Sunday, 6 Oct 2024

ഹനുമാൻ സ്വാമിക്ക് 7 ശനിയാഴ്ച വെറ്റിലമാല ചാർത്തിയാൽ തൊഴിൽ ഭാഗ്യം

ജോലി ലഭിക്കാത്തവരും തൊഴിൽപരമായി
ക്ലേശങ്ങൾ അനുഭവിക്കുന്നവരും
ഹനുമാൻ സ്വാമിയെ ആശ്രയിച്ചാൽ പെട്ടെന്ന്
അനുകൂലഫലം ലഭിക്കും. ഇതിനായി
ആഞ്ജനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ
വെറ്റിലമാലയാണ് വഴിപാടായി സമർപ്പിക്കോണ്ടത്.
അവരവരുടെ വയസ്സ് അനുസരിച്ച് വെറ്റില കൊണ്ട് മാലയുണ്ടാക്കി ഹനുമാൻസാമിക്ക്
സമർപ്പിക്കുകയോ ചാർത്തുകയാണ് വേണ്ടത്.
സ്വയം മാലകെട്ടി സമർപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. മാല കെട്ടാൻ അറിയാത്തവർ മറ്റൊരാളെക്കൊണ്ട് മാലകെട്ടിച്ച് മന:മുരുകി പ്രാർത്ഥിച്ച് സ്വയം ക്ഷേത്രത്തിൽ സമർപ്പിക്കുക. ഏഴ് ശനിയാഴ്ച ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും. ഏഴ് ദിവസത്തിനകം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ അവർക്ക് ദോഷ ദുരിതങ്ങൾ കൂടുതലുണ്ടാകും. അവർ 12, 21, 41 ദിവസം വെറ്റിലമാല സമർപ്പിക്കണം.

ജോലി സംബന്ധമായ ദുരിതങ്ങൾ മാറാൻ
പതിവായി ഓം ഹം ഹനുമതേ നമ: എന്ന
ആഞ്ജനേയ മന്ത്രം ജപിക്കുകയാണ് മറ്റൊരു പരിഹാരമാർഗ്ഗം. തൊഴിലില്ലാത്തവർക്ക് തൊഴിൽ ലബ്ധിക്കും. തൊഴിൽ രംഗത്ത് കഷ്ടപ്പെടുന്നവർക്ക് ദുരിതങ്ങൾ പരിഹരിക്കുന്നതിനും ഉദ്യോഗക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഗുണകരമാകും. ഈ മന്ത്രം 28 തവണ വീതം വ്രതനിഷ്ഠയോടെ രാവിലെയും വൈകിട്ടും 28 ദിവസം ജപിക്കണം. നിത്യേന ജപിക്കാം. ബുധൻ, ശനി ദിവസങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ജപം തുടങ്ങണം. നെയ് വിളക്ക് തെളിക്കുന്നതും ഉത്തമം. ഒരു നല്ല ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് നിർദ്ദേശങ്ങൾ പാലിച്ച് ജപിച്ചാൽ ഫലസിദ്ധി ഉറപ്പ് .

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

error: Content is protected !!
Exit mobile version