Sunday, 25 May 2025

സാവിത്രി അന്തര്‍ജനംഇനി മണ്ണാറശാല വലിയമ്മ

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ വലിയമ്മയായി സാവിത്രി അന്തര്‍ജനം അഭിഷിക്തയായി. അടുത്ത ഒരുവര്‍ഷം കാരണവരുടെ മേല്‍നോട്ടത്തില്‍ സാവിത്രി അന്തര്‍ജനം സംവത്സര ദീക്ഷനോറ്റ് പൂജാദികർമ്മങ്ങൾ സ്വായത്തമാക്കും. അത് കഴിഞ്ഞ് വലിയമ്മയുടെ ചുമതലകൾ ഏറ്റെടുക്കും.

ദിവംഗതയായ വലിയമ്മ ഉമാദേവി അന്തർജനത്തിന്റെ ഭർത്തൃ സഹോദര പുത്രൻ പരേതനായ എം.വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം (83) . ഉമാദേവി അന്തർജനത്തിന്റെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി പാദതീർത്ഥം അഭിഷേകം ചെയ്താണ് പിൻഗാമിയെ അവരോധിച്ചത്.

ഉമാദേവി അന്തർജനത്തിന്റെ സഹായായി കൂടെ ഉണ്ടായിരുന്ന സാവിത്രി അന്തര്‍ജനം നാഗരാജ പൂജ നടത്തുന്നതിന് വേണ്ട മൂലമന്ത്രം വലിയമ്മയിൽ നിന്നു തന്നെ സ്വീകരിച്ചിരുന്നു. മണ്ണാറശാല ആയില്യത്തിന് വലിയമ്മ നാഗരാജവിനെ എഴുന്നള്ളിക്കുമ്പോൾ സർപ്പയക്ഷിയെ ആനയിച്ചിരുന്നത് ചെറിയമ്മയായ സാവിത്രി അന്തര്‍ജനമായിരുന്നു.

കോട്ടയം കാഞ്ഞിരക്കോട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യാ അന്തര്‍ജനത്തിന്റെയും മകളാണ് സാവിത്രി അന്തര്‍ജനം .

error: Content is protected !!
Exit mobile version