ഹനുമദ് ഭജനം നടത്തുക; കറുകപ്പുല്ല്,വാതിലിന് വെളിയിൽ സൂക്ഷിക്കുക
നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2023 ജൂലൈ 05, ബുധൻ
കലിദിനം 1871665
കൊല്ലവർഷം 1198 മിഥുനം 20
(1198 മിഥുനം ൨൦ )
തമിഴ് വർഷം ശോഭകൃത് ആനി 21
ശകവർഷം 1945 ആഷാഢം 14
ഉദയം 06.08 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം ഉച്ചക്ക് 12:28 മുതൽ 02:03 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 07:43 മുതൽ 09:18വരെ (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 07:43 മുതൽ 09:18 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധൻ, ശനി സ്വക്ഷേത്രത്തിൽ
ശനിക്ക് വക്രം ബുധന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിരയിൽ (തിരുവാതിര ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ പുണർത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ ആയില്യത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07:05 വരെ മിഥുനം പകൽ 09:17 വരെ കർക്കടകം പകൽ 11:31 വരെ ചിങ്ങം വൈകിട്ട് 01:25 വരെ കന്നി വൈകിട്ട് 03:31 വരെ തുലാം വൈകിട്ട് 05:43 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകുന്നേരം 06:33 മുതൽ 06:57 വരെ
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതഃസന്ധ്യ പുലർച്ചെ 05:19 മുതൽ 06:31 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ
ഇന്നത്തെ നക്ഷത്രം
രാത്രി 02:56 വരെ തിരുവോണം
തിഥി ദൈർഘ്യം
പകൽ 10:02 വരെ കൃഷ്ണപക്ഷ ദ്വിതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
തിരുവോണം തിഥി കൃഷ്ണപക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
തിരുവോണം
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖം
അനുകൂല നക്ഷത്രങ്ങൾ: .
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ: .
ഉത്രാടം, മൂലം, അനിഴം, ചോതി, ഭരണി, കാർത്തിക
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന
ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ച ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്‌പാഞ്‌ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ദിവസ ദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി ഹനുമദ് ഭജനം നടത്തുക. ഒരു ജപം ചേർക്കുന്നു:
വാമേ കരേ വൈരിഭിദം വഹന്തം
ശൈലംപരേ ശ്രുംഖല ഹാരിടങ്കം
ദധാനമച്ഛ ച്ഛവി യജ്ഞസൂത്രം
ഭജേ ജ്വലത് കുണ്ഡലമാജ്ഞനേയം
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: കൂട്ടിക്കെട്ടിയ കറുകപ്പുല്ല്, പച്ചമുളയില ഇവയിലേതെങ്കിലും പ്രധാനവാതിലിന് വെളിയിൽ സൂക്ഷിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം:പച്ച,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.
ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
http://www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved