Friday, 22 Nov 2024

സകല ദോഷങ്ങളും തടസവും അകറ്റി ഐശ്വര്യവും സന്തോഷവും നേടാൻ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ


ഭദ്രകാളിമാഹാത്മ്യം ഒൻപതാം അദ്ധ്യായത്തിലെ ഒന്നു മുതൽ 29 വരെ ശ്ലോകങ്ങളടങ്ങിയ ഭദ്രകാളി സ്തുതി അതിവിശിഷ്ടമാണ്. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായം പോലെ ദിവ്യമാണ് ഭദ്രകാളിമാഹാത്മ്യം ഒൻപതാം അദ്ധ്യായം. ദാരികനെ വധിച്ച് കോപം ശമിക്കാതെ അട്ടഹസിച്ച ഭദ്രകാളിയെ ശാന്തയാക്കാൻ ശിവന്റെ ഉപദേശപ്രകാരം ദേവന്മാർ നടത്തുന്ന സ്തുതിയാണ് ഈ ഭാഗം. പാപങ്ങൾ നശിക്കുന്നതിനും ശത്രുദോഷം പരിഹരിക്കുന്നതിനും ക്ഷേമത്തിനുമായി ആർക്കും ജപിക്കാവുന്ന സ്‌തോത്ര രത്‌നമാണിത്. പതിവായി ജപിച്ചാൽ സകല ദോഷങ്ങളുമകലും. ആപത്തുകളും വിഘ്‌നങ്ങളും ഇല്ലാതാകും. ഐശ്വര്യവും സന്തോഷവും കൈവരും. മീനഭരണി, കുംഭഭരണി, മകരഭരണി എന്നിവയാണ് ഇത് ജപിച്ചു തുടങ്ങാൻ ഏറ്റവും ഉത്തമ ദിനങ്ങൾ. അന്ന് തുടങ്ങാൻ കഴിയാത്തവർക്ക് ഭരണി നക്ഷത്രം, ചൊവ്വാഴ്ച തുടങ്ങിയ ദിനങ്ങളിൽ ജപം ആരംഭിക്കാം. പ്രത്യേക ഫലസിദ്ധിക്കായി ഭദ്രകാളി മാഹാത്മ്യം ഒൻപതാം അദ്ധ്യായത്തിലെ ചില ശ്ലോകങ്ങൾ പലരും ജപിക്കാറുണ്ട്. അതിൽ ചിലതാണ് ആദ്യം ചേർത്തിരിക്കുന്നത്. തുടർന്ന് ഭദ്രകാളിമാഹാത്മ്യം ഒൻപതാം അദ്ധ്യായത്തിലെ ഒന്നു മുതൽ 29 വരെ ശ്ലോകങ്ങളടങ്ങിയ ഭദ്രകാളി സ്തുതി പൂർണ്ണമായും വായിക്കാം :

ഐശ്വര്യം, ശത്രുനാശം

ദേവി പ്രസീദ ദനുജാന്തകരി പ്രസീദ
കാളി പ്രസീദ കമനീയതനോ പ്രസീദ
ഭദ്രേ പ്രസീദ ഭവനേത്രഭവേ പ്രസീദ
മായേ പ്രസീദ മഹനീയതമേ പ്രസീദ

ആത്മരക്ഷ, ശത്രുനാശം

യാ സൃജ്യത്യഖിലാൻ ലോകാൻ
യാ ച രക്ഷതി താനിമാൻ
യാ പുനസ്‌സംഹരത്യന്തേ
നമസ്തസ്യൈ നമോ നമ:

ബുദ്ധി, വിദ്യാഭിവൃദ്ധി

അന്തർബ്ബഹിശ്ച യാ ദേവീ
വിശ്വേഷാമഭിവർത്തതേ
അദ്വൈതം വസ്തുതത്ത്വം യാ
നമസ്തസ്യൈ നമോ നമ:

ഭയനാശം
ഭദ്രകാളി മഹാദേവി
ഭദ്രതേ രുദ്രനന്ദിനി
യാ നസ്‌സന്ത്രായസേ നിത്യം
നമസ്തസ്യൈ നമോ നമഃ

