Saturday, 23 Nov 2024

സൂര്യഗ്രഹണം അഞ്ച് നക്ഷത്രക്കാർക്ക് ദോഷം

2019 ഡിസംബർ 26 വ്യാഴാഴ്ച നടക്കുന്ന കേതുഗ്രസ്ത സൂര്യഗ്രഹണം ജ്യോതിഷപര5മായിഅശ്വതി, മകം, തൃക്കേട്ട, മൂലം, പൂരാടം നക്ഷത്രജാതർക്ക് കൂടുതൽ ദോഷകരമാണ്.ദൃശ്യമാകുന്ന സ്ഥലങ്ങളിലെ ജീവജാലങ്ങളെയെല്ലാംഗ്രഹണം ദോഷകരമായി ബാധിക്കുമെന്നാണ് ജ്യോതിഷ പ്രമാണം. അമാവാസി ദിവസം മൂലം നക്ഷത്രത്തിൽ നടക്കുന്ന  വലയ സൂര്യഗ്രഹണം  മൂലത്തിന്റെ അനുജന്മ നക്ഷത്രങ്ങളായതിനാലാണ് അശ്വതിക്കും മകത്തിനും ദോഷകരം. തൃക്കേട്ടയും പൂരാടവും മൂലത്തിന്റെ മുന്നിലും പിന്നിലുമുള്ള നക്ഷത്രങ്ങളാണ്. 

ഈ അഞ്ചു നക്ഷത്രക്കാർക്കും  സാമ്പത്തിക ബുദ്ധിമുട്ട്, നഷ്ടം, മന:ക്ലേശം, രോഗദുരിതം, ആപത്തുകൾ, കുടുംബകലഹം, അനാവശ്യ ചെലവ്, യാത്രാക്ലേശം, തൊഴിൽ ക്ലേശം എന്നിവ നേരിടേണ്ടി വരാം. ഈ  ദോഷങ്ങൾക്കുള്ള പ്രധാന പരിഹാരം തികഞ്ഞ ഭക്തിയോടെയുള്ള ശിവപൂജയാണ്. ഗ്രഹണ സമയത്ത് ഈ നക്ഷത്രക്കാർ ഓം നമഃശിവായ  ജപിക്കണം. മൃത്യുഞ്ജയ മന്ത്രജപവും നല്ലതാണ്. ഇതിനൊപ്പം ശിവക്ഷേത്രത്തിൽ  നിങ്ങളുടെ കഴിവിനൊത്ത വിധം ഗ്രഹണത്തിന് മുൻപ്  ശിവപ്രീതികരമായ വഴിപാടുകൾ നടത്തണം. ഗ്രഹണം തുടങ്ങുന്നത്  ധനു 10 ഡിസംബർ 26 ന്  രാവിലെ 8 മണി 5 മിനിട്ടിനാണ്. രാവിലെ 9 മണി 33 മിനിട്ടിനാണ് ഗ്രഹണത്തിന്റെ ഉച്ചം. ഗ്രഹണമോക്ഷം പകൽ 11 മണി 13 മിനിട്ടിനാണ്.സൂര്യഗ്രഹണം കഴിഞ്ഞാൽ 5 ദിവസങ്ങൾ ഒരു നല്ല കാര്യത്തിനും മുഹൂർത്തം എടുക്കരുത്.ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്. ഗ്രഹണാരംഭത്തിന് മുന്നിൽ മൂന്ന് യാമം മുതൽ ഗ്രഹണം കഴിയും വരെ അന്നപാനാദികൾ നിഷിദ്ധമത്രെ. ഒരു യാമം മൂന്ന് മണിക്കൂറാണ്. 

ഗ്രഹണം   ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും ദോഷകരമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. ഈ സമയത്ത് ഗർഭിണികൾ
വീട്ടിൽ തന്നെ കഴിഞ്ഞ് ശിവ പഞ്ചാക്ഷരിയും  സന്താന ഗോപാലമന്ത്രവും 108 ഉരു ജപിക്കണം. ദേവകീ സുത ഗോവിന്ദ, വാസുദേവ ജഗത്പതേ, ദേഹി മേ തനയം കൃഷ്ണാ, ത്വാ മഹം ശരണം ഗതാ: എന്നാണ് ഗോപാലമന്ത്രം. ഗ്രഹണം കണ്ണട വച്ചു കൊണ്ട് മാത്രമേ കാണാവൂ. അല്ലെങ്കിൽ കണ്ണിന് ദോഷമുണ്ടാക്കുമെന്ന് പറയുന്നു. ഗ്രഹണസമയത്ത് സ്ത്രീ – പുരുഷ സംയോഗം പാടില്ല. അപ്പോൾ ഗർഭധാരണം നടന്നാൽ അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് രോഗങ്ങളും അംഗവൈകല്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ അടച്ചിടും. മിക്ക ക്ഷേത്രങ്ങളും അന്ന് രാവിലെ ഏഴരയ്ക്ക് മുൻപ് പ്രഭാത പൂജകൾ പൂർത്തിയാക്കി നട അടയക്കും. ഗ്രഹണം കഴിഞ്ഞേ പിന്നീട് നട തുറക്കൂ. ശബരിമലയിൽ അന്ന് രാവിലെ 7.30 മുതൽ 11.30  വരെ നട അടച്ചിടും. അതിനാൽ അന്ന് പുലർച്ചെ 3.20 മുതൽ 6.45 വരെയാണ് നെയ്യഭിഷേകം.ഗ്രഹണം കഴിഞ്ഞ് ശുദ്ധികലശം നടത്തും. ശേഷം ഉച്ചപൂജ നടത്തി നട അടയ്ക്കും. പിന്നീട് വൈകിട്ട് 6.20ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷമേ ഭക്തരെ പതിനെട്ടാം പടി കടത്തിവിടൂ. അടുത്ത ദിവസമാണ് മണ്ഡല പൂജ. 

സൂര്യഗ്രഹണം പൊതുവേ വരുമാനം, തൊഴിൽ, വൈവാഹിക ജീവിതം, ആരോഗ്യം
ചിന്തകൾ തുടങ്ങിയവയെ പ്രതികൂലമായി സ്വാധീനിക്കും.  ഈ വലയസൂര്യഗ്രഹണം തുലാക്കുറുകാരായ ചിത്തിര അവസാന രണ്ടു പാദം, ചോതി, വിശാഖം ആദ്യ മൂന്ന് പാദം നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സദ്ഫലങ്ങൾ നൽകും. ഇവർക്ക് പ്രധാനമായും ധനനേട്ടമുണ്ടാകും.വാഹനം, ഭൂമി, വീട്,  എന്നിവയും  അംഗീകാരവും പദവികളും കിട്ടും. കുംഭം മീനം കൂറിൽ പെട്ട അവിട്ടം അവസാന രണ്ടു പാദം, ചതയം, പൂരൂരുട്ടാതി ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്കാകട്ടെ ഗ്രഹണം ദോഷം ചെയ്യില്ല. ഇവർക്ക് കാര്യസിദ്ധി, സഹപ്രവർത്തകരുടെ സഹകരണം, തൊഴിലിൽ  അഭിവൃദ്ധി, ബന്ധുസുഖം എന്നിവ ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. മറ്റ് എല്ലാ നക്ഷത്രക്കാർക്കും  ഗ്രഹണത്തിന്റെ സ്വാധീനം കാരണം സദ്ഫലങ്ങൾക്ക്  സാധ്യത കുറവാണ്. 

ജ്യോതിഷാചാര്യൻ ദേവീദാസ്,
+91 8848873088

error: Content is protected !!
Exit mobile version