Friday, 22 Nov 2024

ഒന്നാം ഓണം, ഷഷ്ഠി, ഏകാദശി; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

(2024 സെപ്തംബർ 8 – 14)

ജ്യോതിഷരത്നം വേണുമഹാദേവ്

2024 സെപ്തംബർ 8 ന് ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ചിങ്ങത്തിലെ ഷഷ്ഠി, പരിവർത്തനഏകാദശി, ഒന്നാം ഓണം എന്നിവയാണ്. സെപ്തംബർ 9 തിങ്കളാഴ്ചയാണ് ചിങ്ങത്തിലെ ഷഷ്ഠി വ്രതം. അന്ന് വ്രതമെടുക്കുന്നവർ ഞായറാഴ്ച ഒരിക്കലെടുത്ത് സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കണം. ചിങ്ങത്തിലെ ഷഷ്ഠി നോറ്റ് മുരുകനെയും ദേവിയെയും ഉപാസിച്ചാൽ ആഗ്രഹ സാഫല്യമാണ് ഫലം.
സെപ്തംബർ 11 ന് സിദ്ധലക്ഷ്മി വ്രതമാണ്. പതിനാറ് ദിവസത്തെ വ്രതാരംഭമാണ് മഹാലക്ഷ്മി വ്രതം. ഭാദ്രപദത്തിലെ വെളുത്ത അഷ്ടമിയിലാണ് തുടക്കം. അടുത്ത കൃഷ്ണപക്ഷ അഷ്ടമിയിൽ സമാപിക്കും. ഈ 16 ദിവസം അഷ്ടലക്ഷ്മിമാരെയാണ് ആരാധിക്കുന്നത്. ഐശ്വര്യാഭിവൃദ്ധിയാണ് ഫലം. ഉത്തരേന്ത്യയിലാണ് ഇത് വിശേഷം. തെക്കേ ഇന്ത്യയിൽ സിദ്ധലക്ഷ്മി വ്രതമായി ആചരിക്കുന്നു. സെപ്തംബർ 14 നാണ് ഒന്നാം ഓണവും പരിവർത്തന ഏകാദശിയും വാമന ജയന്തിയും. മലയാളികൾ ഉത്രാടപ്പാച്ചിൽ നടത്തുന്ന ഒന്നാം ഓണത്തിന് തന്നെയാണ് ഏകാദശി വരുന്നത്. അന്ന് പകൽ 3:03 മണിക്ക് ഹരിവാസരം തുടങ്ങും. രാത്രി 1:59 നാണ് ഹരിവാസര വേള അവസാനിക്കുക. ഭദ്രപദത്തിലെ വെളുത്തപക്ഷത്തിലെ പരിവർത്തന ഏകാദശി നോറ്റാൽ പാപമോചനമാണ് ഫലം. പുതിയ വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് തിരുവോണവും പ്രദോഷ വ്രതവും. 14 ന് തിരുവോണം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ബിസിനസ്സിൽ നല്ല ഫലം ലഭിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യുന്നവർക്ക്, ഒരു വലിയ ഇടപാടിന്റെ വിജയത്തിൽ നിന്ന് മികച്ച ലാഭം ഉണ്ടാക്കാൻ കഴിയും. എത്ര പണം സമ്പാദിക്കുന്നുവോ അത്രയും ചെലവും ