Sunday, 29 Sep 2024

ശ്രീകൃഷ്ണനെ ഭജിക്കുക; നുറുക്ക് ഗോതമ്പിൽപഞ്ചസാര ചേർത്ത് ചെറുജീവികൾക്ക് നൽകുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 27, ബുധൻ
കലിദിനം 1871840
കൊല്ലവർഷം 1199 ധനു 11
(൧൧൯൯ ധനു ൧൧ )
ത തമിഴ് വർഷം ശോഭകൃത് മാർഗഴി 12
ശകവർഷം 1945 പൗഷം 06

ഉദയം 06.37 അസ്തമയം 06.12 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.24 pm to 01.51 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.57 am 12.24 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 08.03 am to 09.30 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനും കുജനും മൗഢ്യം, കുജൻ, ശനി ഇവർ
സ്വക്ഷേത്രത്തിൽ ബുധനും വ്യാഴത്തിനും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ വിശാഖത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.02 വരെ ധനു പകൽ 09.56 വരെ മകരം പകൽ 11.42 വരെ കുംഭം പകൽ 01.32 വരെ മീനം പകൽ 03.14 വരെ മേടം വൈകിട്ട് 05.18 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 11.28 വരെ തിരുവാതിര
തിഥി ദൈർഘ്യം
ദിനം മുഴവുമാണ് കൃഷ്ണപക്ഷ പ്രഥമ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് നല്ല ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 11.28 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
തിരുവാതിര തിഥി കൃഷ്ണപക്ഷ പ്രഥമ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.

പ്രതികൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
തിരുവോണം, രോഹിണി, ഭരണി, രേവതി

അനുകൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം അനുകൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

ദിനദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ പരമാത്മാവിനെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
സർവസാധനഹീനസ്യ പരാധീനസ്യ സർവതഃ
പാപപീനസ്യ ദീനസ്യ ശ്രീകൃഷ്ണഃ ശരണം മമ
സംസാരസുഖസമ്പ്രാപ്തിസന്മുഖസ്യ വിശേഷതഃ
വഹിർമുഖസ്യ സതതം ശ്രീകൃഷ്ണഃ ശരണം മമ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം : നുറുക്ക് ഗോതമ്പിൽ പഞ്ചസാര ചേർത്ത് ഭവനത്തിനു പുറത്ത് തളികയിൽ ചെറുജീവികൾക്കായി നൽകുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ
(ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version