Sunday, 6 Oct 2024

ശ്രീ മഹാഗണപതി ഭജനം നടത്തുന്നത്അത്യുത്തമം ; പറവകൾക്ക് ധാന്യം നൽകുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂൺ 02, വെള്ളി
കലിദിനം 1871631
കൊല്ലവർഷം 1198 എടവം 19
(1198 ഇടവം ൧൯ )
തമിഴ് വർഷം ശോഭകൃത് വൈകാശി 19
ശകവർഷം 1945 ജ്യേഷ്ഠം 12

ഉദയം 06:03 അസ്തമയം 06:41 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 10:47 മുതൽ 12:22 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 07:37 മുതൽ 09:12 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 11:56 മുതൽ 12:47 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ചൊവ്വയ്ക്ക് നീചം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രോഹിണിയിൽ (രോഹിണി ഞാറ്റുവേല) ചൊവ്വ പൂയത്തിൽ ബുധൻ ഭരണിയിൽ വ്യാഴം അശ്വതിയിൽ ശുക്രൻ പുണർതത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചോതിയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07:02 വരെ ഇടവം പകൽ 09:11 വരെ മിഥുനം പകൽ 11:05 വരെ കർക്കടകം പകൽ 01:19 വരെ ചിങ്ങം വൈകിട്ട് 03:13 വരെ കന്നി വൈകിട്ട് 05:19 വരെ തുലാം തുടർന്ന് വൃശ്ചികം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകുന്നേരം 06:33 മുതൽ 06:57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതഃ സന്ധ്യ പുലർച്ചെ 05:19 മുതൽ 06:31 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
ജൂൺ 3 ന് കാലത്ത് 06.16 വരെ വിശാഖം
തിഥി ദൈർഘ്യം
പകൽ 12.49 വരെ ശുക്ലപക്ഷ ത്രയോദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം -തിഥി
വിശാഖം, ശുക്ലപക്ഷ ചതുർദ്ദശി

പിറന്നാൾ
ഇന്ന് പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം വിശാഖം

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം

ദിവസഗുണ വർധനവിന്
ദിവസഗുണ വർധനയ്ക്ക് ശ്രീ മഹാഗണപതി ഭജനം നടത്തുന്നത് അത്യുത്തമം. ഒരു ജപം ചേർക്കുന്നു :

മുദാകരാത്ത മോദകം സദാവിമുക്തി സാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം
അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശു ഭാശുനാശകം നമാമി തം വിനായകം

ലാൽ -കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പറവകൾക്ക് ധാന്യം നൽകുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്.
പ്രതികൂല നിറം ചുവപ്പ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ,
അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കാൻ ശുക്രന്റെ സ്തോത്രം:ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version