Saturday, 23 Nov 2024

ഷഷ്ഠിവ്രതം വെള്ളിയാഴ്ച; സ്കന്ദഷഷ്ഠി വൃശ്ചികത്തിൽ; സന്തതി ശ്രേയ‌സിന് ഉത്തമം

മംഗള ഗൗരി
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ സ്കന്ദഷഷ്ഠി വ്രതം ഇക്കുറി
വൃശ്ചികമാസത്തിലാണ്. 2023 നവംബർ 18, വൃശ്ചികം 2 ശനിയാഴ്ച. ആചാര പ്രകാരം ശൂരസംഹാരം നടന്ന
കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കേണ്ടത്. തുലാം 27 ന്
കറുത്തവാവ് കഴിഞ്ഞ് (2023 നവംബർ 13 ) അടുത്ത ദിവസമായ പ്രഥമയിലാണ് കാർത്തിക മാസം തുടങ്ങുക.
അതിന്റെ ആറാമത്തെ ദിവസമാണ് സ്കന്ദ ഷഷ്ഠി വരുക. എന്നാൽ ഇത്തവണ അന്ന് ഷഷ്ഠി തിഥി 2:42 നാഴിക മാത്രം ഉള്ളതിനാൽ തലേന്ന് സ്കന്ദഷഷ്ഠി വരുമെന്ന് പഞ്ചാംഗ ഗണിത ആചാര്യനായ വിജയൻ ആലപ്ര പറഞ്ഞു. ഇതുകാരണം ഇത്തവണ തുലാമാസം ശുക്ലപക്ഷത്തിൽ വരുന്ന ഷഷ്ഠി സാധാരണ ഷഷ്ഠിവ്രതം മാത്രമായാണ് ആചരിക്കുന്നത്. 2023 ഒക്ടോബർ 20 വെള്ളിയാഴ്ചയാണ് തുലാമാസത്തിലെ ഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ ഈ വ്രതമെടുത്താൽ പാർവ്വതി ദേവിയുടെ അനുഗ്രഹവും ലഭിക്കും. വെളുത്തപക്ഷത്തിലെ ഷഷ്ഠി തിഥിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് ഭക്ഷിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. ഷഷ്ഠിവ്രതത്തിന് അതിന്റെ തലേദിവസമായ പഞ്ചമിക്ക് വലിയ പ്രാധാന്യമുണ്ട്. അന്നും ഉപവസിക്കണം. എന്നാൽ പഞ്ചമിനാളില്‍ ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാം. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രത അനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയ‌സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്.
വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യസ്വാമിയുടെ മൂല മന്ത്രമായ ഓം വചത്‌ഭുവേ നമഃ കഴിയുന്നത്ര തവണ ജപിക്കണം.
( വിജയൻ ആലപ്രയുടെ മൊബൈൽ :+91 88484 03686 )

Story Summary: Why Saknda Shashti observing on Kollavarsham Month Vrichikam this year and Significance of Thulam Masa Shashti Vritham

error: Content is protected !!
Exit mobile version