Friday, 22 Nov 2024

2022 ജനുവരി 2 ന് ഹനുമദ് ജയന്തി;
ഇങ്ങനെ ആചരിച്ചാൽ കാര്യസിദ്ധി

കേരളത്തിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നത് ധനുവിലെ മൂലം നക്ഷത്രത്തിനാണ്. തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിലും കവിയൂർ ഹനുമാൻ ക്ഷേത്രത്തിലും ഈ ദിവസം മഹോത്സവമായാണ് ആചരിക്കുന്നത്. കവിയൂർ ക്ഷേത്രത്തിൽ ധനുവിലെ മൂലം നക്ഷത്രം പ്രതിഷ്ഠാ ദിനമാണ്. പാളയത്ത് അയ്യാസ്വാമിക്ക് ഹനുമദ് ദർശനം കിട്ടിയ ദിനം കൂടിയാണ്. എന്നാൽ കേരളത്തിനും തമിഴ് നാടിനും പുറത്ത് രാമനവമിക്ക് ശേഷമുള്ള പൗർണ്ണമിയാണ് ഹനുമദ് ജയന്തിയായി ആചരിക്കുന്നത്. ഹനുമദ് ജയന്തി ദിവസം വ്രതം നോൽക്കേണ്ട രീതിയും അന്ന് ജപിക്കണ്ട മന്ത്രങ്ങളും ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടുകളുമാണ് മുൻപ് പാളയം ഒ ടി സി ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ഈ വീഡിയോയിൽ
പറഞ്ഞുതരുന്നത്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് എല്ലാ ഭക്തരിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Significance of Hanuman Swami Jayanti : Benefits of Hanuman Swami Mantras chanting and Offerings by Brahmasri Vedagni Arun Subrahmanyam Soorya Gayatri

error: Content is protected !!
Exit mobile version