Friday, 20 Sep 2024

ശനി, വ്യാഴ സംഗമം: സാരമായ ദോഷം സംഭവിക്കില്ല, മദമത്സരം സ്ഫോടനാത്മകം

പ്രൊഫ. ദേശികം രഘുനാഥ്, നെടുമങ്ങാട്
സാധാരണമല്ലാത്ത ഒരു ശനി, വ്യാഴ ഗ്രഹയോഗം രൂപപ്പെടുകയാണ്. 2020 ഡിസംബർ 21 (ധനു 6) മുതൽ ഈ ശനി, വ്യാഴ ഗ്രഹസംഗമം ആരംഭിക്കും. ഡിസംബർ 21 ന് ശനി വ്യാഴം ഗ്രഹങ്ങൾ തമ്മിൽ
ഉത്രാടം നക്ഷത്രത്തിൽ ഗ്രഹയുദ്ധം സംഭവിക്കും.

2021 ജനുവരി 6, 1196 ധനു 22 ന് വ്യാഴം തിരുവോണം നക്ഷത്രത്തിലാകും. ജനുവരി 22, മകരം 9 ന് ശനിയും തിരുവോണത്തിൽ വരും. ജനുവരി 8, ധനു 24 ന് ഉദയത്തിന് ശനിക്ക് മൗഢ്യം ആരംഭിക്കും.

ഇങ്ങനെ അപൂർവ്വമായ ഗ്രഹയോഗവും ഫലവുമാണ് ശനി, വ്യാഴ സംഗമത്തിൽ നിന്നും ഉണ്ടാകുക. എന്നാൽ ഇത് കാരണം ഇപ്പോൾ സംഭവിച്ചതിനേക്കാൾ കൂടുതൽ സാരമായ എന്തെങ്കിലും ദോഷം ലോകത്തിനാകമാനം ഇനി ഉണ്ടാകുമെന്നു കരുതാൻ ഇതുമൂലം സാധ്യതയില്ല. മദമത്സരം കൊണ്ട് ഭരിക്കുന്നവരും ജനങ്ങളുമായി രൂപപ്പെടുന്ന പ്രശ്നങ്ങൾ, പ്രതിസന്ധികൾ, ശത്രുതയുള്ള രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, ഒപ്പം ഭൂമികാരകനായ ചൊവ്വ ഗ്രഹം വക്രസ്ഥിതിയിൽ ആയതിനാൽ ഡിസംബർ 25 നകം രൂപപ്പെടുന്ന പ്രശ്‌നങ്ങൾ എന്നിവ സ്‌ഫോടനാത്മകമായി മാറാം എന്നേയുള്ളൂ.

കോവിഡ് 19 ന്റെ ആരംഭത്തിൽ പലരും പല തരം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചപ്പോൾ 2020 നവംബർ കഴിയുമ്പോൾ കൈപ്പിടിയിൽ നിയന്ത്രിക്കാവുന്ന വിധം കോവിഡ് സാഹചര്യം മാറും എന്ന് ഈ ലേഖകൻ വിവിധ മാദ്ധ്യമങ്ങളിൽ പറഞ്ഞത് ഏറെക്കുറെ ശരിയായി വന്നിരിക്കുന്നു.

പ്രൊഫ. ദേശികം രഘുനാഥ്, നെടുമങ്ങാട്
+91-807 802 2068

error: Content is protected !!
Exit mobile version