1198 മകര മാസം നിങ്ങൾക്ക്
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
മേടക്കൂറ്: അശ്വതി, ഭരണി, കാർത്തിക1/4
സുഖവും സന്തോഷവുമുള്ള ജീവിതം . വരുമാനം കൂടും ഭാര്യാഭർത്തൃബന്ധം കൂടുതൽ ഊഷ്മളമാകും.ബന്ധുമിത്രാദികളുമായി നല്ല സൗഹൃദം ഉണ്ടാകും. സാമ്പത്തികലാഭം, നല്ല ഭക്ഷണം കഴിക്കാൻ യോഗം. ആഗ്രഹിച്ച സ്ഥാനം ലഭിക്കും.സുഹൃത്തുക്കൾ നേട്ടം കൊണ്ടുവരും. . ആരോഗ്യകാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ വേണം.
.
ഇടവക്കൂറ്: കാർത്തിക3/4, രോഹിണി, മകയിരം ആദ്യപകുതി
സാമ്പത്തികനഷ്ടം,നാണക്കേട് അപമാനം മാനസികപ്രയാസങ്ങൾ തുടങ്ങിയവക്ക് സാധ്യത. വിചാരിക്കുന്ന കാര്യങ്ങൾ ആഗ്രഹിക്കുമ്പോൾ നടക്കില്ല. , , സ്ത്രീകൾ കലഹമുണ്ടാക്കും. കഴിയുന്നയതും എല്ലാവരോടും സൂക്ഷിച്ചു ഇടപെടണം. ഇത് ദോഷാനുഭവം കുറയ്ക്കും.
മിഥുനക്കൂറ് : മകയിരം അവസാനപകുതി, തിരുവാതിര, പുണർതം 3/4
സാമ്പത്തികനേട്ടം, കാര്യസിദ്ധി സന്താനഭാഗ്യം സന്തോഷം സമാധാനം സമ്മാനലബ്ദി തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കടന്നുവരും. ഇതേസമയം ശത്രുക്കളെ കരുതിയിരിക്കുക. . പ്രവൃത്തിമേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം.
കർക്കിടക കൂറ്: പുണർതം അവസാനകാൽ പൂയം ആയില്യം
ബന്ധുക്കൾക്ക് വിഷമകരമായ അവസ്ഥ ഉണ്ടാകും കാര്യങ്ങൾ വിചാരിക്കുന്നത് പോലെ നടക്കില്ല ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം വയറിന് രോഗം വന്നാൽ ശ്രദ്ധിക്കാതെ കളയരുത് ഉടനടി ഡോക്ടറെ കാണണം കുടുംബസുഖം ഉണ്ടാകാം അപ്രതീക്ഷിതമായി വീട്ടുസാധനങ്ങൾ സമ്മാനമായി ലഭിക്കും സാമ്പത്തികമായി നല്ല അവസ്ഥയുള്ള കാലമാണ് അപ്രതീക്ഷിത ധന വരവിനും യാത്രകൾക്കും ഭാഗ്യമുണ്ടാകും
ചിങ്ങക്കൂറ്: മകം പൂരം ഉത്രം കാൽ
ആഗ്രഹിക്കുന്ന സ്ഥാനകയറ്റം ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിജയത്തിലെത്തും. പൊതുജനസമ്മതി നേടാൻ കഴിയും. ശത്രുക്കൾ പിന്മാറും. സ്ത്രീകൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. വേണ്ടാത്ത ചില കൂട്ടുകെട്ടിലൂടെ ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ശാരീരിക ആരോഗ്യം ശ്രദ്ധിക്കണം. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതിന് ഏറ്റവും അനുകൂലസമയം
കന്നിക്കൂർ: ഉത്രം മുക്കാൽ അത്തം, ചിത്തിര ആദ്യപകുതി
കുടുംബത്തിൽ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം സന്താനങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്ബുദ്ധിപൂർവ്വം അവ കൈകാര്യം ചെയ്യണം. ശത്രുക്കളുടെ ഇടപെടൽ കുടുംബത്തിൽ സങ്കടങ്ങൾക്ക് ഇടയാക്കും കൂടുതൽ ശ്രദ്ധിക്കണം. അല്പം ശ്രദ്ധിച്ചാൽ കാര്യവിജയം ഉറപ്പായും ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം. ഏറെക്കാലമായി ചികിത്സയിൽ കഴിയുന്നവർക്ക് അല്പം മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകും സാമ്പത്തിക നേട്ടത്തിനിടയാകും.
