സുബ്രഹ്മണ്യഭജനം ഗുണകരം; ആര്യവേപ്പിനെ ആരാധിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2023 ഡിസംബർ 19,ചൊവ്വ
കലിദിനം 1871832
1199 ധനു 03
(൧൧൯൯ ധനു ൦൩)
ത തമിഴ് വർഷം ശോഭകൃത് മാർഗഴി 04
ശകവർഷം 1945 മാർഗ്ഗശീർഷ 28
ഉദയം 06.33 അസ്തമയം 06.08 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.14 pm to 04.41 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.20 pm to 01.47 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.26 am to 10.53 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധനും കുജനും മൗഢ്യം, കുജൻ ശുക്രൻ, ശനി ഇവർ സ്വക്ഷേത്രത്തിൽ ബുധനും വ്യാഴത്തിനും വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ വിശാഖത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.34 വരെ ധനു പകൽ 10.28 വരെ മകരം പകൽ 12.14 വരെ കുംഭം പകൽ 02.04 വരെ മീനം വൈകിട്ട് 03.46 വരെ മേടം വൈകിട്ട് 05.50 വരെ ഇടവം തുടർന്ന് മിഥുനം
ഗോധൂളി മുഹൂർത്തം പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm
ഇന്നത്തെ നക്ഷത്രം
രാത്രി 12.02 വരെ പൂരുരുട്ടാതി
തിഥി ദൈർഘ്യം
പകൽ 01.07 വരെ ശുക്ലപക്ഷ സപ്തമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി 12.02 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം പൂരുരുട്ടാതി തിഥി ശുക്ലപക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ചതയം ആചരിക്കേണ്ട നക്ഷത്രം പൂരുരുട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണനിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രം, അവിട്ടം, ഉത്രാടം, മൂലം അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
ചതയം, തിരുവാതിര, തിരുവോണം , അനിഴം, തൃക്കേട്ട
ദിവസ ഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് സുബ്രഹ്മണ്യഭജനം വളരെ ഗുണം
ചെയ്യും. ഒരു സുബ്രഹ്മണ്യ സ്തുതി ഇവിടെ ചേർക്കുന്നു:
ധ്യായേത് ഷണ്‍മുഖമിന്ദുകോടിസദൃശം
രത്നപ്രഭാശോഭിതം
ബാലാര്‍ക്കദ്യുതിഷട്കിരീടവിലസത്
കേയൂരഹാരാന്വിതം
കര്‍ണാലംബിതകുണ്ഡലപ്രവിലസദ്ഗ
ണ്ഡസ്ഥലാശോഭിതം
കാഞ്ചീകങ്കണകിങ്കിണീരവയുതം
ശൃംഗാരസാരോദയം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഒരു സ്പൂൺ മഞ്ഞൾ കുങ്കുമം ഭവനത്തിൽ /ഓഫീസിൽ പ്രധാനമുറിയിൽ പരന്ന തളികയിൽ പകൽ സൂക്ഷിച്ച് വൈകിട്ട് പുറത്ത് കളയുക. ആര്യവേപ്പിനെ ആരാധിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, ഓറഞ്ച്
കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved