Friday, 18 Apr 2025

ശനിദോഷം മാറാൻ ഒരു എളുപ്പവഴി

ശനിയാഴ്ച ദിവസം അസ്തമയ ശേഷം പൂജാമുറിയിൽ അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ച് വയ്ക്കണം. എന്നിട്ട് ഒരു തേങ്ങ ഉടച്ചെടുത്ത് വിളക്കിന് മുന്നിൽ രണ്ടു ഭാഗത്തായി ഓരോ മുറിയും വച്ചിട്ട് എണ്ണ ഒഴിക്കണം. തുടർന്ന് അതിൽ നല്ല കോട്ടൺ തുണി കിഴികെട്ടി ഇട്ട് കത്തിക്കുക. കത്തിച്ചതിനു ശേഷം ശനീശ്വരന്റെ ഇനി പറയുന്ന മന്ത്രം –

ഓം നമോ ഭഗവതേ ഓം ….. നീലാഞ്ജന ഗിരിപ്രാപ്തോ രവിപുത്ര
മഹാബലഃ ഛായാ മാർത്താണ്ഡ സംഭൂതം ത്വം നമാമി ശനൈശ്വരം

എന്ന മന്ത്രം കുറഞ്ഞത് 3 തവണ അല്ലെങ്കിൽ അതിൽ കുടുതൽ തവണ അല്ലെങ്കിൽ കിഴി കത്തിത്തീരുന്നത് വരെ ജപിക്കുക. എല്ലാ ശനിയാഴ്ചയും ഇത് ചെയ്യുക. ശനിദോഷം തിർച്ചയായും മാറിക്കിട്ടും. കത്തി തിർന്നാൽ തേങ്ങ നമുക്ക് വെജിറ്റേറിയൻ പലഹാരങ്ങൾക്ക് ഉപയോഗിക്കാം കരി നെറ്റിയിൽ തൊടാം.

ഹരീന്ദ്രൻ
(https://www.facebook.com/hareendran.hareendran.921)

error: Content is protected !!
Exit mobile version