Wednesday, 3 Jul 2024

ഹനുമാൻ സ്വാമിയുടെ മുന്നിൽ നിന്ന് ശ്രീരാമജയം ജപിച്ചാൽ പെട്ടെന്ന് ഫലം

സരസ്വതി .ജെ കുറുപ്പ്
ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന്‍. രാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം.

നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഒഴിയും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.

ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഏറ്റവും വേഗം ലഭിക്കുന്നതിന് ഒരു എളുപ്പവഴിയുണ്ട്. മനസ്സ് ശുദ്ധമാക്കി നിരന്തരം ശ്രീരാമജയം, ശ്രീരാമജയം എന്ന് പ്രാർത്ഥിക്കുക. എത്ര കൂടുതൽ വിളിക്കുന്നുവോ അത്രവേഗം ഫലസിദ്ധി ലഭിക്കും. തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും ഹനുമാൻ ഭഗവാന് ഇഷ്ടം രാമനാമ ജപമാണ്. പറ്റുമെങ്കിൽ ഹനുമാൻ സ്വാമിയുടെ
ക്ഷേത്രത്തിൽ നിന്ന് തന്നെ ശ്രീരാമജയം ജപിക്കുക.

Story Summary: Benefits of Sree Rama Jayam Recitation in front of Hanuman Swamy

error: Content is protected !!
Exit mobile version