ഭദ്രകാളിസ്തുതി
(ഭദ്രകാളീ മാഹാത്മ്യം ഒൻപതാം അദ്ധ്യായം പൂർണ്ണം)
1
ദേവി പ്രസീദ ദനുജാന്തകരി പ്രസീദ
കാളി പ്രസീദ കമനീയതനോ പ്രസീദ
ഭദ്രേ പ്രസീദ ഭവനേത്രഭവേ പ്രസീദ
മായേ പ്രസീദ മഹനീയതമേ പ്രസീദ
2
പാപോ ഹതസ്സ ഖലുദാരുകദൈത്യപാശ-
സ്താപോ ഗതസ്‌സുരനരോരഗജീവഭാജാം
ലോപോ ന സമ്പ്രതിമഹീസുരധർമ്മവൃത്തേ:
കോപോധുനാ തവ മുധാ ഭുവനൈകനാഥേ
3
കോപം ജഹീഹി ഭഗവത്യയി ഭദ്രകാളി
ശ്ലാഘന്തി കേ ന തവ ശത്രുജയപ്രയാസം
സാധിഷ്ഠയാ സകലകർമ്മസു സജ്ജനാനാ-
മാധിസ്ത്വയാപഗമിതോ വിമതപ്രമാഥാത്
4
യാ സൃജ്യത്യഖിലാൻ ലോകാൻ
യാ ച രക്ഷതി താനിമാൻ
യാ പുനസ്‌സംഹരത്യന്തേ
നമസ്തസ്യൈ നമോ നമ:
5
യസ്യാ ഉന്മീലിതേ നേത്രേ
ജഗദേതത് പ്രകാശതേ
നിമീലിതേ തു നിശ്ചേഷ്ടം
നമസ്തസ്യൈ നമോ നമ:
6
ബ്രഹ്മണ: പ്രകൃതിം പ്രാഹു-
ര്യാമേവാമേയവൈഭവാം
യതോ ഹി വിശ്വസ്യോത്പത്തിർ-
നമസ്തസ്യൈ നമോ നമ:
7
യസ്യാ വികൃതിരേവേദം
വസ്തുജാതം ചരാചരം
യത്രൈവ ലീയതേ സർവ്വം
നമസ്തസ്യൈ നമോ നമ:
8
യാ ദേവീദേവഗന്ധർവ്വ-
സിദ്ധവിദ്യാധരോരഗൈ:
അനൈ്യ ശ്ചാസേവ്യതേ നിത്യം
നമസ്തസ്യൈ നമോ നമ:
9
യാ ദേവീ സേവമാനാനാം
ജനാനാമഖിലാമയാൻ
അപാകരോതി കൃപയാ
നമസ്തസ്യൈ നമോ നമ:
10
യാ ദയാമൃതദുഗ്ദ്ധാബ്ധി-
രർത്ഥിമന്ദാരവല്ലരീ
സൂര്യകോടി പ്രതാപായൈ
നമസ്തസ്യൈ നമോ നമ:
11
യാ ഭവാനീതി മായേതി
ഭാർഗ്ഗവീ ഭൈരവീതി ച
ഭാരതീതി ച ഗീതാസി
നമസ്തസ്യൈ നമോ നമ:
12
ചണ്ഡീതി ഭദ്രകാളീതി
ചാമുണ്ഡാ ശാംഭവീതി ച
കണ്‌ഠേകാളീതി ചാഖ്യാതാ
നമസ്തസ്യൈ നമോ നമ:
13
അന്തർബ്ബഹിശ്ച യാ ദേവീ
വിശ്വേഷാമഭിവർത്തതേ
അദ്വൈതം വസ്തുതത്ത്വം യാ
നമസ്തസ്യൈ നമോ നമ:
14
യയാ ലോകത്രയാവാസി-
ജനദ്രോഹീ ജനംഗമ:
ദാരുകോ നിഹത: സംഖ്യേ
നമസ്തസ്യൈ നമോ നമ:
15
ദേവോരഗമനുഷ്യാണാം
സ്വർഗ്ഗപാതാളഭൂഭൂജാം
യോഗക്ഷേമാർത്ഥമാസീദ് യാ
