Friday, 22 Nov 2024

ശ്രീ ലളിതാ സഹസ്രനാമം: ദേവീ ഭക്തരുടെഅമൂല്യ നിധി കേൾക്കാം; ജപിക്കാം

ദേവീ ഭക്തരുടെ അമൂല്യ നിധിയാണ് ശ്രീ ലളിതാ സഹസ്രനാമ മഹാമന്ത്രം. സ്തോത്രമായും നാമാവലിയായും ഇത് ജപിക്കാം. ഏത് സ്തോത്രവും മന്ത്രവും അതിൻ്റെ ന്യാസവും ധ്യാനവും ചൊല്ലി വിധിപ്രകാരം ജപിച്ചാൽ മാത്രമേ പൂർണ്ണമായ ഫലം ലഭിക്കൂ. അതിനാൽ ഇവിടെ പ്രസിദ്ധ ഗായകൻ മണക്കാട് ഗോപനാണ് ആലപിക്കുന്ന ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം അതിൻ്റെ ന്യാസവും ധ്യാനവും ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയതാണ്. ഇത് എന്നും പ്രഭാതത്തിൽ ജപിക്കുന്നത് കൂടുതൽ നല്ലത്. ബ്രഹ്മാണ്ഡപുരാണം ഉത്തരകാണ്ഡത്തിലുള്ള ഈ വിശിഷ്ട സ്തോത്രം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, മഹാരോഗ ദുരിതങ്ങൾ എന്നിവ ഉണ്ടാകില്ല. കോടി ജന്മങ്ങളിൽ ചെയ്ത പാപങ്ങൾ പോലും നശിക്കും. ഗ്രഹദോഷം, ജാതകദോഷം മുതലായവ ഇല്ലാതാകും. ദീർഘായുസ്, ബുദ്ധിശക്തി, സൽസന്താനലബ്ധി, സൗഭാഗ്യം മുതലായവ സിദ്ധിക്കും. ഗൃഹസ്ഥാശ്രമികൾക്ക് സർവേശ്വരിയുടെ പ്രീതി ലഭിക്കാൻ ഏറ്റവും നല്ലത് ലളിതാസഹസ്ര നാമജപമാണ്.

ദേവീസഹസ്രനാമങ്ങൾ പലതുണ്ടെങ്കിലും ഏറ്റവും പുണ്യപ്രദം ലളിതാ സഹസ്രനാമമാണ്. കാരണം ഇതിലെ
ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. ഈ ദിവ്യ സ്തോത്രത്തിലെ ഒരോ നാമവും ഒരോ മന്ത്രമാണ്.
എല്ലാത്തരത്തിലും ശ്രേഷ്ഠമായ ഈ സ്തോത്രം ഭക്തിയുള്ള ആർക്കും പതിവായി ജപിക്കാം. യാതൊരു വിധ ആപത്തുകളും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഫലം
ശരീരശുദ്ധിയും മനശ്ശുദ്ധിയും ലളിതാ സഹസ്രനാമം ജപിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ആബാലവൃദ്ധർക്കും സ്ത്രീ പുരുഷ ഭേദമില്ലാതെ എപ്പോൾ വേണെങ്കിലും ജപിക്കാം. ജപത്തിലൂടെ എല്ലാ ഗ്രഹപ്പിഴകളും അകലും
ചന്ദ്രൻ, ശുക്രൻ, കുജൻ, രാഹു എന്നീ ഗ്രഹങ്ങളുടെ ദശാകാലത്ത് ലളിതാസഹസ്രനാമ സ്തോത്രം പതിവായി ജപിച്ചാൽ എല്ലാവിധ ഗ്രഹദോഷങ്ങളും അകന്നു പോകും ദിവസവും ജപിക്കാൻ കഴിയാത്തവർ ചൊവ്വ, വെള്ളി ദിനങ്ങളിലും, ജന്മനക്ഷത്ര ദിവസവും നവമി, ചതുർദ്ദശി, പൗർണ്ണമി നാളുകളിലും ഈ സഹസ്രനാമ സ്തോത്രം.
സാക്ഷാൽ ആദിപരാശക്തി തന്നെയാണ് ലളിതാ ദേവി. അതിനാൽ സാത്വിക പൂജകൾക്ക് ഉപയോഗിക്കുന്നു.
കോടിക്കണക്കിന് ദേവീഭക്തർ നിത്യജപത്തിന് ഉപയോഗിക്കുന്ന ലളിതാ സഹസ്രനാമ സ്തോത്രം
കേൾക്കാം. കൂടെ നോക്കി ജപിക്കാൻ സ്തോത്രത്തിലെ വരികളും ഇതിൽ ചേർത്തിട്ടുണ്ട്:

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version