Friday, 22 Nov 2024

ഹനുമദ് ഭജനം നടത്തുക; പകൽ വെറും നിലത്ത് അല്പനേരം കിടക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 28, വ്യാഴം
കലിദിനം 1871841
കൊല്ലവർഷം 1199 ധനു 12
(൧൧൯൯ ധനു ൧൨)
ത തമിഴ് വർഷം ശോഭകൃത് മാർഗഴി 13
ശകവർഷം 1945 പൗഷം 07

ഉദയം 06.38 അസ്തമയം 06.12 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 26 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.51 pm to 03.18 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.31 am to 10.58 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.38 am to 08.04 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനും കുജനും മൗഢ്യം, ശനി
സ്വക്ഷേത്രത്തിൽ ബുധനും വ്യാഴത്തിനും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ
മൂലത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ അനിഴത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.58 വരെ ധനു പകൽ 09.52 വരെ മകരം പകൽ 11.38 വരെ കുംഭം പകൽ 01.28 വരെ മീനം പകൽ 03.10 വരെ മേടം വൈകിട്ട് 05.14 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 01.04 വരെ പുണർതം
തിഥി ദൈർഘ്യം
ദിനം മുഴവുമാണ് കൃഷ്ണപക്ഷ ദ്വിതീയ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് നല്ല ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പുണർതം തിഥി കൃഷ്ണപക്ഷ ദ്വിതീയ

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം പുണർതം

പ്രതികൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രാടം, മകയിരം, കാർത്തിക, അശ്വതി

അനുകൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം അനുകൂലമായ നക്ഷത്രക്കാർ
രോഹിണി, ഭരണി, രേവതി, ചിത്തിര, ചോതി

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് ഹനുമദ് ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ഭവഭയാപഹം ഭാരതീപതിം
ഭജകസൌഖ്യദം ഭാനുദീധിതിം
ഭുവനസുന്ദരം ഭൂതിദംഹരിം
ഭജത സജ്ജനാ മാരുതാത്മജം
അമിതവിക്രമം അഞ്ജനാസുതം
ഭയവിനാശനം ത്വബ്ജലോചനം
അസുരഘാതിനം അ ബ്ധിലംഘിനം
ഭജത സജ്ജനാ മാരുതാത്മജം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
പകൽ വെറും നിലത്ത് അൽപ്പസമയം കിടക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര
ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവർക്ക് ജപിക്കാൻ വ്യാഴത്തിന്റെ
പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ)
ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version