സന്താനഭാഗ്യത്തിനും കുടുംബഐശ്വര്യത്തിനും
സര്‍പ്പപ്രീതി നേടാൻ ഇക്കാര്യങ്ങൾ ചെയ്യുക
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
സന്താനഭാഗ്യത്തിന് ഏതൊരാൾക്കും ആശ്രയിക്കാവുന്ന ദേവത ഒന്നേയുള്ളു. സര്‍പ്പദേവത! നാഗദേവതകളെ മനമഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും യഥാവിധി പൂജ ചെയ്ത് സംതൃപ്തരാക്കുകയും ചെയ്താല്‍ സന്താനഭാഗ്യം കിട്ടും എന്ന കാര്യം ഉറപ്പാണ്. അമ്മ സര്‍പ്പത്തിന്റെ ഒരു രൂപവും സര്‍പ്പക്കുഞ്ഞിന്റെ രൂപവും സര്‍പ്പത്തിന്റെയും മുട്ടയും സ്വര്‍ണത്തിലോ വെള്ളിയിലോ ഉണ്ടാക്കി നാഗര്‍ ക്ഷേത്രത്തിലോ, ശിവക്ഷേത്രത്തിലോ സമര്‍പ്പിക്കുകയും മുടങ്ങാതെ 18 ആയില്യപൂജ നടത്തുകയും ചെയ്താല്‍ സന്താനലബ്ധി ഉറപ്പാണ്.
സദ്‌സന്താനങ്ങള്‍ക്കും കുടുംബഐശ്വര്യത്തിനും സര്‍പ്പപ്രീതി വരുത്താന്‍ പുള്ളുവന്‍ പാട്ട് പാടിക്കുന്നതും നല്ലതാണ്. എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്ന സര്‍പ്പദേവതയെ മനുഷ്യന് പക്ഷേ ഭയമാണ്. ദോഷഗ്രഹമാണ് രാഹു എന്നൊരു ധാരണ പൊതുവേയുണ്ട്. രാഹുവിന്റെ സ്ഥാനമനുസരിച്ചാണ് ഫലങ്ങള്‍ ലഭിക്കുന്നത്. കര്‍ക്കടകം, ഇടവം, മേടം, കന്നി, മീനം, വൃശ്ചികം എന്നീ രാശികളില്‍ രാഹു നിന്നാല്‍ ഭൂമി, ഗൃഹം, വാഹനം എന്നിവ ലഭിക്കും. സ്ഥാനമാനങ്ങളും രാജതുല്യ പദവിയും അനുഭവങ്ങളും ഫലമാണ്. എന്നാല്‍ ഇതില്‍ തന്നെ ഗുണഫലം കുറയുന്ന സന്ദര്‍ഭങ്ങളുമുണ്ട്.
രാഹുവിനൊപ്പം വേറെ പാപഗ്രഹങ്ങള്‍ നില്‍ക്കുകയോ ദൃഷ്ടിചെയ്കയോ ചെയ്താലാണ് ഗുണഫലങ്ങള്‍ കുറയുന്നത്. രാഹുവിനൊപ്പം മൗഢ്യമോ നീചമോ ആയ ഗ്രഹങ്ങള്‍ നിന്നാലും ഗുണഫലം കുറയും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുടുംബത്തിൽ സ്വസ്ഥതക്കുറവ്, ക്രിമിനല്‍ കേസുകള്‍, സിവില്‍ കേസുകള്‍, വിഷജന്യ രോഗങ്ങൾ, ഉഷ്ണ രോഗങ്ങള്‍, ത്വക് രോഗങ്ങൾ എന്നിവ ഫലമാണ്. ലഗ്നം മുതല്‍ ഏതു രാശിയിലാണ് രാഹു ഗ്രഹം നില്‍ക്കുന്നത് ആ സ്ഥാനങ്ങള്‍ക്ക് വിഷമത, രോഗാവസ്ഥ എന്നിവയാണ് ഫലം. എന്നാല്‍ ഈ ദോഷങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. നവഗ്രഹങ്ങള്‍ ഉള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും നാഗര്‍ ക്ഷേത്രങ്ങളില്‍ പാലഭിഷേകം, പാല്‍പ്പായസം, മഞ്ഞള്‍പ്പൊടി, മഞ്ഞപ്പട്ട്, കൂവിളത്തിന്‍മാല ചാര്‍ത്ത്, നാഗരൂപങ്ങള്‍ ആയില്യ പൂജയ്ക്ക് നല്‍കുകയും ചെയ്യുക എന്നിവയാണ് ഇതിൽ പ്രധാന ദോഷപരിഹാരങ്ങൾ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ,
- 91 8921709017
Summary: Predictions: Significance and Benefits of Naga Worshipping