Saturday, 23 Nov 2024

സന്താനങ്ങളുടെ നന്മയ്ക്കും വിജയത്തിനും ഞായറാഴ്ച ആരണ്യ ഷഷ്ഠി

ജ്യോതിഷി പ്രഭാ സീന
സന്താനഭാഗ്യത്തിനും സന്താനങ്ങളുടെ ശ്രേയസിനും ഏറ്റവും ഗുണകരമാണ് ഇടവ മാസത്തിലെ ഷഷ്ഠി വ്രതാചരണം. ആരണ്യ ഷഷ്ഠി എന്നാണ് ഇടവത്തിലെ ഷഷ്ഠി അറിയപ്പെടുന്നത്. വനദേവതകൾക്കും ഷഷ്ഠിദേവിക്കും സുബ്രഹ്മണ്യനും പ്രാധാന്യമുള്ള ഒന്നാണ് ആരണ്യഷഷ്ഠി വ്രതം. രോഗദുരിതങ്ങളിൽ നിന്നും മോചനം നേടുന്നതിനും, ചൊവ്വാദോഷ പരിഹാരത്തിനും നിത്യജീവിത ദുഃഖങ്ങൾ അകറ്റാനും ഷഷ്ഠിവ്രതം നല്ലതാണ്. സുബ്രഹ്മണ്യപ്രീതിക്കുള്ള ഏറെ പ്രശസ്തവും അത്ഭുത ഫലസിദ്ധി ഉള്ളതുമായ വ്രതമാണ് ഷഷ്ഠി. ദിവസം ചെയ്യുന്ന ഏതൊരു പ്രാർത്ഥനയും ക്ഷിപ്ര ഫലസിദ്ധിയുള്ളതാണ്.

2022 ജൂൺ 5 ഞായറാഴ്ചയാണ് ആരണ്യ ഷഷ്ഠി. സുബ്രഹ്മണ്യ പ്രീതി നേടാൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നായ ഞായറാഴ്ച വരുന്നതിനാൽ ഈ ആരണ്യ ഷഷ്ഠി അതിവിശേഷമാണ്. എല്ലാ മാസവും വെളുത്ത പക്ഷത്തിലാണ് ഷഷ്ഠിവ്രതം നോൽക്കുന്നത്. സുബ്രഹ്മണ്യന്റെയും ശിവ പാർവതിമാരുടെയും അനുഗ്രഹം ഒരുപോലെ ലഭിക്കുന്ന അനുഷ്ഠാനമാണിത്.

ഷഷ്ഠി നോൽക്കുന്നവർ തലേന്ന്, പഞ്ചമിക്ക് വ്രതം തുടങ്ങണം. അന്ന് ഉപവസിക്കണം. അതിന് പറ്റാത്തവർ ഒരു നേരം മാത്രം അരി ആഹാരവും മറ്റ് സമയങ്ങളിൽ ഫലങ്ങളും കഴിക്കണം. ഷഷ്ഠിനാളില്‍ മുരുകക്ഷേത്ര ദർശനം നടത്തി അവിടുത്തെ നിവേദ്യച്ചോറ് കഴിച്ച് വ്രതം പൂർത്തിയാക്കണം. സുബ്രഹ്മണ്യ പ്രീതികരമായ കീർത്തനങ്ങളും മന്ത്രങ്ങളും സ്കന്ദഷഷ്ഠി കവചവും തികഞ്ഞ സമർപ്പണ മനോഭാവത്തോടെ ജപിക്കുകയും ബാഹ്യ ആഭ്യന്തര ശുദ്ധി പാലിക്കുകയും ആവശ്യമാണ്.

സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം എന്നിവ മാത്രമല്ല ദാമ്പത്യസൗഖ്യം, ശത്രുനാശം ഇവയും ഷഷ്ഠി വ്രതത്തിന്റെ ഫലങ്ങളാണ്. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്നത്. ജ്യേഷ്ഠമാസത്തിലെ ആരണ്യ ഷഷ്ഠിയുടെ പ്രധാന ഫലം ഇതാണെന്ന് പറഞ്ഞു കഴിഞ്ഞു. അതുപോലെ ഒരോ മാസത്തെയും ഷഷ്ഠി വ്രതാചാരണത്തിന് പ്രത്യേകം ഫലങ്ങൾ പറയുന്നുണ്ട്. ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കഴിയുന്നത്ര തവണ (കുറഞ്ഞത് 108 തവണ) ജപിക്കണം. ഓം ശരവണ ഭവഃ എന്ന് 21 തവണ ജപിക്കുന്നതും നല്ലതാണ്.

ജ്യോതിഷി പ്രഭാ സീന,

+91 9961442256

Story Summary: Significance of Aranya Shashti Viratham

error: Content is protected !!
Exit mobile version