Saturday, 23 Nov 2024

സുബ്രഹ്മണ്യ ഭജനം നടത്തുക; പാൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

2024 മാർച്ച് 05, ചൊവ്വ
കലിദിനം 1871908
കൊല്ലവർഷം 1199 കുംഭം 21
(൧൧൯൯ കുംഭം ൨൧)
തമിഴ് വര്ഷം ശോഭാകൃത് മാശി 22
ശകവർഷം 1945 ഫാൽഗുനം 15

ഉദയം 06.36 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 59 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 01 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.35 pm to 05.05 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.35 pm to 02.05 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.35 am to 11.05 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും മൗഢ്യം
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതി (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ ബുധൻ പൂരുരുട്ടാതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ അവിട്ടത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 07.08 വരെ കുംഭം പകൽ 08.51 വരെ മീനം പകൽ 10.40 വരെ മേടം പകൽ 12.50 വരെ ഇടവം വൈകിട്ട് 02.54 വരെ മിഥുനം വൈകിട്ട് 05.04 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃ സന്ധ്യ 05.30 am to 06.43 am
സായം സന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
പകൽ 04.00 വരെ മൂലം
തിഥി ദൈർഘ്യം
കാലത്ത് 08.04 വരെ കൃഷ്ണപക്ഷ നവമി
തുടർന്ന് ദശമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പൂരാടം തിഥി കൃഷ്ണപക്ഷ ദശമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം മൂലം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം.
അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്രപുഷ്‌പാഞ്‌ജലി നടത്തുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
പൂയം, ആയില്യം, അനിഴം, ചോതി, അത്തം, പൂരം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
തൃക്കേട്ട, വിശാഖം, ചിത്തിര, ഉത്രം, ഉത്രട്ടാതി, രേവതി

ദിവസ ഗുണവർദ്ധനവിന്
ദിന ദോഷ ശമനത്തിനും ഗുണവർദ്ധനവിനും സുബ്രഹ്മണ്യനെ ഭജിക്കുക. ചിട്ടയോടെയുള്ള സുബ്രഹ്മണ്യ ഭജനം ധനപുഷ്ടി, ഉത്തമ മാംഗല്യ ലാഭം , ദാമ്പത്യ ജീവിവിധ സൗഖ്യം, വ്യവഹാര വിജയം എന്നിവ നേടുന്നതിന് സഹായിക്കും. സുബ്രഹ്മണ്യ ഭാവം ക്ഷിപ്രപ്രസാദിയാണ്. നിഷ്ഠകളിൽ ഭംഗം വരുത്താതെ മുരുകനെ ഭജിക്കുന്നത് ഗുണഫലങ്ങൾ വരുത്തും. ഭജനത്തിനു ചേർന്ന ഒരു ജപം ചേർക്കുന്നു:
ഓം ത്രിപുരസംഹാര പ്രചണ്ഡസ്കന്ദായ നമഃ
എന്ന ജപത്തോടെ സുബ്രഹ്മണ്യഭജനം നടത്തുക.

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : സാധിക്കുന്നവർ നാൽക്കാലികൾക്ക് മധുരം തളിച്ച പുല്ല് നൽകുക. പാൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്, ചെങ്കല്ല് നിറം, ചുവപ്പ്, മെറൂൺ പ്രതികൂല നിറം: കറുപ്പ്, കടും നീലം

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം
ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version