Friday, 22 Nov 2024

ശ്രീകൃഷ്ണനെ ഭജിക്കുക; പൊഴിഞ്ഞആലിലയിട്ട വെള്ളത്തിൽ കുളിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഏപ്രിൽ 17, ബുധൻ
കലിദിനം 1871952
1199 മേടം 04
(൧൧൯൯ മേടം ൦൪)
തമിഴ് വര്ഷം ക്രോധി ചിത്തിര 04
ശകവർഷം 1946 ചൈത്രം 28

ഉദയം 06.12 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 22 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 38 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.23 pm to 01.55 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.50 am to 12.23 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.44 am to 09.17 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം മൗഢ്യം നീചം, സൂര്യനും
ശുക്രനും ഉച്ചം, ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അശ്വതിയിൽ (അശ്വതി ഞാറ്റുവേല)
ചൊവ്വ പൂരുരുട്ടാതിയിൽ ബുധൻ രേവതിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ രേവതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.56 വരെ മേടം പകൽ 10.06 വരെ ഇടവം പകൽ 12.10 വരെ മിഥുനം പകൽ 02.20 വരെ കർക്കടകം പകൽ 04.10 വരെ ചിങ്ങം വൈകിട്ട് 06.14 വരെ കന്നി തുടർന്ന് തുലാം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ ആയില്യം
തിഥി ദൈർഘ്യം
പകൽ 03.14 വരെ ശുക്ലപക്ഷ നവമി
തുടർന്ന് ദശമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
ദിനം മുഴുവൻ പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
ആയില്യം തിഥി ശുക്ലപക്ഷ ദശമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം ആയില്യം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര ഇവ ചെയ്യുന്നത് നന്ന്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂയം, തിരുവാതിര, വിശാഖം, രേവതി, അശ്വതി

ദിനദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ശ്രീകൃഷ്ണ സ്വാമിയെ ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
കമലദളനയന ജയ ജയ ജഗൽപ്പതേ
കൃരുണ്യവാരിധേ കൃഷ്ണാ നമസ്തുതേ
പരശുധര കമലഭവ മുഖവിബുധവന്ദിത-
പാദാരവിന്ദ മുരാരേ നമസ്തുതേ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: പൊഴിഞ്ഞു വീണ അരയാലില ഇട്ടു വെച്ച വെള്ളത്തിൽ കാലത്ത് കുളിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർത്ഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച്
ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version