നമസ്തസ്യൈ നമോ നമ:
16
ദേവാരിവംശകാന്താര
വിപ്ലോഷായ ബിഭർത്തി യാ
ഫാലാക്ഷികുണ്‌ഡേ ദഹനം
നമസ്തസ്യൈ നമോ നമ:
17
ദംഷ്ട്രാകരാളദന്തോഷ്ഠ-
മർക്കചന്ദ്രാഗ്നിലോചനം
യാ വഹത്യാനനാംഭോജം
നമസ്തസ്യൈ നമോ നമ:
18
ഗണ്ഡാവലംബിവേതണ്ഡ-
കുണ്ഡലം മുണ്ഡദാമവത്
യദ്‌വപുശ്ചണ്ഡികേ ചണ്ഡം
നമസ്തസ്യൈ നമോ നമ:
19
അസുരാന്ത്രഗുണശ്രേണീ
ഭൂഷണം വൈരിഭീഷണം
യദ്ഗാത്രം യശസാം പാത്രം
നമസ്തസ്യൈ നമോ നമ:
20
യസ്യാ ധൃതഗദാശൂല-
ചക്രചാപശരാദയ:
സന്തി ഷോഡശദോർദ്ദണ്ഡാ
നമസ്തസ്യൈ നമോ നമ:
21
ശൂലകൃത്തം ഗളദ്രക്തം
ദാരുകസ്യ ബൃഹച്ഛിര:
യാ ബിഭർത്തി കരാഗ്രേണ
നമസ്തസ്യൈ നമോ നമ:
22
യദ്‌വപു: ശ്യാമളം ശുഭ്ര-
കപാലസ്രഗലംകൃതം
സവലാകാഭ്രസങ്കാശം
നമസ്തസ്യൈ നമോ നമ:
23
അഞ്ജനാഞ്ചിതനേത്രാന്ത-
മഞ്ജനാചലമേചകം
മഞ്ജൂഭീമം ച യദ്ഗാത്രം
നമസ്തസ്യൈ നമോ നമ:
24
ത്സണൽക്കാരരണച്ചാരു-
മണിമഞ്ജീരമഞ്ജുളം
ചരണാബ്ജയുഗം യസ്യാ
നമസ്തസ്യൈ നമോ നമ:
25
കേശാദിപാദമത്യന്ത-
ബന്ധുരം കംബുകന്ധരം
ഉഗ്രം ച വിഗ്രഹം യസ്യാ
നമസ്തസ്യൈ നമോ നമ:
26
ഭദ്രകാളി മഹാദേവി
ഭദ്രദേ രുദ്രനന്ദിനി
യാ നസ്‌സന്ത്രായസേ നിത്യം
നമസ്തസ്യൈ നമോ നമ:
27
സ്മൃതമാത്രാപി യാ നൃണാ
മാധിവ്യാധിവിനാശിനീ
സർവ്വസമ്പത്പ്രദാത്രീ യാ
നമസ്തസ്യൈ നമോ നമ:
28
ശത്രുസംഹാരിണീ സാക്ഷാത്
സാക്ഷിണീ സർവ്വകർമ്മണാം
ശക്തിര്യാ കാചിദത്യുഗ്രാ
നമസ്തസ്യൈ നമോ നമ:
29
കാളീ കാളഘനാളിമേചകമഹാ-
കായാ ച മായാമയീ
കാളിന്ദീജലഭംഗഭംഗികകബരീ-
ഭാരാഭിരാമാനനാ
നാളീകായതലോചനാ നരസുര-
ശ്രേണീ സമാരാധിതാ
കേളീ ദാരിതദാരുകാസുരശിരോ-
ജാഗ്രത്കരാ പാതു ന:

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Summary: Importance of Bhadrakali Mahatmyam ninenth chapter

error: Content is protected !!
Exit mobile version