തുലാക്കൂറ്: ചിത്തിര അവസാനപകുതി ചോതി വിശാഖം മുക്കാൽ
ധനവരവ് വർധിക്കും. ബന്ധുക്കളിൽനിന്നു സന്തോഷം ഉണ്ടാകും. കുടുംബത്തു സമാധാനവും സന്തോഷവും ഉള്ള സമയമാണ് . സന്താനങ്ങൾക്ക് വിചാരിക്കുന്ന കാര്യങ്ങൾ നടക്കാൻ യോഗമുണ്ട്. എന്നാൽ അവർക്ക് ചെറിയ ചില വിഷമങ്ങൾ ഉണ്ടാകാം. ചെറിയ ചില പ്രശ്നങ്ങളും ഉണ്ടായിക്കൂടെന്നില്ല. അപമാനസാധ്യത ഉള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. മന:പ്രയാസത്തിന് ഇടവരുന്ന സംഭവങ്ങൾക്ക് സാധ്യതയുണ്ട് കൂടുതൽ ശ്രദ്ധിക്കുക
വൃശ്ചികക്കൂറ്: വിശാഖം അവസാനപാദം അനിഴം, കേട്ട
സാമ്പത്തികമായി നല്ല അവസ്ഥ ഉണ്ടാകും. സ്ഥാനമാനാദികൾ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ബന്ധുക്കളുടെ വരവ് സന്തോഷം നൽകും. ഐശ്വര്യവും അധികാരവും നല്ല കാര്യങ്ങളിൽ താല്പര്യവും ഉണ്ടാകും. അതേസമയം കുടുംബജീവിതത്തിൽ അല്പസ്വല്പം പ്രശ്നങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരദേശത്ത് താമസിക്കാൻ ഇടവരാം
ധനുക്കൂറ്‍: മൂലം, പൂരാടം, ഉത്രാടം കാൽ
സാമ്പത്തികമായി നല്ല സമയമാണ്. സുഖവും സന്തോഷവും ഉള്ള അനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കൾ പിൻവാങ്ങും. ആഗ്രഹിക്കുന്ന സ്ഥാനം ലഭിക്കും. ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാകും. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തും. അവർക്കും നല്ലഫലങ്ങൾ ലഭിക്കും. എന്നാൽ പ്രയാസമുണ്ടാക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കണ്ണിനും വയറിനും രോഗങ്ങൾ വന്നാൽ തള്ളിക്കളയരുത്. ദാമ്പത്യ ജീവിതത്തിലും ചില്ലറ പ്രശ്നങ്ങൾ ഉണ്ടാകാം.
മകരക്കൂറ്: ഉത്രാടം മുക്കാൽ തിരുവോണം അവിട്ടം ആദ്യപകുതി
ബന്ധുക്കളുമായി കലഹം ഉണ്ടാകാൻ സാധ്യത. ദുരിതത്തിനിടയാകും. വിചാരിച്ചിരിക്കാതെ ചെലവുകൾ ഉണ്ടാകും. അലസത രോഗം എന്നിവ ദോഷകരമായി ബാധിക്കും. ഇതേസമയം വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമാനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും സാമ്പത്തിക ഉയർച്ചയും ഉണ്ടാകും.
കുംഭകൂറ്: അവിട്ടം അവസാന പകുതി ചതയം പൂരുരുട്ടാതി ആദ്യമുക്കാൽ
കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകും. നാഗാരാധന നടത്തുന്നത് നല്ലതാണ്. വിഷഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. അഗ്നി ഭയത്തിനും സാധ്യതയുണ്ട് ശ്രദ്ധിക്കണം.. വിദേശയാത്രയ്ക്ക് അവസരം. ചെലവ് വർദ്ധിക്കും. പല കാര്യങ്ങളും ഉദ്ദേശിച്ചത് പോലെ നടക്കുകയില്ല. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
മീനക്കൂറ്: പൂരുരുട്ടാതി അവസാന പാദം ഉത്രട്ടാതി, രേവതി
ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. സന്താനങ്ങൾക്ക് ഔദ്യോഗിക രംഗത്തും വിദ്യാഭ്യാസരംഗത്തും ഉയർച്ച. ആരോഗ്യകരമായി നല്ല അവസ്ഥ . സന്തോഷവും സുഖവും ഉണ്ടാകും. എന്നാൽ ചില നാശനഷ്ടങ്ങൾ ഉണ്ടാകാം അത് സാമ്പത്തിക അവസ്ഥയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. അപവാദം കേൾക്കാനുള്ള സാധ്യത തള്ളിക്കളയരുത്. യാത്രയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും അതിനാൽ കൂടുതൽ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, + 91 9847575559
Story Summary: This month for you: Monthly Star predictions based on moon sign/ 1198 മകര മാസം
Copyright 2022 neramonline.com. All rights reserved.