Sunday, 22 Sep 2024

ശിവന് ഏറ്റവും പ്രിയം ധാര; അതിവേഗം അനുഗ്രഹിക്കും

ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാന്‍.  ശ്രീ പരമേശ്വരന്റെ അനുഗ്രഹം നേടിയാണ്  രാവണൻ ലോകം മുഴുവന്‍ ജയിച്ചത്. ശിവനെ തപസിരുന്ന് പ്രീതിപ്പെടുത്തി ചന്ദ്രഹാസം  എന്ന വാള്‍ സ്വന്തമാക്കിയ രാവണൻ  ഇത് ഉപയോഗിച്ച് ദേവന്മാരെയും മനുഷ്യരെയും ജയിച്ചു  എന്ന് ഐതിഹ്യം. ആഞ്ജനേയസ്വാമി ലങ്ക ദഹിപ്പിച്ചപ്പോൾ ശിവാനുഗ്രഹത്താലാണ് അത്  പുന:സൃഷ്ടിച്ചതെന്ന് കഥയുണ്ട്. ശ്രീരാമചന്ദ്രനാകട്ടെ രാമേശ്വരം സമുദ്രതീരത്ത്   പൂജ ചെയ്ത് ശിവനെ തൃപ്തിപ്പെടുത്തിയിട്ടാണ് ലങ്കയിലേക്ക്  സേതുബന്ധനം നടത്തിയത്. ശ്രീകൃഷ്ണ ഭഗവാനും ശിവന്റെ ഭക്തനായിരുന്നു. അതിവേഗം അനുഗ്രഹിക്കുന്ന ശിവനെ പ്രീതിപ്പെടുത്താൻ പറ്റിയ അതിലളിതമായ വഴിപാടാണ് ധാര. ഭഗവാന് ഏറ്റവും പ്രിയങ്കരമായ ധാര ഇഷ്ടകാര്യ സിദ്ധിക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാന ചടങ്ങാണ്. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു പൂജാരി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട്  മന്ത്രങ്ങള്‍ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം  ഇടമുറിയാതെ വീഴുന്നു. ധാരയ്ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും പറയപ്പെടുന്നു. ശരിയായ രീതിയിൽ യോഗ്യരായ  പൂജാരിമാർ ശിവ സന്നിധിയിൽ ധാര നടത്തിയാൽ നല്ല ഫലപ്രാപ്തി ഉണ്ടാകും. ശിവന് പ്രാധാന്യമേറിയ  തിങ്കളാഴ്ച, പ്രദോഷം, തിരുവാതിര, ശിവരാത്രി ദിവസങ്ങള്‍ ധാരക്ക് വിശേഷമാണ്. ഈ ദിവസങ്ങളിൽ തുടങ്ങി 7,12,21,41 ദിവസം  ശിവക്ഷേത്രത്തില്‍ ചെയ്യിക്കുക. ഉദ്ദിഷ്ട കാര്യങ്ങൾ അതിവേഗം സാധിക്കും.

ധാരകൾ, ഫലങ്ങൾ

ക്ഷീരധാര (പാൽ) ……………… കാര്യവിജയം

ഘൃതധാര (നെയ്യ്)………………..സര്‍വൈശ്വര്യ സമൃദ്ധി

ഇളനീര്‍ധാര (കരിക്ക്)………….മന:ശാന്തി, പാപശാന്തി

പഞ്ചഗവ്യധാര……………………. പൂര്‍വ്വജന്മദുരിതശാന്തി

തേന്‍ധാര…………………………… ശാപദോഷശാന്തി

എണ്ണധാര…………………………… രോഗശാന്തി, ആരോഗ്യം

ജലധാര………………………………പാപശാന്തി, കാര്യവിജയംഅഷ്ടഗന്ധ

ജലധാര……………ശത്രുദോഷശാന്തി

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

+91 9447020655

error: Content is protected !!
Exit mobile version