Saturday, 23 Nov 2024

സാധുക്കൾക്ക് കഴിവനുസരിച്ച്
ദാനം നടത്തുക; ഗണേശനെ ഭജിക്കുക

നിത്യജ്യോതിഷം
(ലഘുപരിഹാരങ്ങൾ സഹിതം)

2022 ജൂൺ 17, വെള്ളി
കലിദിനം 1871282
കൊല്ലവർഷം 1197 മിഥുനം 03
(൧൧൯൭ മിഥുനം ൦൩)
ശകവർഷം 1944 ജ്യേഷ്ഠം 27
തമിഴ് വർഷം ശുഭകൃത് ആനി 03

ഉദയം 06:04 അസ്തമയം 06:45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 19 മിനിറ്റ്

ഇത് അടിസ്ഥാനമാക്കി ഇന്നത്തെ കൃത്യമായ
രാഹുകാലം പകൽ 10:49 മുതൽ 12:24 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 07:39 മുതൽ 09:14 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 03:34 മുതൽ 05:09 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴം സ്വക്ഷേത്രത്തിൽ
ശനി വക്രം മൂല ത്രികോണ ക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല)
ചൊവ്വ രേവതിയിൽ ബുധൻ കാർത്തികയിൽ വ്യാഴം ഉത്രട്ടാതിയിൽ ശുക്രൻ കാർത്തികയിൽ
ശനി അവിട്ടത്തിൽ രാഹു ഭരണി യിൽ കേതു വിശാഖത്തിൽ

പകൽ രാശി പ്രമാണം
കാലത്ത് 08:12 വരെ മിഥുനം (ശുഭം) പകൽ 10:18 വരെ കർക്കടകം (ശുഭം) വൈകിട്ട് 12:18 വരെ ചിങ്ങം (അശുഭം) പകൽ 02:17 വരെ കന്നി (ശുഭം) പകൽ 04:21 വരെ തുലാം (അശുഭം) വൈകിട്ട് 06.31 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:32 മുതൽ 06:56 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04:34 മുതൽ 05:19 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 04:56 മുതൽ 06:04 വരെ
സായംസന്ധ്യ 06:45 മുതൽ 07:53 വരെ

നക്ഷത്രം
കാലത്ത് 09:56 വരെ ഉത്രാടം തുടർന്ന് തിരുവോണം
തിഥി
രാത്രി 03:00 വരെ കൃഷ്ണപക്ഷ ചതുർത്ഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
മാസത്തിലെ കൃഷ്ണ പക്ഷ ചതുർത്ഥി, തിരുവോണം ശ്രാദ്ധം ഇവ ആചരിക്കേണ്ടത് ഇന്നാണ് .

പ്രതികൂലം
തിരുവാതിര, പുണർതം, പൂരാടം, തൃക്കേട്ട,
വിശാഖം നാളുകാർക്ക് ദിനം പ്രതികൂലം

അനുകൂലം
ഉത്രാടം, കാർത്തിക, രേവതി, അശ്വതി, ഭരണി,
ചിത്തിര, ചോതി നാളുകാർക്ക് ദിനം അനുകൂലം

വാരാധിപൻ ശുക്രൻ
ദിനദോഷ ശമനത്തിന്
ദിവസദോഷ ശമനത്തിന് ക്ഷിപ്രപ്രസാദിയായ
ശ്രീ ഗണേശനെ ഭജിക്കുക

സിന്ദൂരവർണ്ണം ദ്വിഭുജം ഗണേശം
ലംബോദരം പദ്മദലേ നിവിഷ്ടം
ബ്രഹ്മാദിദേവൈഃ പരിസേവ്യമാനം
സിദ്ധൈര്യുതം തം പ്രണമാമി ദേവം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: സാധുജനത്തിന് കഴിവനുസരിച്ച് ദാനം നടത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം.
പ്രതികൂല നിറം: ചുവപ്പ്, മഞ്ഞ

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

ദൈത്യമന്ത്രീ വിശാലക്ഷാ:
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved


error: Content is protected !!
Exit mobile version