സുബ്രഹ്മണ്യ ഭജനം നടത്തുക; അരയാൽ പ്രദക്ഷിണം വച്ച് മഞ്ഞൾ വെള്ളം ഒഴിക്കുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2024 ഫെബ്രുവരി 20, ചൊവ്വ
കലിദിനം 1871895
കൊല്ലവർഷം 1199 കുംഭം 07
(൧൧൯൯ കുംഭം ൦൭)
തമിഴ് വര്ഷം ശോഭാകൃത് മാശി 08
ശകവർഷം 1945 ഫാൽഗുനം 01
ഉദയം 06.42 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 52 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 08 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.36 pm to 05.05 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.38 pm to 02.07 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.40 am to 11.09 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും
മൗഢ്യം ശനി സ്വക്ഷേത്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചതയത്തിൽ (ചതയം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ അവിട്ടത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ തിരുവോണത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 08.04 വരെ കുംഭം പകൽ 09.47 വരെ മീനം പകൽ 11.36 വരെ മേടം പകൽ 01.46 വരെ ഇടവം വൈകിട്ട് 03.50 വരെ മിഥുനം വൈകിട്ട് 06.00 വരെ കർക്കടകം തുടർന്ന് ചിങ്ങം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.43 am
സായംസന്ധ്യ 06.33 pm to 07.46 pm
ഇന്നത്തെ നക്ഷത്രം
പകൽ 12.12. വരെ തിരുവാതിര തുടർന്ന് പുണർതം
തിഥി ദൈർഘ്യം
കാലത്ത് 09.56 വരെ ശുക്ലപക്ഷ ഏകാദശി
തുടർന്ന് ദ്വാദശി
പകൽ 12.12 വരെ മൃത്യുയോഗം ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം സാധിച്ചാൽ ഒഴിവാക്കുക
മൃത്യുയോഗം
പകൽ 12.12. വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പുണർതം തിഥി ശുക്ലപക്ഷ ദ്വാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം തിരുവാതിര
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്രപുഷ്‌പാഞ്‌ജലി നടത്തുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവോണം, രോഹിണി, ഭരണി, രേവതി
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, അശ്വതി, ഉത്രട്ടാതി
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു. സുബ്രഹ്മണ്യസ്തുതി:
താരകനാമസുരനെ കൊല്ലുവാൻ
മാരവൈരീസുതനായ് പിറന്നോനേ,
പാരിതിലിന്റെ ദുഃഖമശേഷവും
വേരോടെ നശിപ്പിച്ചു തരേണമേ
ശക്തികയ്യിൽ ധരിച്ച കുമാരക!
ശക്തിയില്ല ഭവാനെ പുകഴ്ത്തുവാൻ
ഭക്തി നിന്നിൽ തരേണമേയന്ത്യത്തിൽ
മുക്തി നൽകിയനുഗ്രഹിക്കേണമേ
ശക്തി കയ്യിൽ ധരിച്ച കുമാരക!
ശക്തിയില്ല ഭവാനെ പുകഴ്ത്തുവാൻ
ഭക്തി നിന്നിൽ തരേണമേയന്ത്യത്തിൽ
മുക്തി നൽകിയനുഗ്രഹിക്കേണമേ
കൃത്തികകൾ തൻ സ്തന്യം നുകർന്നൊരു
കാർത്തികേയ! മഹാദേവനന്ദന!
ആർത്തികൂടാതെയെങ്ങളെ നിത്യവും
കാത്തുകൊള്ളണേ കാരുണ്യ വാരിധേ!
നീലകണ്ഠമാം വാഹനമേറിടും
നീലകണ്ഠപ്രിയപുത്ര!കൈതൊഴാം
മാലകറ്റിത്തുണയ്ക്കുവാനെൻ മുമ്പിൽ
കാലം വൈകാതെ വന്നണഞ്ഞീടണേ
ഫാലദേശത്തിൽ ഭൂതിയും,രുദ്രാക്ഷ–
മാല മാറിലും ചേർത്തു കൊണ്ടങ്ങനെ
വേലും കയ്യിലെടുത്തു പിടിച്ചൊരു
കോലമെന്നുമഭയമരുളണേ
ദേവസേനാപതേ! സുരവന്ദിത
പാർവ്വതിപുത്ര!താരകനാശന!
ശർവ്വനന്ദന!ദൈത്യകുലാരാതേ!
സർവ്വലോകേശ!പാലിച്ചുകൊള്ളുക
കുക്കുടധ്വജ!കൃത്തികാനന്ദന
സൽഗുണാബ്ധേ!ഗജാനനസോദര
എപ്പോഴും നിന്റെ നാമമുരിയാടാൻ
കെല്പു നൽകണേ ശൂരപത്മാന്തക
ക്രൗഞ്ചപർവ്വതം തന്നിൽ മരുവിടും
പഞ്ചവക്ത്രതനയ!ഷഡാനന
പഞ്ചപാപങ്ങളിൽ നിന്നു രക്ഷിപ്പാൻ
നെഞ്ചകമുരുകിക്കൊണ്ടു പ്രാർത്ഥിച്ചേൻ
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
പകുതി വെന്ത അരിയിൽ നെയ് ചേർത്ത് കാക്കയ്ക്ക് നൽകുക. അരയാൽ മരത്തിന് പ്രദക്ഷിണം വെച്ച് ചുവട്ടിൽ മഞ്ഞൾ കലർന്ന വെള്ളം ഒഴിക്കുക.
കുജപീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved