Sunday, 29 Sep 2024

2024 മഹാലക്ഷ്മി കടാക്ഷം ധാരാളമായി കിട്ടുന്ന വർഷം

സംഖ്യാശാസ്ത്ര പ്രകാരം 2024, പുതുവത്സരം 8 ന്റെ വർഷമാണ്. എട്ട് എന്ന സംഖ്യയുടെ ദേവൻ ശനീശ്വരൻ ആണ്. അതിനാൽ ശനിയുടെ വർഷമാണിത്. എന്നാൽ ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ ചേർന്ന അവതാരമായ ദത്താത്രയ സിദ്ധാന്ത പ്രകാരം 8 ലക്ഷ്മീദേവിയുടെ സംഖ്യയാണെന്ന് സംഖ്യാ ശാസ്ത്ര വിദഗ്ദ്ധനും ജ്യോതിഷിയും ആത്മീയ ആചാര്യനുമായ പ്രൊഫ. ദേശികം രഘുനാഥൻ വെളിപ്പെടുത്തി. സ്വാഭാവികമായും മഹാലക്ഷ്മി കടാക്ഷം ധാരാളമായി കിട്ടുന്ന വർഷമാണിത്. ഈ അഭിവൃദ്ധി കൂടുതൽ ശക്തമാക്കാൻ മഹാലക്ഷ്മി അഷ്ടോത്തരം ജപിച്ചു കൊണ്ട് പുതുവർഷം ആരംഭിക്കാം. ഈ വർഷം മുഴുവനും പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ മുടങ്ങാതെ ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്താൽ ജീവിത പുരോഗതിയും ഐശ്വര്യവും ധനസമൃദ്ധിയും ലഭിക്കും. ഇതിനൊപ്പം വെള്ളിയാഴ്ചകളിൽ ക്ഷേത്രത്തിൽ ഭാഗ്യസൂക്തം അർച്ചന കൂടി നടത്തുക. ഭാഗ്യവും സമ്പൽ സമൃദ്ധിയും
കൈവരും. ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്നത് കേൾക്കൂ:


error: Content is protected !!
Exit mobile version