Sunday, 6 Oct 2024

2021 മാറ്റങ്ങളുടെ വർഷം: പുതുവൽസര ഫലം എം. നന്ദകുമാർ പ്രവചിക്കുന്ന വീഡിയോ

എല്ലാ പുതുവർഷവും ഏതൊരു വ്യക്തിക്കും പ്രതീക്ഷാനിർഭരമാണ്. സംഖ്യയുടെ സുന്ദരമായ ആവർത്തനം കാരണം കടന്നുപോകുന്ന ട്വന്റി ട്വന്റിയെയും കനക പ്രതീക്ഷകളോടെ ആവേശപൂർവ്വമാണ് ലോകമെമ്പാടും ഏവരും എതിരേറ്റത്. നിർഭാഗ്യവശാൽ ആശിച്ചതൊന്നും നടന്നില്ലെന്ന് മാത്രമല്ല സകലരുടെയും ഓർമ്മയിൽ പേക്കിനാവായി മാറി 2020. പുറത്തിറങ്ങൻ പറ്റാതെ, ഇഷ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ പറ്റാതെ, ജോലി ചെയ്യാനാകാതെ, കൂലി കിട്ടാതെ, പഠിക്കാൻ കഴിയാതെ യാത്ര ചെയ്യാനാകാതെ വിഷമിച്ച ദുരിതപൂർണ്ണമായ വർഷം. നമ്മുടെ എല്ലാ സന്തോഷവും പ്രതീക്ഷയും നഷ്ടമാക്കിയ കോവിഡ് മഹാമാരി പ്രിയപ്പെട്ട എത്രയോ പേരുടെ ജീവനാണ് എടുത്തത്.

ഈ ദുരനുഭവങ്ങൾക്ക് ശമനം ഉണ്ടാകും എന്ന പ്രതീക്ഷയോടെ പുതുവൽസരമായ 2021 നമ്മുടെ കൈെയ്യെത്തും ദൂരത്ത് വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പുതുവർഷത്തിൽ ഇന്ത്യയ്ക്കും ലോകത്തിനും പ്രത്യേകിച്ച് നമുക്ക് ഓരോരുത്തർക്കും എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് സംഖ്യാശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പറയുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം.നന്ദകുമാർ, റിട്ട. ഐ എ എസ്.

സംഖ്യാശാസ്ത്ര പ്രകാരം 2021 വർഷം 5 എന്ന സംഖ്യയുടേതാണ്. സകലവിധ ഐശ്വര്യത്തിന്റെയും പ്രതീകമായ ശ്രീമഹാലക്ഷ്മിയാണ് 5 എന്ന സംഖ്യയുടെ ദേവത. അതുകൊണ്ടു തന്നെ പുതുവർഷത്തിൽ സകലർക്കും എല്ലാ സമ്പൽ സമൃദ്ധിയുമുണ്ടാകുവാൻ ലക്ഷ്മീ ദേവിയുടെ കടാക്ഷം ലഭിക്കുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. കടന്നുപോകുന്ന വർഷം നഷ്ടമായ എല്ലാ ഐശ്വര്യങ്ങളും പുതുവർഷത്തിൽ ലോകം തിരിച്ചു പിടിക്കുെമെന്നും ആശിക്കാം.

കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം. നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്. സംഖ്യാ ശാസ്ത്ര പ്രകാരമുള്ള 2021 പുതുവത്സര ഫലം 5 ഭാഗങ്ങളായാണ് ശ്രീ നന്ദകുമാർ നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിൽ പ്രവചിക്കുന്നത്.

ആദ്യ പാർട്ടിൽ – 2021 മാറ്റങ്ങളുടെ വർഷം – പുതുവർഷത്തിലെ ഇന്ത്യയുടെയും ലോകത്തിന്റെയും ഗതിവിഗതികൾ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ അവസ്ഥാന്തരങ്ങൾ എന്നിവയെല്ലാം പ്രവചിക്കുന്നു. രണ്ടാം പാർട്ടിൽ 1, 2, 3, 4 ജനനസംഖ്യ വരുന്നവരുടെ (1 = 1,10, 28 തീയതികളിൽ ജനിച്ചവർ,
2 = 2, 11, 20 തീയതികളിൽ ജനിച്ചവർ, 3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ) പുതുവർഷ ഫലം പ്രവചിക്കുന്നു. മൂന്നാം പാർട്ടിൽ 5, 6 ജനനസംഖ്യ വരുന്നവരുടെ (5 = 5, 14 , 23 തീയതികളിൽ ജനിച്ചവർ , 6 = 6, 15, 24 തീയതികളിൽ ജനിച്ചവർ ) പുതു വർഷ ഫലം പറയുന്നു. നാലാം പാർട്ടിൽ 7, 8 ജനനസംഖ്യ വരുന്നവരുടെ (7 = 7, 16 , 25 തീയതികളിൽ ജനിച്ചവർ , 8 = 8, 17, 26 തീയതികളിൽ ജനിച്ചവർ ) പുതു വർഷ ഫലം പ്രവചിക്കുന്നു. അഞ്ചാം ഭാഗത്തിൽ 9 ജനനസംഖ്യ വരുന്നവരുടെ (9 = 9, 18 , 27 തീയതികളിൽ ജനിച്ചവർ ) ഫലം പറയുന്നു.

എല്ലാവർക്കും ശ്രീ എം. നന്ദകുമാർ ശുഭ വർഷം നേരുന്ന
ഈ വീഡിയോകൾ ശ്രദ്ധിക്കുക. വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version