Friday, 22 Nov 2024

സുബ്രഹ്മണ്യനെ ഭജിക്കുക; വേപ്പിന്  മഞ്ഞൾ വെള്ളം ഒഴിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂൺ 18, ചൊവ്വ
കലിദിനം 1872014
കൊല്ലവർഷം 1199 മിഥുനം 04
(൧൧൯൯ മിഥുനം ൦൪)
തമിഴ് വർഷം ക്രോധി ആനി 04
ശകവർഷം 1946 ജ്യേഷ്ഠം 28

ഉദയം 06.05 അസ്തമയം 06.45 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.35 pm to 05.10 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.25 pm to 02.00 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.15 am to 10.50 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനും ശുക്രനും മൗഢ്യം കുജനും ബുധനും ശനിയും സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല) ചൊവ്വ അശ്വതിയിൽ ബുധൻ തിരുവാതിരയിൽ വ്യാഴം രോഹിണിയിൽ ശുക്രൻ തിരുവാതിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.05 വരെ മിഥുനം പകൽ 10.12 വരെ കർക്കടകം പകൽ 12.04 വരെ ചിങ്ങം വൈകിട്ട് 02.06 വരെ കന്നി വൈകിട്ട് 04.12 വരെ തുലാം വൈകിട്ട് 04.12 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
പകൽ 03.56 വരെ ചോതി തുടർന്ന് വിശാഖം
തിഥിദൈർഘ്യം
ദിനം മുഴുവൻ ശുക്ലപക്ഷ ദ്വാദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
പകൽ 03.56 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
വിശാഖം തിഥി: ശുക്ലപക്ഷ ദ്വാദശി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

പ്രതികൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
രോഹിണി, അത്തം, പൂരം, ആയില്യം

അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചിത്തിര , മകയിരം , അവിട്ടം , ഉത്രം, മകം, പൂയം

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യനെ
മനസ്സർപ്പിച്ചു ഭജിക്കുക
ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:

ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം
ത്രയീതനും ശൂലമസീ ദധാനം
ശേഷാവതാരം കമനീയരൂപം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

സുരാരി ഘോരാഹവശോഭമാനം
സുരോത്തമം ശക്തിധരം കുമാരം
സുധാര ശക്ത്യായുധ ശോഭിഹസ്തം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ആര്യവേപ്പിന്റെ ചുവട്ടിൽ മഞ്ഞൾ കലർത്തിയ വെള്ളം ഒഴിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്, ചെങ്കല്ല് നിറം, ചുവപ്പ് , മെറൂൺ പ്രതികൂല നിറം: കറുപ്പ്, കടും നീലം

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദരോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം
ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version