Friday, 22 Nov 2024

ശുഭകൃദ് നാമസംവത്സരം ശനിയാഴ്ച
തുടങ്ങും; 6 നക്ഷത്രക്കാർക്ക് ദോഷം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
1197 മീനം 19, 2022 ഏപ്രില്‍ 02 ശനിയാഴ്ച രേവതി നക്ഷത്രവും ശുക്ലപക്ഷ പ്രഥമ തിഥിയും സിംഹക്കരണവും മാഹേന്ദ്രനാമ നിത്യയോഗവും കൂടിയ സൂര്യോദയത്തിന് ആരംഭിക്കുന്ന ശുഭകൃദ് നാമ സംവത്സരം പേര് സൂചിപ്പിക്കും പോലെ ശുഭകാര്യങ്ങൾക്ക് ഉത്തമമാണ്. വിവാഹം, ഗൃഹനിർമ്മാണം, ഗൃഹ പ്രവേശം തുടങ്ങിയ മംഗളകർമ്മങ്ങൾ ഈ വർഷം നടത്തിയാൽ ശുഭകരമായി മാറും എന്ന് ആചാര്യന്മാർ പ്രവചിക്കുന്നു . എന്നാൽ ലോകത്ത് വൻ പ്രകൃതി ക്ഷോഭത്തിന് സാധ്യത കൂടുതലാണ്. ഇന്ത്യ, യു എസ് എ എന്നിവിടങ്ങളിൽ വൻ നാശനഷ്ടം വിതയ്ക്കുന്ന ചുഴലിക്കാറ്റിന് മേയ് – ജൂൺ, ജൂലൈ മാസത്തിൽ സാധ്യതയുണ്ട്. റഷ്യ – ഉക്രൈൻ സംഘർഷം ഒരു പ്രമുഖ വ്യക്തിയുടെ ദുരന്തത്തിൽ കലാശിക്കും. മമതാ ബാനർജിയും അരവിന്ദ് കേജ്രിവാളും പ്രതിപക്ഷ നിരയിൽ കൂടുതൽ ശക്തമാകും.

വ്യക്തിപരമായി ശുഭകൃദ് നാമ സംവത്സരം മീനക്കൂറിലെ പൂരുരുട്ടാതി അവസാന പാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് ഒട്ടും നന്നല്ല. തുലാക്കൂറിലെ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ നക്ഷത്രക്കാർക്കും ഈ സംവത്സരാരംഭ ഫലം പ്രതികൂലമായിരിക്കും. ദോഷപരിഹാരമായി ഇവർ മാസന്തോറും ജന്മനക്ഷത്ര ദിവസം പതിവായി പോകുന്ന ക്ഷേത്രത്തിലും കുടുംബ ക്ഷേത്രത്തിലും ദർശനം നടത്തി പ്രാർത്ഥിച്ച് പുഷ്പാഞ്ജലി, പാൽ പായസം വിളക്ക്, മാല, കാണിക്ക തുടങ്ങിയ വഴിപാടുകൾ നടത്തുക. ശുഭകൃദ് നാമ സംവത്സരത്തിൽ ജനിക്കുന്നവർ തികഞ്ഞ ധർമ്മ ബോധമുള്ളവരും ആദർശ ശാലികളും മറ്റുള്ളവർക്ക് നന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരും ദീർഘായുസ്സ് ഉള്ളവരും വിവിധ ശാസ്ത്രങ്ങൾ അഭ്യസിക്കുന്നവരുമായിരിക്കും എന്നാണ് പ്രമാണം.

ബൃഹസ്പതി എന്നും ഗുരു എന്നും വിളിക്കുന്ന വ്യാഴത്തെ അടിസ്ഥാനമാക്കിയുള്ള വർഷമാണ് സംവത്സരം. അതായത് ജോവിയൻ ഇയർ. ഭൂമിക്ക് സൂര്യനെ ചുറ്റി വരുന്നതിന് വേണ്ടത് 365 ദിവസമാണ്. ഇതാണ് ഒരു വർഷം. അതുപോലെ വ്യാഴ ഗ്രഹം ഒരു വട്ടം സൂര്യനെ വലം വയ്ക്കുവാൻ എടുക്കുന്ന സമയമാണ് ഒരു വ്യാഴവട്ടം അഥവാ ബൃഹസ്പതി വർഷം. വ്യാഴം സൂര്യനെ വലം വയ്ക്കാൻ എടുക്കുന്ന കൃത്യമായ കാലം 11.8618 വർഷം ആണ്. ഇത് 12 വർഷമാക്കി വ്യാഴവട്ടം എന്ന് പറയുന്നു.

ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് വ്യാഴം മാറുന്നതിനെ സംവത്സരം എന്ന് പറയും – ഇംഗ്ലീഷിൽ ജോവേനിയൻ ഇയർ. തെലുങ്ക് വർഷാരംഭമായി കണക്കാക്കുന്ന ഇതിനെ യുഗാദി സംവത്സരം എന്നും അറിയപ്പെടുന്നു.

