Sunday, 6 Oct 2024

ശ്രീ ഭദ്രകാളിയെ ഭജിക്കുക; അരയാൽ പ്രദക്ഷിണം ചെയ്യുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മാർച്ച് 15, വെള്ളി
കലിദിനം 1871919
കൊല്ലവർഷം 1199 മീനം 02
(൧൧൯൯ മീനം ൦൨ )
തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 02
ശകവർഷം 1945 ഫാൽഗുനം 25

ഉദയം 06.31 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 04 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 56 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 11.02 am to 12.33 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 08.01 am to 09.32 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.34 pm to 05.04 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ശനിക്കു മൗഢ്യം
ബുധനു നീചം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതി (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ അവിട്ടത്തിൽ ബുധൻ ഉത്രട്ടാതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ ചതയത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.15 വരെ മീനം പകൽ 10.04 വരെ മേടം പകൽ 12.14 വരെ ഇടവം വൈകിട്ട് 02.18 വരെ മിഥുനം വൈകിട്ട് 04.28 വരെ കർക്കടകം വൈകിട്ട് 06.26 വരെ ചിങ്ങം തുടർന്ന് കന്നി

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.57 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.58 am to 05.46 am
പ്രാതഃ സന്ധ്യ 05.22 am to 06.34 am
സായം സന്ധ്യ 06.35 pm to 07.47 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 04:08 വരെ കാർത്തിക
തിഥി ദൈർഘ്യം
രാത്രി 10:09 വരെ ശുക്ലപക്ഷ ഷഷ്ഠി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 04.08 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
കാർത്തിക തിഥി ശുക്ല പക്ഷ ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഭരണി, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം

ദിവസ ഗുണ വർദ്ധനവിന്
ദിവസഗുണ വർധനയ്ക്ക് ശ്രീ ഭദ്രകാളിയെ
ഭജിക്കുക. ഒരു ജപം ചേർക്കുന്നു:
സർവ്വവ്യാധിപ്രശമനി
സർവ്വമൃത്യുനിവാരിണി
സർവ്വമന്ത്ര സ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : അരയാൽ , ആര്യവേപ്പ് എന്നീ വൃക്ഷങ്ങളെ പ്രദക്ഷിണം ചെയ്യുക, അവയ്ക്കു വെള്ളം ഒഴിക്കുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം,
വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version