സാമ്പത്തിക നില മെച്ചപ്പെടാൻ 18 ദിവസം ഈ മന്ത്രം ജപിക്കുക
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനും ധനം നിലനിൽക്കുന്നതിനും ലക്ഷ്മി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും കുളിച്ച് ശുദ്ധമായി നെയ്‌വിളക്ക് കൊളുത്തി വച്ച് 64 പ്രാവശ്യം തുടർച്ചയായി 18 ദിവസം ജപിക്കണം. കാർത്തിക നക്ഷത്രം ജപം ആരംഭിക്കുന്നതിന് ഏറ്റവും ഉത്തമമാണ്. ജപദിനങ്ങിളിൽ മത്സ്യമാംസാദികൾ ഉപയോഗിക്കരുത്. ബ്രഹ്മചര്യം പാലിക്കണം. കഴിയുമെങ്കിൽ 18 ദിവസവും ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഈ കർമ്മം മൂന്ന് അല്ലെങ്കിൽ അഞ്ചുമാസം ആവർത്തിക്കേണ്ടി വരും.
ലക്ഷ്മീ മന്ത്രം
ഓം ഹ്രീം ഹ്രീം മഹാലക്ഷ്‌മ്യൈ
ധനധാന്യ രത്‌ന സൗഭാഗ്യ സമൃദ്ധിം
മേ ദേഹി ദദാപയ സ്വാഹ:
പാലാഴിമഥന വേളയിൽ ക്ഷീരസാഗരത്തിൽ നിന്നും ഉദ്ഭവിച്ച ലക്ഷ്മീ ഭഗവതി മഹാവിഷ്ണുവിന്റെ പത്നിയാണ്. കാമദേവന്റെ മാതാവായും സങ്കല്പിക്കപ്പെടുന്ന 8 ഭാവങ്ങളുള്ള മഹാലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയും ക്രിയാശക്തിയുടെ പ്രതീകവുമാണ്. നവരാത്രി കാലത്തിനു പുറമെ ദീപാവലി, കൃഷ്ണാഷ്ടമി, കന്നിമാസത്തിലെ മകം, വെള്ളിയാഴ്ച ദിവസങ്ങൾ ലക്ഷ്മീപൂജയ്ക്ക് ഉത്തമമാണ്. ജ്യോതിഷത്തിൽ
ശുക്ര ഗ്രഹത്തിന്റെ അധിപയായ ദേവിക്കാണ് സമ്പത്ത്, സൗന്ദര്യം, ആഡംബരങ്ങൾ എന്നിവയുടെ കാരകത്വം.
മൂലമന്ത്രം
ഓം ശ്രീം മഹാലക്ഷ്‌മ്യൈ നമ:
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Pic Design: Prasanth Balakrishnan
Mobile: +91 7907280255 |email: dr.pbkonline@gmail.com