Friday, 5 Jul 2024

2024 ജൂൺ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2024 ജൂൺ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി, ഭരണി , കാർത്തിക 1/4 )
സൽകർമ്മങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതാണ്. സമൂഹത്തിലെ ഉന്നതൻമാരിൽ നിന്നും സഹായങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ സ്വത്തുകൾ കൈവശം വന്നുചേരുന്നതാണ്. അധിക ചെലവുകൾ ഉണ്ടാകും. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം
പ്രവർത്തിക്കണം. കോപം നിയന്ത്രണവിധേയമാക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
ലാഭം പ്രതീക്ഷിച്ച് ചെയ്ത ചില കാര്യങ്ങളിൽ വൻ നഷ്ടം നേരിടാൻ സാധ്യതയുണ്ട്. വ്യാപാരികൾക്ക് കാലം അത്ര അനുകൂലമല്ല. സാമ്പത്തികമായ കാര്യങ്ങൾ നന്നായി ആലോചിച്ച ശേഷം മാത്രമെ നടത്താവൂ. അനാവശ്യമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുത്. ആരേയും അന്ധമായി വിശ്വസിക്കരുത്. ചതിയിൽപ്പെടുത്താൻ അടുത്ത ചിലർ ബോധപൂർവ്വം ശ്രമിക്കും.

മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4 )
തൊഴിൽ രംഗത്ത് ചില ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. മേലുദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കണം.
കൂട്ടു ബിസിനസ്സിൽ ഏർപ്പെടരുത്. അകന്നു നിന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധിക്കണം.അപ്രതീക്ഷിതമായി ജീവിതപങ്കാളിയിൽ നിന്നുണ്ടാകുന്ന ചില വിചിത്രമായ പെരുമാറ്റം മനോദുഃഖത്തിനിടവരുത്തും. വാഹനങ്ങൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷ്മതയോടെ ആവണം.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയം, ആയില്യം)
മികച്ച ഉന്നത വിദ്യാഭ്യാസത്തിന് യോഗം കാണുന്നു. പ്രതീക്ഷിക്കാത്ത ഉറവിടങ്ങളിൽ നിന്നും ധനലാഭം ഉണ്ടാകുന്നതാണ്. അനുഭവഫലം കൂടുതലായി ലഭിക്കും. വ്യാപാരത്തിൽ പഴയകാല പ്രതാപം വീണ്ടെടുക്കും. കാര്യനിർവ്വഹണ ശക്തി വർദ്ധിക്കും. പാഴ്ചിലവുകൾ നിയന്ത്രിക്കാൻ കഴിയും. ശത്രുശല്യം കുറയും എന്നാൽ അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കാൻ സാധ്യത. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അഭയംതേടി വരുന്നവർക്ക് ആശ്രയം നൽകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നുണ്ട്. ധനലാഭം , ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടും. കോടതികളിലുള്ള കേസുകളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാവുന്നതാണ്. പൊതു പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാകും ജീവിത വിജയത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
രാഷ്ട്രീയക്കാർക്ക് അനുകൂല സമയം. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ ഒരു ഭാഗം കടം വീട്ടാൻ ഉപയോഗിക്കും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനും സാധ്യതയുണ്ട്.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കിട്ടില്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷം ചെയ്യും. ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടികൊണ്ടിരിക്കും.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
നിസ്സാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ
പലതരത്തിലുള്ള ആപത്തുകളുണ്ടാകും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം വാക്കുതർക്കങ്ങളിൽ നിന്ന് ബുദ്ധിപൂർവ്വം പിൻമാറുക. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ദമ്പതികൾ പിണക്കം കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും.
ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം നേടാൻ കഴിയും. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പം വരാതെ നോക്കണം. രക്ഷിതാക്കളുടെ നീരസം മാറിക്കിട്ടുന്നതാണ്. സത്യസന്ധമായ എല്ലാ പ്രവർത്തികളും ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
ക്രയവിക്രയങ്ങളിൽ നേട്ടം ലഭിക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. തൊഴിൽ തർക്കങ്ങൾ
രമ്യമായി പരിഹരിക്കും. കുടുംബ കാര്യങ്ങളിൽ അഭ്യുദയ കാംക്ഷികളിൽ നിന്നും പലതരത്തിൽ സഹായം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നൽകണം. വാക് ദോഷം വരാതെ നോക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി കുറക്കണം.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
അവിചാരിതമായി ധാരാളം പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. ചെയ്തു കൊണ്ടിരിക്കുന്ന ജോലി
മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം വേണം. കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും. അഗ്നി, വൈദ്യുതി എന്നിവയിൽ നിന്നുള്ള അപകടങ്ങൾ വരാതിരിക്കാൻ നല്ല ശ്രദ്ധ വേണം. വിശ്വാസ വഞ്ചന സൂക്ഷിക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി, രേവതി )
തൊഴിൽപരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും. സന്താനങ്ങൾ മൂലം പ്രശസ്തി, സമൂഹത്തിൽ ആദരവ് ഇവ ഉണ്ടാകും. അപ്രതീക്ഷിതമായി ലഭിക്കുന്ന സ്ഥാനമാനങ്ങൾ കണ് അഹങ്കരിക്കരുത്. നാഡീ ഉദര രോഗങ്ങൾ അവഗണിക്കരുത്. വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും. ദുഷ്ടജനങ്ങളുമായുള്ള എല്ലാ സമ്പർക്കവും ഒഴിവാക്കണം.

ജ്യോതിഷി പ്രഭാസീന സി പി , +91 9961442256
Email ID prabhaseenacp@gmail.com

Summary: Monthly (2024 June) Star predictions based on moon sign by Prabha Seena

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version