Sunday, 22 Sep 2024

സൽസന്താന ഭാഗ്യത്തിന് ഏറ്റവും ശ്രേഷ്ഠം ഷഷ്ഠി വ്രതം

സൽസന്താന ഭാഗ്യത്തിനായി അനുഷ്ഠിക്കാവുന്ന വ്രതത്തിൽ ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. ശ്രീമദ്‌ ദേവി ഭാഗവതത്തിലാണ് ഷഷ്ഠിദേവി സങ്കൽപം ഉള്ളത്. സുബ്രഹ്മണ്യ സ്വാമിയുടെ ഭാര്യ സങ്കൽപമാണ് ഷഷ്ഠി ദേവി. മാനസദേവി, ദേവസേന, മംഗള ചണ്ഡിക തുടങ്ങി പല പേരുകളിൽ ഷഷ്ഠി ദേവി അറിയപ്പെടുന്നു. മൂല പ്രകൃതിയായ ആദിപരാശക്തിയുടെ ആറാമത്തെ കലയായത് കൊണ്ടാണ് ഷഷ്ഠി എന്നു പറയുന്നത്. ഷഷ്ഠി എന്നാൽ ആറ് എന്നാണ് അർത്ഥം.

എന്നും പതിനാറു വയസ്സുള്ള, നിത്യയൗവനയുക്തയായ, ഉത്തമമായ ദന്തനിരകളുള്ള, ശരത്കാല പങ്കജത്തിന്റെ മുഖശോഭയുള്ള, വെളുത്ത ചെമ്പകപ്പൂ നിറമോലുന്ന ദേഹകാന്തിയുള്ള, നീലത്താമരക്കണ്ണുകൾക്കുടമയും ജഗത്തിന് മാതാവും സർവ്വസമ്പദ്പ്രദായിനിയും സാധകന് ഘോര സംസാര സാഗരത്തെ തരണം ചെയ്യാനുതകുന്ന കൈവിളക്കുമായ ദേവിയെ ഞാൻ സ്തുതിക്കുന്നു, സദാ ഭജിക്കുന്നു – എന്നാണ് ഷഷ്ഠി ദേവിയെ ധ്യാനിക്കുന്നത്.

ഷഷ്ഠി ദേവി ധ്യാനം
സുപുത്രാം ച ശുഭദാ ദയാ രൂപം ജഗത് പ്രസും
ശ്വേത ചെമ്പക വർണ്ണഭാം രത്ന ഭൂഷണ ഭൂഷിതാം
പവിത്ര രൂപാം പരമാം ദേവസേനാം പരം ഭജേ

ഇങ്ങനെ ദേവിയെ ധ്യാനിച്ച് സ്ത്രീകൾ താഴെ പറയുന്ന മൂല മന്ത്രം ജപിക്കണം. ഇത് ജപിച്ചു വ്രതം ആചരിക്കുന്നത് സത്പുത്ര ലബ്ധിക്കു ഉത്തമമാകുന്നു. കൂടാതെ ഷഷ്ഠി ദേവി സ്തോത്രവും സദ് ഫലം തരും.

മൂല മന്ത്രം
ഓം ഹ്രീം ഷഷ്ഠി ദേവ്യൈ സ്വാഹാ

പ്രഥമയിൽ (തിഥി ) വ്രതം ആരംഭിച്ച് മാസത്തിലെ ഷഷ്ഠിയിൽ അവസാനിക്കുന്ന രീതിയിൽ വേണം വ്രതം. മാസത്തിൽ ഗർഭധാരണത്തിന് ആറു ദിവസം മുൻപ് വ്രതം ആചരിക്കുക. ഗർഭധാരണത്തിന് ശേഷം പ്രസവം അടുത്ത ദിവസങ്ങളിൽ വ്രതം ആചരിക്കാതെ ഈ ധ്യാനം, മന്ത്രം എന്നിവ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

ആയു: പ്രദാ ച ബാലാനാം ധാത്രി രക്ഷണ കാരിണി
സതതം ശിശു പാർശ്വസ്ത യോഗേന സിദ്ധി യോഗിനി
എന്ന് ദേവി ഭാഗവതം പറയുന്നു.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017

Story Summary: Worship of Shashti Devi for Child Birth and Child Welfare


error: Content is protected !!
Exit mobile version