Friday, 20 Sep 2024

സുബ്രഹ്മണ്യനെ ഭജിക്കുക; കർപ്പൂരവും കുങ്കുമവും മഞ്ഞൾപ്പൊടിയും പ്രധാന മുറിയിൽ വയ്ക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 05, ചൊവ്വ
കലിദിനം 1871818
കൊല്ലവർഷം 1199 വൃശ്ചികം 19
(1199 വൃശ്ചികം ൧൯ )
തമിഴ് വര്ഷം ശോഭകൃത് കാർത്തിക 19
ശകവർഷം 1945 മാർഗ്ഗശീർഷ 14

ഉദയം 06.26 അസ്തമയം 06.02 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 24 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.08 pm to 04.35 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.14 pm to 01.41 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.20 am to 10.47 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനു മൗഢ്യം, ശുക്രൻ, ശനി ഇവർ സ്വക്ഷേത്രത്തിൽ വ്യാഴത്തിനു വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തൃക്കേട്ടയിൽ (തൃക്കേട്ട ഞാറ്റുവേല) ചൊവ്വ അനിഴത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ ചിത്തിരയിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.20 വരെ വൃശ്ചികം പകൽ 09.27 വരെ ധനു പകൽ 11.21 വരെ മകരം പകൽ 01.07 വരെ കുംഭം വൈകിട്ട് 02.57 വരെ മീനം വൈകിട്ട് 04.41 വരെ മേടം തുടർന്ന് ഇടവം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 03.38 വരെ പൂരം
തിഥി ദൈർഘ്യം
രാത്രി 12.37 വരെ കൃഷ്ണപക്ഷ അഷ്ടമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന്
ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവംആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം പൂരം തിഥി കൃഷ്ണ പക്ഷഅഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം പൂരം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ: മകം, പൂയം, തിരുവാതിര, തൃക്കേട്ട, മൂലം

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യനെ ഭജിക്കുക
ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:
നതജന പരിപാലം നാകി ലോകൈകപാലം
നരകനിരത ബാധാലംബകം വഹ്നിജാതം
നയനയുഗള വീക്ഷാഭീക്ഷണാദാർത്തി ഭംഗം
നരമുനിവരവന്ദ്യം ഷൺമുഖം തം നമാമി

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: പച്ച കർപ്പൂരം, കുങ്കുമം, മഞ്ഞൾപ്പൊടി ഇവ ചെറിയ ചിമിഴിൽ ഭവനത്തിന്റെ / ഓഫീസിന്റെ പ്രധാന മുറിയിൽ വെയ്ക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് , ചെങ്കല്ല് നിറം, ചുവപ്പ്, മെറൂൺ പ്രതികൂല നിറം: കറുപ്പ്,
കടും നീലം

കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു , കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version