Sunday, 29 Sep 2024

സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും ഇത് ജപിക്കൂ

മംഗള ഗൗരി
സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ
ഉയര്‍ച്ചയ്ക്കും മാതാപിതാക്കൾ പതിവായി ജപിക്കേണ്ട അതിശക്തവും വളരെയധികം ഫലപ്രദവുമായ മന്ത്രമാണ് സുബ്രഹ്മണ്യ ഗായത്രി. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ഒരു ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളിലോ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളിലോ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കുന്നത് മന:ശാന്തിക്കും ദോഷപരിഹാരത്തിനും ഉത്തമമാണ്. രാഹു ദശയില്‍ ചൊവ്വയുടെ അപഹാരകാലം , രാഹു ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം
എന്നിവ ഉള്ളവര്‍ ഇത്ത് ജപിക്കുന്നത് വളരെ ഗുണകരം ആയിരിക്കും.

സുബ്രഹ്മണ്യ ഗായത്രി
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

സുബ്രഹ്മണ്യ പ്രീതിക്കായുള്ള മന്ത്രങ്ങൾ ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വാ ഹോരയില്‍ ജപിച്ചു തുടങ്ങുന്നതാണ് നല്ലത്. പൊതുവേ സുബ്രഹ്മണ്യ മന്ത്രങ്ങൾ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. ഗുരു ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍ക്ക് മഹാദേവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് ഇവ ജപിക്കാം.

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചദ്ഭുവേ നമഃ

സുബ്രഹ്മണ്യ രായം
ഓം ശരവണ ഭവഃ

Story Summary: Significance and Benefits of Subramaniaya Gayatri Mantra Recitation

error: Content is protected !!
Exit mobile version