Monday, 8 Jul 2024

ഹനുമാൻ സ്വാമിയെ ആരാധിക്കാൻ 4 പ്രാർത്ഥനാ ശ്ലോകങ്ങൾ

മംഗള ഗൗരി
ഹനുമാൻ സ്വാമിയെ ഭജിച്ചാൽ ബുദ്ധിയും, യശസ്സും, ധൈര്യവും, ആരോഗ്യവും, വാക്‌സാമര്‍ത്ഥ്യവും നേടാം. പുരാണങ്ങൾ ചിരഞ്ജീവിയെന്ന് പ്രകീർത്തിക്കുന്ന ഹനുമാന്‍ സ്വാമിയയുടെ ഉത്തമ ഗുണം ശ്രീരാമനില്‍ അര്‍പ്പിച്ച ദൃഢമായ ഭക്തിയാണ്. രാമനോടല്ലാതെ മറ്റാരോടും ഹനുമാൻ സ്വാമിക്ക് താല്പര്യമില്ല. രാമനെ ശുശ്രൂഷിക്കുക, രാമന്റെ സ്‌നേഹിതരെയും തന്റെയും സ്‌നേഹിതരായി കരുതുക. രാമന്റെ ശത്രുക്കളെ തന്റെയും ശത്രുക്കളായി കണക്കാക്കുക എന്നിവ ഹനുമാന്റെ പ്രത്യേകതയാണ്. മൂലം നക്ഷത്രം, വ്യാഴാഴ്ച തുടങ്ങിയവ ഹനുമാൻ സ്വാമിയെ ആരാധിക്കാൻ ഏറ്റവും ഉത്തമമായ ദിനങ്ങളായി കേരളത്തിൽ കരുതുന്നു. ഭക്തവത്സലനായ അഞ്ജനേയ സ്വാമി അതിവേഗത്തിൽ പ്രസാദിക്കുന്ന നാല് പ്രാർത്ഥനാ ശ്ലോകങ്ങൾ:

1
യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം ഭജതരാക്ഷസാന്തകം
2
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി
3
ബുദ്ധിര്‍ബലം യശോധൈര്യം
നിര്‍ഭയത്വം അരോഗതാം;
അജാട്യം വാക്പടുത്വം ച
ഹനുമത് സ്മരണാദ് ഭവേത്
4
അഞ്ജനാ നന്ദനം വീരം
ജാനകീശോകനാശനം
കപീശമക്ഷഹന്താരം
വന്ദേ ലങ്കാഭയങ്കരം

Story Summary: Four Powerful Shlokas for worshipping Hanuman Swamy

error: Content is protected !!
Exit mobile version