Sunday, 29 Sep 2024

ശ്രീ ഗണേശനെ ഭജിക്കുക; ഇന്ന് പണം കടം നൽകരുത്, വാങ്ങരുത്

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 29, വെള്ളി
കലിദിനം 1871842
കൊല്ലവർഷം 1199 ധനു 13
(൧൧൯൯ ധനു ൧൩ )
ശകവർഷം 1945 പൗഷം 08

ഉദയം 06.38 അസ്തമയം 06.13 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.58 am to 12.25 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 08.04 am to 09.31am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.19 pm to 04.46 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനും മൗഢ്യം, ശനി സ്വക്ഷേത്രത്തിൽ
ബുധനും വ്യാഴത്തിനും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ മൂലത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം അശ്വതിയിൽ ശുക്രൻ അനിഴത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.54 വരെ ധനു പകൽ 09.48 വരെ മകരം പകൽ 11.34 വരെ കുംഭം പകൽ 01.24 വരെ മീനം പകൽ 03.06 വരെ മേടം വൈകിട്ട് 05.10 വരെ ഇടവം തുടർന്ന് മിഥുനം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 03.09 വരെ പൂയം
തിഥി ദൈർഘ്യം
കാലത്ത് 08.01 കൃഷ്ണപക്ഷ ദ്വിതീയ
തുടർന്ന് തൃതീയ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനം ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം പൂയം തിഥി കൃഷ്ണപക്ഷ തൃതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം പൂയം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരു വർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും
ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷകാലത്തേയ്ക്ക് നാളിലും പക്കനാളിലും
ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി

അനുകൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം അനുകൂലമായ നക്ഷത്രക്കാർ
പുണർതം, മകയിരം, ചോതി, വിശാഖം ഉത്രട്ടാതി, രേവതി

ദിനദോഷ ശമനത്തിന്
ദിവസദോഷ ശമനത്തിന് ക്ഷിപ്രപ്രസാദിയുമായ ശ്രീ ഗണേശനെ ഭജിക്കുക:
സിന്ദൂരവര്‍ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദലേ നിവിഷ്ടം
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്യുതം തം പ്രണമാമി ദേവം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
ഇന്ന് പണം കടം നൽകുകയോ അന്യരിൽ നിന്ന് കടം വാങ്ങുകയോ അരുത്.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം.
പ്രതികൂല നിറം: ചുവപ്പ് , മഞ്ഞ

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ
രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച്
ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ദൈത്യമന്ത്രീ വിശാലക്ഷാ:
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version