Sunday, 29 Sep 2024

ശിവപാർവതി ഭജനം നടത്തുക; പ്രാതലിന് അൽപ്പം തൈരും കഴിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മാർച്ച് 18, തിങ്കൾ
കലിദിനം 1871922
കൊല്ലവർഷം 1199 മീനം 05
(൧൧൯൯ മീനം ൦൫)
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 05
ശകവർഷം 1945 ഫാൽഗുനം 28

ഉദയം 06.29 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 06 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 54 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.59 am to 09.30 am (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.02 pm to 03.33 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 11.01 am to 12.32 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനു നീചം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രട്ടാതിയിൽ (ഉത്രട്ടാതി ഞാറ്റുവേല) ചൊവ്വ അവിട്ടത്തിൽ
ബുധൻ രേവതി വ്യാഴം ഭരണിയിൽ ശുക്രൻ ചതയത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.06 വരെ മീനം പകൽ 09.52 വരെ മേടം പകൽ 12.02 വരെ ഇടവം വൈകിട്ട് 02.06 വരെ മിഥുനം വൈകിട്ട് 04.16 വരെ കർക്കടകം വൈകിട്ട് 06.14 വരെ ചിങ്ങം തുടർന്ന് കന്നി

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.33 pm to 06.57 pm

ബ്രാഹ്മമുഹൂർത്തം
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.58 am to 05.46 am
പ്രാതഃസന്ധ്യ 05.22 am to 06.34 am
സായംസന്ധ്യ 06.35 pm to 07.47 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.10 വരെ തിരുവാതിര
തിഥി ദൈർഘ്യം
രാത്രി 10.49 വരെ ശുക്ല പക്ഷ നവമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 06.10 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം തിരുവാതിര തിഥി ശുക്ലപക്ഷ നവമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവോണം , രോഹിണി , ഭരണി , രേവതി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

ദിവസ ഗുണവർദ്ധനവിന്
അർദ്ധനാരീശ്വര ഭാവത്തിൽ ശിവപാർവതീ ഭജനം നടത്തുക.
ജയ ദേവ മഹാദേവ ജയേശ്വര മഹേശ്വര
ജയ സര്‍വഗുണശ്രേഷ്ഠ ജയ സര്‍വസുരാധിപ

ജയ പ്രകൃതികല്യാണി ജയ പ്രകൃതിനായികേ
ജയ പ്രകൃതിദൂരേ ത്വം ജയ പ്രകൃതിസുന്ദരി

ജയാമോഘമഹാമായ ജയാമോഘമനോരഥ
ജയാമോഘമഹാലീല ജയാമോഘമഹാബല

ജയ വിശ്വജഗന്‍മാതര്ജയ വിശ്വജഗന്‍മയേ
ജയ വിശ്വജഗദ്ധാത്രി ജയ വിശ്വജഗത്സഖി

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം , പ്രതികൂല നിറം: കറുപ്പ്, കടും നീലം .

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ , ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version