Thursday, 21 Nov 2024

ശാസ്താ ധ്യാനം, മൂലമന്ത്രം: ഇത് കേട്ട് ജപിക്കൂ, സ്വാമി അയ്യപ്പൻ സദാ രക്ഷിക്കും

കലിയുഗ ദുരിതമകറ്റാനും ശനിദോഷങ്ങളിൽ നിന്നും മുക്തി നേടാനും ഏറ്റവും ഉത്തമമാണ് ധർമ്മശാസ്താ ഉപാസന. ധർമ്മ ശാസ്താവിന്റെ ധ്യാനശ്ലോകത്തിന്
അത്ഭുത ഫലസിദ്ധിയാണുള്ളത്. ധ്യാനശ്ലോകം എന്നും രാവിലെയും വൈകിട്ടും മൂന്ന് തവണ ചൊല്ലി അയ്യപ്പനെ സ്മരിക്കുക. മാനസിക അസ്വസ്ഥതകളെല്ലാം അകന്ന് മന:ശാന്തി ലഭിക്കും. ധ്യാനശ്ലോകത്തിന് ശേഷം മൂലമന്ത്രം 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്. ജപിക്കാൻ കഴിയാത്തവർ ഇത് കേട്ട് കൂടെ ജപിച്ചാൽ മതി. എല്ലാ ദുരിതവും അകലും. മണ്ഡല-മകരവിളക്ക് കാലത്ത് ശാസ്താവിന്റെ ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കുന്നതും കേൾക്കുന്നതും പത്തിരട്ടി ഫലദായകമാണ്. ശബരിമല തീർത്ഥാടനത്തിന് വ്രതം നോൽക്കുന്നവർ ധ്യാനശ്ലോകം, മൂലമന്ത്രം ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഒഴിവാക്കരുത്. നേരം ഓൺലൈൻ ഡോട്ട് കോമിന് വേണ്ടി ശാസ്താ ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ
യൂട്യൂബ് ലിങ്ക് :

Story Summary: Significance of Sastha Dhyanam and Moola Manthram

error: Content is protected !!
Exit mobile version