Friday, 22 Nov 2024

സർവസൗഭാഗ്യത്തിന് ജപിക്കാം ഗുരുഗായത്രി

ജ്യോതിഷി സുജാത പ്രകാശൻ

നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴം അതായത് ഗുരു നമുക്ക് നന്മ നൽകുന്ന ഗ്രഹങ്ങളിൽ പ്രഥമനാണ്. ഒരു രാശിയിൽ ഒരു വർഷക്കാലം നിന്നു കൊണ്ട് ജാതകന്റെ നിത്യജീവിതത്തിലെ പ്രധാനപ്പെട്ട പലകാര്യങ്ങളും നിയന്ത്രിക്കുന്നത് വ്യാഴമാണ്. ധനു, മീനം എന്നീ രാശികൾ വ്യാഴത്തിന്റെ സ്വക്ഷേത്രവും കർക്കടകം ഉച്ചരാശിയും മകരം നീചരാശിയുമാകുന്നു. ജാതകത്തിൽ സന്താനങ്ങളുടെ കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് പുത്രകാരകനായ വ്യാഴത്തെ കൊണ്ടാണ്. ജാതകത്തിൽ വ്യാഴത്തിന് ബലമുണ്ടാവുകയും ഇഷ്ടഭാവങ്ങളിൽ നിൽക്കുകയും ചെയ്താൽ ജാതകൻ ജീവിതവിജയം കൈവരിക്കുന്നതാണ്. ജാതകത്തിലെ വ്യാഴത്തിന്റെ അനുകൂലസ്ഥിതി ഈശ്വരാധീനത്തെയും ഗുരുകടാക്ഷത്തെയും സൂചിപ്പിക്കുന്നു. ബലവാനായ വ്യാഴത്തിന്റെ അനുകൂലസ്ഥിതി ജാതകന്റെ ലക്ഷം ദോഷങ്ങളെ പോലും ഇല്ലാതാക്കുന്നു. ജാതകന്റെ ധർമ്മദൈവത്തെ ചിന്തിക്കുന്നത് വ്യാഴത്തെ കൊണ്ടാണ്. പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങൾ വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാഴത്തിന്റെ കവടിസംഖ്യ 5 ആണ്. വ്യാഴം പ്രീതിപെട്ടാൽ സർവസൗഭാഗ്യങ്ങളും ലഭിക്കും. സർവസൗഭാഗ്യത്തിനായി ഗുരു ഗായത്രി ജപിക്കുന്നത് ഉത്തമമാണ്.

ഗുരു ഗായത്രി
ഓം ഋഷഭ ധ്വജായ വിദ്മഹേ
കൃണീ ഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത്…

ജ്യോതിഷി സുജാത പ്രകാശൻ
“ശങ്കരം”കാടാച്ചിറ, കണ്ണൂർ
+91 9995960923
email : sp3263975@gmail. Com

Story Summary: Guru Gayatri Recitation For Luck and Success

error: Content is protected !!
Exit mobile version