മൊത്തം 60 സംവത്സരങ്ങളാണുള്ളത്. ഈ 60 സംവത്സരങ്ങൾക്കും ഓരോ പേരുകളുണ്ട്. ഒരു തവണ 60 തീർന്നാൽ വീണ്ടും ഒന്നു മുതൽ തുടങ്ങും. ഇതിനെ ബൃഹസ്പതി ചക്ര എന്നാണ് പറയുന്നത്. 2022 ഏപ്രിൽ 2 ശനിയാഴ്ച തുടങ്ങുന്ന സംവത്സരത്തെ ശുഭകൃദ് നാമ സംവത്സരം എന്നാണ് പറയുന്നത്. ഇപ്പോൾ പിന്നിട്ടത് മുപ്പത്തിയഞ്ചാമത്തെ സംവത്സരമായ പ്ലവയാണ്.

ഓരോ സംവത്സരങ്ങളുടെയും പേരുകൾ
1 പ്രഭവ
2 വിഭവ
3 ശുക്ല
4 പ്രമോദാ ദുക്താ
5 പ്രജാപതി
6 അംഗീരസ
7 ശ്രീ മുഖ
8 ഭാവ
9 യുവ
10 ധാത്രു
11 ഈശ്വര
12 ബഹുധന്യ
13 പ്രമാദി
14 വിക്രമ
15 വൃക്ഷ പ്രജ
16 ചിത്രഭാനു
17 സ്വബാനു
18 താരണ
19 ഭർത്തിവ
20 യായ
21 സർവ്വജിത്ത്
22 സർവ്വധാരി
23 വിരോധി
24 വികൃതി
25 ഭര
26 നന്ദന
27 വിജയ
28 ജയ
29 മൻ മഥ
30 ദുർമുഖ
31 ഹെവിലാബി
32 വിലാംബി
33 വിഹാരി
34 ശർവ്വാരി
35 പ്ലവ
36 ശുഭ കർത്ത
37 ശോഭ കർത്താ
38 ക്രോധി
39 വിശ്വ: വസു
40 പരബവ
41 പ്ലവംങ്ക
42 കിലുക്ക
43 സൗമ്യ
44 സാധാരണ
45 വിരോധകർത്ത
46 പരിധവി
47 പ്രമദി
48 ആനന്ദ
49 രാക്ഷസ
50 ആനല
51 പിംഗള
52 കാലയുക്താ
53 സിദ്ധാർത്ഥി
54 രൗദ്രാ
55 ദുർമതി
56 ദുന്ദുഭി
57 രുധിരോധാരി
58 രക്താക്ഷി
59 ക്രോധന:
60 അക്ഷയ

ഒരു സംവത്സര വർഷം 361.03 ദിവസങ്ങളാണ്. ഇത് ഒരു വർഷത്തേക്കാൾ 4.23 ദിവസങ്ങൾ കുറവാണ്. അതായത് സാധാരണ രീതിയിൽ വ്യാഴ ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതിന് 361.03 ദിവസങ്ങൾ വേണം. ചില സമയങ്ങളിൽ ഇതിന് മാറ്റം വരാറുണ്ട്. വ്യാഴ ഗ്രഹം ചിലപ്പോൾ വളരെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഒരു വർഷം തന്നെ പല രാശികളിലായി പഞ്ചാംഗങ്ങളിൽ രേഖപ്പെടുത്താറുണ്ട്. വ്യാഴം വക്രഗതിയിൽ ആണെന്ന് അപ്പോൾ പറയും. 85 വർഷങ്ങൾ കൂടുമ്പോൾ ഒരു സംവത്സരം ഒഴിവാക്കും. എന്നാലെ സംവത്സരവും വർഷവും തമ്മിലുള്ള കണക്ക് ശരിയാകൂ. 86 സംവൽസരങ്ങൾ എന്നത് ഏകദേശം 85 വർഷമാണ് വരുന്നത്. ഈ സിദ്ധാന്തം പക്ഷേ ദക്ഷിണേന്ത്യയിൽ അതായത് തമിഴ്നാട്, കേരള, ആന്ധ്ര, തെലങ്കാന, കർണാടകയിൽ ഉപയോഗിക്കുന്നില്ല.

60 സംവത്സരത്തെ ത്രിമൂർത്തികൾക്കായി ഇങ്ങനെ തിരിച്ചിരിക്കുന്നു. ആദ്യത്തെ 20 സംവത്സരം ബ്രഹ്മദേവനും, രണ്ടാമത്തെ 20 സംവത്സരം മഹാവിഷ്ണുവിനും, മൂന്നാമത്തെ 20 സംവത്സരം മഹാദേവനുമാണ്. ഇപ്പോൾ തുടങ്ങുന്ന ശുഭകൃദ് നാമ സംവത്സരം വിഷ്ണു പ്രധാനമാണ്. 2026 -2027 വരെ വിഷ്ണുഭഗവാന്റെ സംവത്സരങ്ങൾ ആയിരിക്കും. ഒരു സംവത്സരത്തിൽ വ്യാഴം ഒരു രാശി മാത്രമേ കടക്കൂ; 12 രാശി കടക്കുന്നില്ല.12 രാശി കടക്കുന്നതിന് വ്യാഴചക്രം എന്നു പറയുന്നു.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary: Significance & Predictions of Subhakritu Nama Samvatsara (2022 – 2023)


error: Content is protected !!
Exit mobile version