Wednesday, 3 Jul 2024

2024 ജൂലായ് മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി

2024 ജൂലായ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
മേലധികാരികളുടെയും സഹപ്രവർത്തകരുടെയും അനുമോദനങ്ങളും പ്രശംസയും പിടിച്ചുപറ്റാൻ കഴിയും. സർക്കാരിൽ നിന്നും പ്രതികൂലമായ ചില നടപടികൾ ഉണ്ടാകാതെ നോക്കണം. സൽകർമ്മങ്ങൾക്ക് പണം ചെലവഴിക്കും. ദാമ്പത്യ കലഹം, മനോവിഷമം സൃഷ്ടിക്കും. ദമ്പതികൾ രമ്യതയിൽ വർത്തിക്കണം. ഈശ്വകൃപയാൽ വലിയ ദോഷങ്ങൾ വരില്ല.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. സന്താനങ്ങൾ
വഴി സമ്പാദ്യം വർദ്ധിക്കും. ആഡംബര വസ്തുക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ബാദ്ധ്യത തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. ഈശ്വരചിന്ത വർദ്ധിക്കും. പ്രവർത്തന രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. അനാവശ്യ ചിന്തകൾ വെടിയണം.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സവും പ്രശ്നങ്ങളും നേരിടാൻ സാധ്യത. തൊഴിൽ രംഗത്ത് പൂർണ്ണമായി ശ്രദ്ധ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അപ്രതീക്ഷിതമായി
ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. ജീവിതപങ്കാളിയിൽ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം മനോദുഃഖത്തിനിട വരുത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. അവരുടെ
ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം, ആയില്യം)
ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ചില ശത്രുക്കൾ ശ്രമിക്കും. ഊഹകച്ചവടത്തിൻ നഷ്ടത്തിന് സാധ്യത കാണുന്നു. കുടുംബസ്വത്തുക്കളുടെ മേൽ തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പല കാര്യങ്ങളിലും ഉദാസീനത കാണിക്കും ആലസ്യം വെടിഞ്ഞ് ഉൻമേഷത്തോടെ പ്രവർത്തിച്ചാൽ എവിടെയും വിജയം വരിക്കാൻ കഴിയും.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി, വാഹനലാഭം എന്നിവ കാണുന്നു. ദാമ്പത്യ സുഖവും കുടുംബത്തിൽ സമാധാനം ഉണ്ടാകും. പല മാർഗ്ഗങ്ങളിലൂടെ ധനം സമ്പാദിക്കും. എങ്കിലും കരുതലോടു കൂടി മാത്രമെ ധനം ചെലവാക്കാൻ പാടുള്ളൂ. വീണ്ടുവിചാരമില്ലാതെ ഒന്നും
തന്നെ ചെയ്യരുത്. അത് പല അനർത്ഥങ്ങളും വരുത്തി വെയ്ക്കും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം ചിത്തിര 1/2)
വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിനു തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്. തനിക്കോ കുടുംബത്തിനോ നല്ല വിവാഹബന്ധം ലഭിക്കുകയും അതുവഴി ബന്ധുബലം വർദ്ധിക്കുകയും ചെയ്യും. അതിഥിസൽക്കാരത്തിനായി
പണം ചെലവഴിക്കും. ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിക്കും.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
ആരോഗ്യത്തിൽ ശ്രദ്ധവേണം. ദാനധർമ്മം തുടങ്ങിയ സൽകർമ്മങ്ങൾ ചെയ്യാനോ അതിൽ പങ്കാളിയാകാനോ അവസരമുണ്ടാകും. കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ സാധിക്കും. നിസ്സാര കാര്യത്തെ ചൊല്ലി കലഹിക്കേണ്ടിയോ അധികം സംസാരിക്കേണ്ടതായോ വരാം. വ്യാപാരരംഗത്ത് ഏറെ സൂക്ഷ്മത പ്രദർശിപ്പിക്കും. പരദൂഷണം പറയാനുള്ള പ്രവണതകൾ നിയന്ത്രിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരത്തിൽ ചെറിയ നഷ്ടം നേരിടും. കാർഷിക വിളകൾക്ക് നാശമുണ്ടാകും. വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്നു വരും. കുടുംബകാര്യത്തിൽ കൂടുതൽ ആവശ്യമാണ്. കുടുംബത്തിൽ സ്വസ്ഥതയും ശാന്തിയും നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ്. ദൂരയാത്രകൾ കഴിവതും കുറയ്ക്കണം. വിദ്യാഭ്യാസത്തിൽ തടസം വരാം. ഗ്യഹാന്തരീക്ഷം അത്ര ശോഭനമാകില്ല. ദൈവാധീനത്താൽ കാര്യങ്ങൾ പതുക്കെ,
പതുക്കെ അനുകൂലമായി മാറും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
മൊത്തത്തിൽ ജീവിതത്തിൽ പ്രയാസങ്ങൾ വർദ്ധിക്കും.
പല കാര്യങ്ങളും ഉദ്ദേശിക്കുന്നതുപോലെ മുന്നേറില്ല. അപ്രതീക്ഷിതമായി ധനനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട് ബന്ധുമിത്രാദികളുമായി കലഹിക്കരുത്. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാൻ സാധ്യത. കോടതിയിൽ കേസുകൾ ഉള്ളവർ ജാഗ്രത പാലിക്കണം. നന്നായി ഈശ്വര പ്രാർത്ഥന നടത്തണം.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടും. എങ്കിലും കാര്യസാദ്ധ്യം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം കൈവരിക്കും. വിവാഹമോചന കേസ് ഒത്തുതീർപ്പിന് ശ്രമിക്കാം. രോഗാരിഷ്ഠതകൾ കാരണം കുറച്ച് ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും ദാമ്പത്യ
ജീവിതത്തിൽ വലിയ പ്രശ്നം ഉണ്ടാകില്ല. ബന്ധുക്കളുടെ സഹായം ലഭിക്കും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ധനാഗമ വർദ്ധിക്കും. എന്നാൽ അതോടൊപ്പം ചെലവുകളും വളരെ കൂടുതലാകും. സ്നേഹിതരുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാൻ കഴിയും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടരുത്. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം. പനി, നീർക്കെട്ട് ഇവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ വേണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
ശരീരക്ലേശം വർദ്ധിക്കും. അഗ്നിക്കൊണ്ടും ആയുധം കൊണ്ടും ഉപദ്രവങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഭാര്യഭർത്ത്യകലഹം, സന്താനങ്ങളുമായി കലഹം ഇവ ഉണ്ടാവാതെ നോക്കണം. സന്താനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം. യാത്രാ വേളകളിൽ ശ്രദ്ധിക്കണം. എടുത്തു ചാട്ടം ദോഷം ചെയ്യും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.

ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com

Summary: Monthly (2024 July ) Star predictions based on
moon sign by Prabha Seena

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version