Friday, 5 Jul 2024

സൂര്യഗ്രഹണം സമയത്തെ ഒരു മന്ത്രജപത്തിന് ലക്ഷം ഫലം

2019 ഡിസംബർ 26 വ്യാഴാഴ്ച മൂലം നക്ഷത്രത്തിൽ രാവിലെ 8.07 ന് ആരംഭിക്കുന്ന ഭാഗിക സൂര്യഗ്രഹണം 9.32 ന് പൂര്‍ണതയിലെത്തും. മൂന്ന് മിനിട്ട് 12 സെക്കൻ്റ് വരെ തുടരുന്ന പൂര്‍ണ വലയ ഗ്രഹണം പകൽ 11 മണി 11 സെക്കന്റിന് അവസാനിക്കും. ഈ സമയം പൂജയും മന്ത്രജപവും മറ്റും ചെയ്യുന്ന സാധക‍ര്‍ക്ക് അവരുടെ ഉപാസനാ ശക്തി വർദ്ധിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താം. ഉപാസനയ്ക്ക് ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് സൂര്യ ഗ്രഹണം. ഈ ദിവസം  പൂര്‍ണമായും ജപത്തിനും ധ്യാനത്തിനുമായി മാറ്റിവെക്കുന്നത് ഏറെ ഉത്തമമാണ്.
ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങൾ ഭൂമിയിൽ പതിക്കുമ്പോൾ പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുമെന്ന് ശാസ്ത്രം പറയുന്നു. ഈ മാറ്റങ്ങൾ ജ്യോതിഷപരമായും ഓരോ ഫലങ്ങൾ  സൃഷ്ടിടിക്കും. 

സൂര്യ ഗ്രഹണ സമയത്ത് ഏത് മന്ത്രങ്ങളായിക്കോട്ടെ അത് ഒരു തവണ ജപിച്ചാൽ ലക്ഷം തവണ ജപിക്കുന്നതിന്‍റെ ഫലമാണ് ലഭിക്കുക. ഓം നമ:ശിവായ,ആദിത്യ ഹൃദയ മന്ത്രം എന്നിവ ജപിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ഗ്രഹണം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ആരംഭിച്ച് ഗ്രഹണത്തിനു ശേഷം ഒരു മണിക്കൂർ വരെ മന്ത്ര ജപം തുടരാം. കുളിച്ച് ദേഹശുദ്ധി വരുത്തി വേണം ജപം ആരംഭിക്കാൻ. 108, 1008 എന്നിങ്ങനെ എത്ര ഉരു മന്ത്രം ജപിക്കണം എന്ന്  ആദ്യം തന്നെ തീരുമാനിക്കണം. ഇതിന് ഒരു പ്രധാന കാരണമുണ്ട്. ഏത് മന്ത്രമാണെങ്കിലും അത് ജപിക്കുന്നതിന് കൃത്യമായ കണക്കുണ്ട്. അവയ്ക്ക് അനുസൃതമായി തന്നെ ജപിക്കണം.  എങ്കിലേ പൂർണ ഫലം ലഭിക്കൂ. 

വീട്ടിലെ പൂജാ മുറി അല്ലെങ്കിൽ  മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയുന്ന ഏത് സ്ഥലവും തിരഞ്ഞെടുക്കാം. മന്ത്രജപ സമയത്ത് മനസ്സ് ആരാധനാ മൂർത്തി മാത്രമായിരിക്കണം മനസ്സിൽ. 
ഗ്രഹണ സമയത്ത് സൂര്യനിൽ നിന്നും വരുന്ന കിരണങ്ങൾക്ക് സാധാരണയിലും ഇരട്ടി ശക്തിയായിരിക്കും ഉണ്ടാവുക എന്ന് വിശ്വസിക്കപ്പെടുന്നു. മനുഷ്യ ശരീരത്തിന് ഭീഷണിയായ സൂക്ഷ്മ രശ്മികളുടെ അളവും പതിവിലും കൂടുതലായിരിക്കും. ഇതിനാലാണ്  ഗ്രഹണം കഴിഞ്ഞ് കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ തുറക്കാത്തതിനു കാരണവും ഇതാണ്. ശ്രീകോവിലിലെ പ്രതിഷ്ഠാ ചൈതന്യം ഇല്ലാതാക്കുന്നതിനു വരെ ശക്തിയുള്ളവയാണ് ആ സമയത്തെ സൂര്യ രശ്മികൾ. ഗ്രഹണം കഴിഞ്ഞ് അടിച്ചു തളിയും പുണ്യാഹ ശുദ്ധിയും വരുത്തിയ ശേഷം മാത്രമാണ് ക്ഷേത്രങ്ങൾ ദർശനത്തിനായി തുറക്കുക. ഗ്രഹണ സമയത്ത് പാകം ചെയ്യുന്ന ആഹാരം വിഷമയമായിരിക്കുമെന്നാണ്  ജ്യോതിഷം പറയുന്നത്. കണക്കാക്കുന്നത്. ഗര്‍ഭിണികൾ, കുട്ടികൾ, പ്രായം ചെന്നവര്‍ എന്നിവര്‍ ഈ സമയം വളരെയധികം സൂക്ഷിക്കണം. നേരിട്ട് സൂര്യരശ്മികൾ കണ്ണിൽ പതിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.

