ്രധാനമായ വെള്ളിയാഴ്ച, പൗർണ്ണമി, നവമി, അഷ്ടമി തിഥി ദിവസങ്ങൾ, കാർത്തിക, പൂരം നക്ഷത്രങ്ങൾ
തുടങ്ങിയവ വ്രതാനുഷ്ഠാനം തുടങ്ങാൻ ഉത്തമമാണ്.

എല്ലാ ചിട്ടകളും പാലിച്ച് തുടർച്ചയായി 48 ദിവസം വ്രതമെടുത്ത് ഉപാസന നടത്തണം. ഈ വ്രതനാളുകളിൽ പുലർച്ചെ 4.30 മുതൽ 5 മണിക്കുള്ളിൽ കുളി കഴിഞ്ഞ് ഭക്തിപൂർവം ദേവിപൂജ നടത്തണം. ത്രിപുരസുന്ദരിയുടെ ചിത്രം പൂജാമുറിയിൽ ഹാരമണിയിച്ച് വച്ച് നെയ് വിളക്ക് തെളിച്ച് ചന്ദനത്തിരി കത്തിച്ച് മന്ത്രജപത്തോടെയാണ് പൂജ നടത്തേണ്ടത്. വ്രത ദിവസങ്ങളിൽ മത്സ്യമാംസാദികൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വർജ്ജിക്കണം. ശരീരശുദ്ധി, മന:ശുദ്ധി എന്നിവ ജപ വേളയിൽ പാലിക്കണം. ഏത് പൂജാമുറിയിൽ വ്രതം തുടങ്ങുന്നുവോ അവിടെ തന്നെ 48 ദിവസവും വ്രതമിരിക്കണം. രാത്രിയിൽ മറ്റെവിടെയെങ്കിലും താമസിച്ചിട്ടു വന്നാൽ പോലും വ്രതം മുറിയും.

ലളിതാ സഹസ്രനാമം, സൗന്ദര്യ ലഹരി, ദേവീ മഹാത്മ്യം എന്നിവ ഈ ദിനങ്ങളിൽ ദേവീപ്രീതിക്ക് പാരായണം ചെയ്യണം. ദുർഗ്ഗാ മൂലമന്ത്രമായ ഓം ഹ്രീം ദും ദുർഗ്ഗായൈ നമ: കഴിയുന്നത്ര തവണ ജപിക്കണം. ശത്രുദോഷം, ദാരിദ്ര്യദുഃഖം, ആഭിചാരദോഷം എന്നിവയെല്ലാം ഈ വ്രതാനുഷ്ഠാനത്തിലൂടെ പരിഹരിക്കപ്പെടും. മാത്രമല്ല സർവ്വഐശ്വര്യങ്ങളും കരഗതമാകും. വ്രതദിനങ്ങളിൽ
ദേവീ ക്ഷേത്ര ദർശനം നടത്തി പുഷ്പാഞ്ജലി കഴിക്കുന്നത് വളരെ നല്ലതാണ്.

പ്രാർത്ഥനാ മന്ത്രം

സർവ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 98475 75559

error: Content is protected !!
Exit mobile version