Sunday, 29 Sep 2024

ഹനുമദ് ഭജനം നടത്തുക; മയിലിന്റെ ചിത്രംഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഫെബ്രുവരി 28, ബുധൻ
കലിദിനം 1871903
കൊല്ലവർഷം 1199 കുംഭം 15
(൧൧൯൯ കുംഭം ൧൫)
തമിഴ് വര്ഷം ശോഭാകൃത് മാശി 16
ശകവർഷം 1945 ഫാൽഗുനം 09

ഉദയം 06.39 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 56 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 04 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.37 pm to 02.06 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 11.07 am to 12.37 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 08.08 am to 09.38 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചതയത്തിൽ (ചതയം ഞാറ്റുവേല) ചൊവ്വ തിരുവോണത്തിൽ വ്യാഴം ഭരണിയിൽ ശനി ചതയത്തിൽ
ബുധൻ ചതയത്തിൽ ശുക്രൻ തിരുവോണത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 07.32 വരെ കുംഭം പകൽ 09.15 വരെ മീനം പകൽ 11.04 വരെ മേടം പകൽ 01.14 വരെ ഇടവം വൈകിട്ട് 03.18 വരെ മിഥുനം വൈകിട്ട് 05.28 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.43 am
സായംസന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 07.32 വരെ അത്തം
തിഥി ദൈർഘ്യം
രാത്രി 04.19 വരെ കൃഷ്ണപക്ഷ ചതുർഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല.
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം ചിത്തിര തിഥി കൃഷ്ണപക്ഷ ചതുർത്ഥി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അത്തം, പൂരം, ആയില്യം, പുണർതം, തിരുവോണം

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് ഹനുമദ് ഭജനം
നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ഭജേ പാവനം ഭാവനാനിത്യവാസം
ഭജേ ബാലഭാനു പ്രഭാചാരുഭാസം
ഭജേ ചന്ദ്രികാകുന്ദ മന്ദാരഹാസം
ഭജേ സന്തതം രാമഭൂപാല ദാസം

ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം : മയിലിന്റെ ചിത്രം ഭവനത്തിൽ / ഓഫീസിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച
പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച് നിറം.

ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version