സൂര്യ പ്രീതിക്കായി ഗായത്രീമന്ത്രം, സൂര്യസ്തോത്രം, ആദിത്യഹൃദയ മന്ത്രം എന്നിവ ജപിക്കാം. അല്ലെങ്കിൽ ഓം നമോ നാരായണ, ഓം നമ:ശിവായ:  എന്ന് 108 തവണ ജപിച്ചാലും മതി.

ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്

മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യദേവൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് മന്ത്രത്തിന്‍റെ സാരാംശം. വിശ്വാമിത്ര (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) മഹർഷിയാണു ഗായത്രീമന്ത്രത്തിൻ്റെ സൃഷ്ടാവ്.

സൂര്യസ്തോത്രം

ഓം സപ്താശ്വം സമാരുഹ്യാരുണസാരഥിമുത്തമം
ശ്വേതപദ്മധരം ദേവം ത്വാം സൂര്യം പ്രണമാമ്യഹം             

ബന്ധൂകപുഷ്പസങ്കാശം ഹാരകുണ്ഡലഭൂഷണം
ഏകചക്രധരം ദേവം ത്വാം സൂര്യം പ്രണമാമ്യഹം             

ലോഹിതസ്വര്‍ണസങ്കാശം സര്‍വലോകപിതാമഹം
സര്‍വവ്യാധിഹരം ദേവം ത്വാം സൂര്യം പ്രണമാമ്യഹം              

ത്വം ദേവ ഈശ്വരഃ ശക്രബ്രഹ്മ വിഷ്ണുമഹേശരാട്
പരം ധര്‍മം പരം ജ്ഞാനം ത്വാം സൂര്യം പ്രണമാമ്യഹം                                           

ത്വം ദേവലോകകര്‍താ ച കീര്‍ത്യാത്മാ കരണാംശകം
തേജോ രുദ്രധരം ദൈവം ത്വാം സൂര്യം പ്രണമാമ്യഹം                  

പൃഥിവ്യപ്തേജോ വായുശ്ചാത്മാപ്യാകാശമേവ ച 
സര്‍വജ്ഞം ശ്രീജഗന്നാഥം ത്വാം സൂര്യം പ്രണമാമ്യഹം             

അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം
ഗഗനാലിങ്ഗമാരാധ്യം ത്വാം സൂര്യം പ്രണമാമ്യഹം 

നിര്‍മലം നിര്‍വികല്‍പം ച നിര്‍വികാരം നിരാമയം
ജഗത്കര്‍താ ജഗദ്ധര്‍താസ്ത്വാം സൂര്യം പ്രണമാമ്യഹം

സൂര്യസ്തോത്രം ജപേന്നിത്യം ഗ്രഹപീഡാവിനാശനം।
ധനം ധാന്യം മനോവാഞ്ഛാ ശ്രിയഃ പ്രാപ്നോതി നിത്യശഃ

ശിവരാത്രിസഹസ്രേഷു കൃത്വാ ജാഗരണം ഭവേത്
യത്ഫലം ലഭതേ സര്‍വം തദ്വൈ സൂര്യസ്യ ദര്‍ശനാത് 

ഏകാദശീസഹസ്രാണി സങ്ക്രാന്ത്യയുതമേവ ച।
സപ്തകോഡിസു ദര്‍ശേഷു തത്ഫലം സൂര്യദര്‍ശനാത് 

അശ്വമേധസഹസ്രാണി വാജപേയശതാനി ച 
കോടികന്യാപ്രദാനാനി തത്ഫലം സൂര്യദര്‍ശനാത് 

ഗയാപിണ്ഡഃ പരം ദാനേ പിതൃണാം ച സമുദ്ധരം
ദൃഷ്ട്വാ ഹ്യഗ്ര്യേശ്വരം ദേവം തത്ഫലം സമവാപ്നുയാത്

അഗ്ര്യേശ്വരസമോപേതോ സോമനാഥസ്തഥൈവ ച।
കൈദാരമുദകം പീത്വാ പുനര്‍ജന്മന വിദ്യതേ 

സൂര്യസ്തോത്രം പഠേന്നിത്യമേകചിത്തഃ സമാഹിതഃ।
ദുഃഖദാരിദ്ര്യനിര്‍മുക്തഃ സൂര്യലോകം സ ഗച്ഛതി

ആദിത്യ ഹൃദയം മന്ത്രം

സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
(ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ഈ ആദിത്യഹൃദയം. ശത്രുക്ഷയം വരുത്തുന്നതിന് അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത്. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ് സ്തോത്രത്തിൻ്റെ ഫലശ്രുതി.)

വേണു മഹാദേവ്
+ 91 9847475559 

error: Content is protected !!
Exit mobile version