Friday, 20 Sep 2024

സമ്പത്ത് നിലനിൽക്കാൻ, ദാരിദ്ര്യം ഒഴിവാക്കാൻ എന്നും ഇത് ജപിച്ചോളൂ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

എത്ര സമ്പത്ത് വന്നാലും അത് നിലനിൽക്കാത്തത് കാരണം ധനപരമായ വിഷമങ്ങൾ അനുഭവിക്കുന്നവർ ധാരാളമുണ്ട്. ഏതെങ്കിലുമെല്ലാം വഴിയിൽ സമ്പത്ത് മുഴുവൻ
ചോർന്ന് പൊയ്‌ക്കൊണ്ടിരിക്കും. എന്നും ദാരിദ്ര്യവും കഷ്ടപ്പാടും ഇവർ അനുഭവിക്കും. ഇതിന് കാരണം ആ വ്യക്തികളുടെ ജാതക ദോഷം ആകാം. അല്ലെങ്കിൽ താമസസ്ഥലത്തെ പ്രതികൂല ഊർജ്ജമാകാം. അതുമല്ലെങ്കിൽ ദൃഷ്ടിദോഷ – ശാപദോഷങ്ങളാകാം. അത് എന്തായാലും ധനപരമായ ബുദ്ധിമുട്ടുകൾ മാറാനുള്ള ഉപാസനാപരമായ ഏറ്റവും ശക്തമായ പ്രതിവിധി കുബേരമന്ത്ര ജപമാണ്. സാമ്പത്തിക ദുരിതങ്ങൾ അനുഭവിക്കുന്നവർ വിഷമ ഘട്ടങ്ങളിൽ രാവിലെയും വൈകിട്ടും മുടങ്ങാതെ താഴെ ചേർത്തിട്ടുള്ള 36 കുബേര മന്ത്രങ്ങൾ മൂന്നു തവണ വീതം ജപിക്കണം.

വെളുത്തവാവ്, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി ദിവസങ്ങൾ കുബേര പ്രാർത്ഥനയ്ക്ക് പ്രാധാന്യമുള്ളതാണ്. ഇതിൽ ഒരു ദിവസം ജപാരംഭത്തിന് തിരഞ്ഞെടുക്കണം. ശുദ്ധിയും വൃത്തിയുമുള്ള വസ്ത്രം ധരിച്ച് ഏറെ വൃത്തിയുള്ള സ്ഥലത്തിരുന്ന് മാത്രമേ കുബേര മന്ത്രം ജപിക്കാൻ പാടുള്ളൂ. വെളുത്ത വസ്ത്രം ധരിച്ച് ജപിക്കുന്നതാണ് ഏറ്റവും നല്ലത്. കുബേരനെ പ്രാർത്ഥിക്കുന്നവർ ശിവനെയും പ്രീതിപ്പെടുത്തണം. കുബേര മന്ത്ര ജപം ഫലിക്കുന്നതിന് ശിവപ്രീതി അത്യാവശ്യമാണ്. കുബേരമന്ത്രം ജപിക്കുന്നതിനു മുമ്പ് ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം 108 പ്രാവശ്യം ജപിക്കണം. ശിവദ്വേഷം ചെയ്യുന്നവർക്ക് കുബേരമന്ത്രങ്ങൾ ഫലിക്കില്ല.

കുബേരമന്ത്രം

ഓം ധനദായ നമഃ
ഓം കുബേരായ നമഃ
ഓം വൈശ്രവണയായ നമഃ
ഓം ശിവഭക്തായ നമഃ
ഓം സമൃദ്ധയേ നമഃ
ഓം ജ്ഞാനദായിനേ നമഃ
ഓം പ്രപഞ്ചനാഥായ നമഃ
ഓം ആർജ്ജിതായ നമഃ
ഓം മോഹനായ നമഃ
ഓം ശൈലാരൂഢായ നമഃ
ഓം രത്‌നദായിനേ നമഃ
ഓം രജതാദ്രിഭസേ നമഃ
ഓം കിരീടധാരിണേ നമഃ
ഓം പട്ടബന്ധായ നമഃ
ഓം ദീപ്‌ത്രേ നമഃ
ഓം സാരാത്മനേ നമഃ
ഓം ഭാഗ്യദായിനേ നമഃ
ഓം യോഗാരൂഢായ നമഃ
ഓം ശൈവാഗമപണ്ഡിതായ നമഃ
ഓം ജ്യോതിർവിദഗ്ദ്ധായ നമഃ
ഓം ലക്ഷ്യയോഗായ നമഃ
ഓം രാവണാദിഗമ്യായ നമഃ
ഓം രാക്ഷസവന്ദ്യായ നമഃ
ഓം ശക്തിപൂർണ്ണായ നമഃ
ഓം നരസുഹൃദേ നമഃ
ഓം അന്നപതയേ നമഃ
ഓം സുവർണ്ണപ്രിയായ നമഃ
ഓം രഥമാർഗ്ഗായ നമഃ
ഓം കൗശലായ നമഃ
ഓം കൈവല്യായ നമഃ
ഓം സച്ചിദാനന്ദായ നമ:
ഓം പ്രയോഗവിദേ നമഃ
ഓം ധനകലശഹസ്തായ നമഃ
ഓം പഞ്ചപ്രാണായ നമഃ
ഓം മൂലാധാരസ്ഥിതായ നമഃ
ഓം ഭൂതപ്രിയായ നമഃ

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary : Powerful Kubera Mantra for Wealth
Copyright 2021 Neramonline.com. All rights reserved


error: Content is protected !!
Exit mobile version