2021 ആദ്യ മൂന്ന് മാസം 3 നക്ഷത്രക്കാർക്ക് കഠിനം; 3 നക്ഷത്രങ്ങൾക്ക് അഭിവൃദ്ധി
ഭാഗ്യതാരകം അനുകൂലമാകുന്ന പുതുവർഷം പൊതുവേ മെച്ചപ്പെട്ട ഫലങ്ങളാകും നാടിനും നാട്ടുകാർക്കും സമ്മാനിക്കുക. ഗജകേസരി യോഗം,നീചഭംഗരാജയോഗം, നിപുണയോഗം എന്നിവയോടു കൂടിയ ഇപ്പോഴുള്ള അവസ്ഥകളെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ പുതുവർഷം പ്രദാനം ചെയ്യുന്നതിന് കാരണം ഭാഗ്യതാരകത്തിന്റെ അനുകൂല സ്ഥിതിയാണ്.
പുതുവർഷത്തിന്റെ തുടക്കത്തിലെ 3 മാസം ഏറ്റവും വിഷമകരം മിഥുനക്കൂറുകാർക്കാണ്. മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ എന്നീ നക്ഷത്രങ്ങൾക്ക് 2021 ഏപ്രിൽ 5 വരെ അഷ്ടമശനിയും അഷ്ടമവ്യാഴവും ആണ്. ഇവർ മഹാഗണപതി, മഹാദേവൻ, ശാസ്താവ്, ഹനുമാൻ സ്വാമി, മഹാവിഷ്ണു, ശ്രീകൃഷ്ണസ്വാമി പ്രീതി വരുത്തണം. നിത്യവും ഈ ദേവതകളെ ഭജിക്കുക. മാസത്തിൽ ഒരു തവണയെങ്കിലും ഗണപതിഹോമം, അർച്ചന, ധാര, നീരാജനം, വെറ്റിലമാല, പാൽപായസം, തൃക്കൈവെണ്ണ തുടങ്ങിയ വഴിപാടുകളിൽ ഏതെങ്കിലും സ്വന്തം കഴിവിനൊത്ത വിധം നടത്തുക.
പുതുവർഷത്തിൽ മീനക്കൂറിലുള്ള പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകൾക്ക് വ്യാഴവും ശനിയും ഉത്തരോത്തരം അഭിവൃദ്ധികരങ്ങളായ സംഗതികൾ സമ്മാനിക്കും.
കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി നക്ഷത്രങ്ങൾ അടങ്ങിയ ഇടവക്കൂറിനും പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കർക്കടകക്കൂറിനും ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രങ്ങൾ ഉൾപ്പെടുന്ന കന്നിക്കൂറിനും മൂലം, പൂരാടം, ഉത്രാടം ആദ്യപാദം നക്ഷത്രങ്ങൾ ഉൾപ്പെടുന്ന ധനുക്കൂറിനും പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനക്കൂറിനും വ്യാഴം 2021 ഏപ്രിൽ 5 വരെ അനുകൂല സ്ഥിതിയിലാണ്.
2021 ഏപ്രിൽ 5 മുതൽ സെപ്തംബർ 15 വരെ വ്യാഴം കുംഭത്തിലാകുന്നത് അശ്വതി, ഭരണി, കാർത്തിക ആദ്യപാദം നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മേടക്കൂറിനും മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മിഥുനക്കൂറിനും മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രങ്ങൾ ഉൾപ്പെടുന്ന ചിങ്ങക്കൂറിനും ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന തുലാക്കൂറിനും ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മകരക്കൂറിനും കർമ്മരംഗത്തും പൊതുരംഗത്തും നേട്ടങ്ങൾ സമ്മാനിക്കും.
മേടക്കൂറിലെ അശ്വതി, ഭരണി, കാർത്തിക ആദ്യപാദം, കർക്കടകക്കൂറിലെ പുണർതം അവസാനപാദം, പൂയം, ആയില്യം, തുലാക്കൂറിലെ ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക് വർഷം മുഴുവൻ കണ്ടകശനിയാണ്.
ധനു, മകരം, കുംഭം കൂറുകളിൽ പെട്ട മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്ര ജാതർക്ക് ഏഴരാണ്ടശനി കാലമാണ്. മിഥുനക്കൂറിലെ മകയിരം, അവസാനപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക് അഷ്ടമശനിയാണ്.
ചിങ്ങക്കൂറിലെ മകം, പൂരം, ഉത്രം ആദ്യപാദം, വൃശ്ചിക കൂറിലെ വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട, മീനക്കൂറിലെ പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് ശനി ഈ വർഷം പൊതുവേ ശുഭാനുഭവങ്ങൾ നൽകും.2021 ഏപ്രിൽ 5 വരെ കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി നക്ഷത്രങ്ങൾ അടങ്ങിയ ഇടവക്കൂറിനും പുണർതം അവസാനപാദം, പൂയം, ആയില്യം നക്ഷത്രങ്ങൾ അടങ്ങിയ കർക്കടകക്കൂറിനും ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രങ്ങൾ അടങ്ങിയ കന്നിക്കൂറിനും മൂലം, പൂരാടം, ഉത്രാടം ആദ്യപാദം നക്ഷത്രങ്ങൾ അടങ്ങിയ ധനുക്കൂറിനും പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകൾ അടങ്ങിയ മീനക്കൂറിനും വ്യാഴം ഭാഗ്യാനുഭവങ്ങൾ നൽകും.
2022 ഏപ്രിൽ 28 വരെ മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രങ്ങൾ ഉൾപ്പെടുന്ന ചിങ്ങക്കൂറിനും വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട, നക്ഷത്രങ്ങൾ ഉൾപ്പെടുന്ന വൃശ്ചികക്കൂറിനും പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മീനക്കൂറിനും ശനി അനുകൂലഫലങ്ങൾ നൽകും.
2021 ഏപ്രിൽ 5 വരെയും 2021 സെപ്തംബർ 15 മുതൽ നവംബർ 20 വരെയും (വക്രസഞ്ചാരം) വ്യാഴം മകരം രാശിയിലാണ്. മേൽപ്പറഞ്ഞ നക്ഷത്രങ്ങൾക്ക് ഈ സമയം നല്ലതായിരിക്കും.
2021 ഏപ്രിൽ 6 മുതൽ സെപ്തംബർ 15 വരെ മേടക്കൂറിലെ അശ്വതി, ഭരണി, കാർത്തിക ആദ്യപാദം, മിഥുനക്കൂറിലെ മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ചിങ്ങക്കൂറിലെമകം, പൂരം, ഉത്രം ആദ്യപാദം തുലാക്കൂറിലെ ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ മകരക്കൂറിലെ ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി എന്നീ നാളുകാർക്ക് ഗുണാനുഭവങ്ങൾ വർദ്ധിക്കും.
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088