Friday, 22 Nov 2024

സന്താന ലാഭത്തിന് ശബരിമലയിൽ മണി പൂജ

സന്താനഭാഗ്യത്തിന് കലിയുഗവരദനായ ശബരിമല ശ്രീ ധർമ്മ ശാസ്താസന്നിധിയിൽ നടത്തുന്ന വഴിപാടാണ് മണിപൂജ. വ്രതമെടുത്ത് അയ്യപ്പദർശനം നടത്തി ശബരിമലയിൽ നിന്നും മണി പൂജിച്ചു വാങ്ങി വീട്ടിലെ പൂജാമുറിയിൽ പവിത്രമായി സൂക്ഷിക്കുകയാണ് വേണ്ടത്. ശ്രദ്ധയോടെയും കളങ്കമില്ലാത്ത മനസ്സോടെയും ശബരിഗിരീശ സന്നിധിയിൽ മണി പൂജിച്ചു വാങ്ങി ദിവ്യമായി സൂക്ഷിച്ച ഒട്ടേറെപ്പേർക്ക് സൽ സന്താനഭാഗ്യമുണ്ടായിട്ടുണ്ട്. സന്താനലബ്ധിയുണ്ടായി കുഞ്ഞ് വളർന്ന ശേഷം ഈ മണി കഴുത്തിലണിയിച്ച് സ്വാമി ദർശനം നടത്തണം. അത് കഴിഞ്ഞ് മണി അഴിച്ച് സന്നിധാനത്ത് നിർദ്ദിഷ്ട സ്ഥലത്ത് കെട്ടിത്തൂക്കണം. ചിലർ ഈ മണി ക്ഷേത്ര മേൽശാന്തിയിൽ നിന്നും സ്വീകരിച്ച് വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കുണ്ട്. ഇങ്ങനെ ചെയ്യുന്നത് ആ വീടിന് ഐശ്വര്യം നൽകും. ധാരാളം പേർക്ക് ഇത് പ്രത്യക്ഷ അനുഭവമാണ്.

error: Content is protected !!
Exit mobile version