Friday, 22 Nov 2024

സുബ്രഹ്മണ്യ ഭജനം നടത്തുക;വീടിന് പുറത്ത് പനിനീർ തളിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 26, ചൊവ്വ
കലിദിനം 1871839
കൊല്ലവർഷം 1199 ധനു 10
(൧൧൯൯ ധനു ൧൦)
തമിഴ് വർഷം ശോഭകൃത് മാർഗഴി 11
ശകവർഷം 1945 പൗഷം 05

ഉദയം 06:37 അസ്തമയം 06:11 മിനിറ്റ്
ദിനമാനം 11മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03:17 pm to 04:44 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.24 pm to 01.50 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.30 am to 10.57 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനും കുജനും മൗഢ്യം, കുജൻ, ശനി ഇവർ സ്വക്ഷേത്രത്തിൽ ബുധനും വ്യാഴത്തിനും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ വിശാഖത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.06 വരെ ധനു പകൽ 10.00 വരെ മകരം പകൽ 11.46 വരെ കുംഭം പകൽ 01.36 വരെ മീനം പകൽ 03.18 വരെ മേടം വൈകിട്ട് 05.22 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.21 വരെ മകയിരം
തിഥി ദൈർഘ്യം
രാത്രി പുലരുന്ന 06.03 വരെ പൗർണ്ണമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ദിനം ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
മകയിരം തിഥി പൗർണ്ണമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം മകയിരം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാട് കഴിപ്പിച്ചതിന് ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു
വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം പ്രതികൂലമായ നക്ഷത്രക്കാർ:
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി

അനുകൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം അനുകൂലമായ നക്ഷത്രക്കാർ:
രോഹിണി, ഭരണി, രേവതി , ഉത്രം, അത്തം

ദിനദോഷശമനത്തിന്
ദിവസദോഷശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
തപഃ സ്വരൂപായ തപോധനായ
തപഃ ഫലാനാം പ്രതിപാദകായ
സദാ കുമാരായ ഹി മാരമാരിണേ തൃണീകൃതൈശ്വര്യവിരാഗിണേ നമഃ
നമോഽസ്തു തുഭ്യം ശരജന്മനേ വിഭോ പ്രഭാതസൂര്യാരുണദന്തപങ്ക്തയേ
ബാലായ ചാബാലപരാക്രമായ ഷാണ്മാതുരായാലമനാതുരായ .
മീഢുഷ്ടമായോത്തരമീഢുഷേ
നമോ നമോ ഗണാനാം പതയേ ഗണായ
നമോഽസ്തു തേ ജന്മജരാതിഗായ
നമോ വിശാഖായ സുശക്തിപാണയേ
സർവസ്യ നാഥസ്യ കുമാരകായ
ക്രൗഞ്ചാരയേ താരകമാരകായ
സ്വാഹേയ ഗാംഗേയ ച കാർതികേയ
ശൈവേയ തുഭ്യം സതതം നമോഽസ്തു

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: മുളപ്പിച്ച പയർ പറവകൾക്കു നൽകുക. വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച് പ്രതികൂല നിറം: കറുപ്പ്, നീല

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ , മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version