സുബ്രഹ്മണ്യകരാവലംബ സ്തോത്രം എന്നും ജപിക്കൂ, വിജയം തേടി വരും
മംഗള ഗൗരി
ദേവതകളിൽ ഏറെ വിശേഷ ധർമ്മങ്ങളുള്ള ദേവനായ സുബ്രഹ്മണ്യൻ ബ്രഹ്മത്തിൽ നിന്നുണ്ടായ സർവ്വജ്ഞനാണ്. മറ്റെല്ലാ ദേവതകളുടെയും ജന്മത്തിൽ നിന്ന് ഏറെ വിശിഷ്ടമാണ് സുബ്രഹ്മണ്യാവതാരം. സുബ്രഹ്മണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ എന്നിങ്ങനെ അനേകമനേകം പേരുകളിലും സുബ്രഹ്മണ്യൻ അറിയപ്പെടാറുണ്ട്. കാർത്തികമാരായ ആറു പേർ വളർത്തിയതു കൊണ്ട് കാർത്തികേയനായി. വിശാഖം നക്ഷത്രത്തിൽ ജനിച്ചതിനാൽ വൈശാഖൻ എന്ന് വിളിക്കുന്നു. ശരവണപൊയ്കയിൽ വളർന്നതിനാൽ ശരവണനാകുന്നു. എല്ലാ ദേവന്മരുടെയും സമാന ധർമ്മങ്ങൾ അടങ്ങിയ ദേവനായതിനാൽ എന്ത് കാര്യത്തിനും സുബ്രഹ്മണ്യനെ ഭജിച്ചാൽ പെട്ടെന്ന് ഫലം ലഭിക്കും. വിശേഷിച്ച് രോഗശാന്തിയും ശത്രുശല്യവും ഇല്ലാതാകും.ജ്യോതിഷ വിഷയത്തിൽ സുബ്രഹ്മണ്യനെ പ്രത്യേകം പരിഗണിക്കുന്നു. പിതാവായ ശിവന്റെ വരെ ജാതകം സുബ്രഹ്മണ്യൻ എഴുതിയത്രേ. എല്ലാ ദോഷവും തീർക്കാൻ സുബ്രഹ്മണ്യസ്വാമി പ്രീതി ഉത്തമ പരിഹാരം ആണ്. വിദ്യയും ഈശ്വരാധീനവും നൽകും സുബ്രഹ്മണ്യ ആരാധന. നിത്യജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും സുബ്രഹ്മണ്യ പ്രാർത്ഥനയിലൂടെ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും. മനശുദ്ധിക്കും പാപശാന്തിക്കും ഒരേപോലെ ഗുണകരമാണ്. ഏത് കാര്യത്തിലെയും തടസങ്ങൾ നീങ്ങുന്നതിനും ഭാഗ്യം തെളിയുന്നതിനും ഫലപ്രദമാണ്. ദൃഷ്ടിദോഷം, ശാപദോഷം, ഗ്രഹദോഷം എന്നിവയെല്ലാം പരിഹരിക്കും. പെട്ടെന്ന് രോഗദുരിത ശാന്തിയും ഇഷ്ടകാര്യ വിജയവും തരും. സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്താന ഭാഗ്യത്തിന് ഇത് ഏറ്റവും ഗുണകരമായി കണക്കാക്കുന്നു. ഷഷ്ഠിവ്രതം നോറ്റ് മുരുകനെ ഉപാസിക്കുന്നവരുടെ ദുഃഖങ്ങൾ അതിവേഗം നീങ്ങുന്നത് അത്ഭുതകരമായ സത്യമാണ്. പഞ്ചാക്ഷരം തുടങ്ങിയ മന്ത്രങ്ങളാല്‍ പൂതമായ ഗംഗാജലം, പഞ്ചാമൃതം എന്നിവകൊണ്ട് ദേവേന്ദ്രന്‍ മുതലായ ദേവകളും മുനീന്ദ്രന്മാരും സന്തോഷപൂര്‍വ്വം പട്ടാഭിഷേകം ചെയ്യപ്പെട്ടവനും ഇന്ദ്രപുത്രിയായ ദേവസേനയുടെ നാഥനും വല്ലിയുടെ പതിയുമായ സുബ്രഹ്മണ്യനെ ഭജിക്കുന്ന അതിപ്രശസ്തമായ ഒരു സ്തോത്രമാണ് സുബ്രഹ്മണ്യാഷ്ടകം. സുബ്രഹ്മണ്യ
കരാവലംബ സ്തോത്രം എന്നും അറിയപ്പെടുന്ന ഈ
കീർത്തനം നിത്യവും ജപിച്ചാൽ എല്ലാവിധത്തിലുമുള്ള ജയപ്രാപ്തിയും ലഭിക്കും. പുണ്യകരമായ ഈ അഷ്ടകം പഠിക്കുന്ന സര്‍വ്വരും സുബ്രഹ്മണ്യപ്രസാദത്താല്‍ മോക്ഷത്തെ പ്രാപിക്കുമെന്നും പ്രഭാതത്തില്‍ എഴുന്നേറ്റ് ഏതൊരുവന്‍ ഇത് പഠിക്കുന്നുവോ, കോടിജന്മങ്ങളില്‍ ചെയ്ത അവന്റെ പാപം ഉടന്‍തന്നെ നശിക്കുന്നു എന്നും ഇതിന്റെ ഫലശ്രുതിയിൽ പറയുന്നു:
സുബ്രഹ്മണ്യാഷ്ടകം :
സുബ്രഹ്മണ്യാഷ്ടകം
1
ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീപാര്‍വ്വതീശമുഖപങ്കജപദ്മബന്ധോ
ശ്രീശാദിദേവഗണപൂജിതപാദപദ്മ
വല്ലീശ നാഥ മമ ദേഹി കരാവലംബം
2
ദേവാദിദേവസുത ദേവഗണാധിനാഥ
ദേവേന്ദ്രവന്ദ്യമൃദുപങ്കജമഞ്ജുപാദ
ദേവര്‍ഷിനാരദമുനീന്ദ്രസുഗീതകീര്‍ത്തേ
വല്ലീശ നാഥ മമ ദേഹി കരാവലംബം
3
നിത്യാന്നദാനനിരതാഖിലരോഗഹാരിന്‍
ഭാഗ്യപ്രദാനപരിപൂരിതഭക്തകാമ
ശ്രുത്യാഗമപ്രണവവാച്യനിജസ്വരൂപ
വല്ലീശ നാഥ മമ ദേഹി കരാവലംബം
4
ക്രൗഞ്ചാസുരേന്ദ്രപരിഖണ്ഡനശക്തിശൂല
ചാപാദിശസ്ത്രപരിമണ്ഡിതദിവ്യപാണേ
ശ്രീകുണ്ഡലീശധൃതതുണ്ഡശിഖീന്ദ്രവാഹ
വല്ലീശ നാഥ മമ ദേഹി കരാവലംബം
5
ദേവാദിദേവരഥമണ്ഡലമധ്യമേത്യ
ദേവേന്ദ്രപീംനഗരം ദൃഢചാപഹസ്ത
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശ നാഥ മമ ദേഹി കരാവലംബം
6
ഹീരാദിരത്‌നവരയുക്തകിരീടഹാര-
കേയൂരകുണ്ഡലലസത്കവചാഭിരാമ
ഹേ വീര താരകജയാമരബൃന്ദവന്ദ്യ
വല്ലീശ നാഥ മമ ദേഹി കരാവലംബം
7
പഞ്ചാക്ഷരാദിമനുമന്ത്രിതഗാംഗതോയൈ:
പഞ്ചാമൃതൈ: പ്രമുദിതേന്ദ്രമുഖൈര്‍മ്മുനീന്ദ്രൈ:
പട്ടാഭിഷിക്തമഘവത്തനയാസനാഥ
വല്ലീശ നാഥ മമ ദേഹി കരാവലംബം
8
ശ്രീകാര്‍ത്തികേയ കരുണാമൃതപൂര്‍ണ്ണദൃഷ്ട്യാ
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തം
സിക്ത്വാ തു മാമവ കലാനിധികോടികാന്ത
വല്ലീശ നാഥ മമ ദേഹി കരാവലംബം
ഫലശ്രുതി
സുബ്രഹ്മണ്യാഷ്ടകം പുണ്യം യേ പഠന്തി ദ്വിജോത്തമാ:
തേ സര്‍വ്വേ മുക്തിമായാന്തി സുബ്രഹ്മണ്യപ്രസാദത:
സുബ്രഹ്മണ്യാഷ്ടകമിദം പ്രാതരുത്ഥായ യ:’പഠേത്
കോടിജന്മകൃതം പാപം തത്ക്ഷണാത് തസ്യ നശ്യതി