Saturday, 23 Nov 2024

ശനിപ്പിഴകൾ തീർക്കാൻ എളുപ്പവഴികൾ ഇതെല്ലാം

എം. നന്ദകുമാർ, റിട്ട. ഐ എ എസ്

ശനിയാഴ്ച തോറും ശാസ്താ ക്ഷേത്രദർശനം നടത്തുന്നതും ശാസ്താ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാരാധിക്കുന്നതും ശനിദോഷമകറ്റും. പ്രധാനമായി രണ്ട് മന്ത്രങ്ങളാണ് ശാസ്താപ്രീതി നേടാൻ നിർദ്ദേശിക്കുന്നത്.

ഒന്ന്
ഓം ഘ്രും നമ: പരായഗോപ്‌ത്രേ

രണ്ട്
ഓം നമോ ഭഗവതേ
ഹരിഹരപുത്രായ
പുത്രലാഭായ ശത്രു നാശനായ
മദഗജവാഹനായ
ധർമ്മശാസ്‌ത്രേസ്വാഹാ

ശാസ്താവിന് നീരാജനം, എള്ളുപായസം എന്നിവ നടത്തുന്നതും ശനിദോഷ നിവാരണത്തിന് നല്ലതാണ്. ഹനുമാൻസ്വാമിയെ ആരാധിക്കുന്നതും ശനിദോഷ ശാന്തിക്ക് ഉത്തമമാണ്.

ശനിയാഴ്ചതോറും ഏഴുതവണ അരയാൽ പ്രദക്ഷിണം നടത്തുന്നതും ശനിദോഷപരിഹാരത്തിന് നല്ലതാണ്. പ്രദക്ഷിണവേളയിൽ ഏഴു തവണ താഴെ പറയുന്ന നാല് മന്ത്രങ്ങളിൽ ഒന്ന് ജപിക്കണം:

1
മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായ തേ നമ:

2
ഓം ശം നോദേവീരഭീഷ്ടയ
ആപോ ഭവന്തു പീതയേ
ശം യോരഭി സ്രവന്തുന:

3
ഓം സൂര്യപുത്രായവിദ്മഹേ
ശനൈശ്ച്വരായ ധീമഹി
തന്നോ മന്ദ:പ്രചോദയാത്

4
ഓം ശനീശ്ച്വരായ വിദ്മഹേ
ഛായാപുത്രായ ധീമഹി
തന്നോ മന്ദ: പ്രചോദയാത്

എന്ന മന്ത്രമോ ചൊല്ലിവേണം അരയാൽ പ്രദക്ഷിണം നടത്താൻ. ശനിയാഴ്ച കാക്കയ്ക്ക് അന്നം (പഴഞ്ചോറ്) നൽകുക. ശനിയാഴ്ച ഉപവസിച്ച് മാഷാണം (ഉഴുന്ന് പുഴുങ്ങി ഉപ്പിടാതെ) ഒരുനേരം ഭക്ഷിക്കുക. പാലിൽ പഞ്ചസാര കലക്കി അരയാലിൻ ചുവട്ടിലൊഴിച്ച് അവിടെ നിന്നും മണ്ണെടുത്ത് കുഴച്ച് അതുകൊണ്ട് കുറിതൊടുക. കുരങ്ങൻമാർക്ക് തീറ്റ നൽകുക. ഇവയൊക്കെ ശനിദോഷം തീരാൻ നല്ലതാണ്. പോത്തിനും എരുമയ്ക്കും കൂടി തീറ്റ നൽകിയാൽ കൂടുതൽ ഉത്തമം.

വൃദ്ധർക്കും അഗതികൾക്കും ശനിയാഴ്ച അന്നദാനം നടത്തുന്നതും ശനിദോഷമകറ്റും. ശനീശ്വരകവചം, ദശരഥവിരചിതമായ ശനീശ്വരാഷ്ടകം എന്നിവ ജപിക്കുന്നതും നമ: ശിവായ എന്ന മൂല പഞ്ചാക്ഷരം ദിവസവും 10008 തവണ ചൊല്ലി നെറ്റിയിലും തൊണ്ടയിലും കഴുത്തിന് പിറകിലും രണ്ടു കൈകളിലും മാറിടത്തിലും വയറ്റിലും ഭസ്മം ധരിക്കുന്നത് അത്യുത്തമം.

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: + 919497836666 )

Story summary: Some Powerful Shani Dosha Remadies

error: Content is protected !!
Exit mobile version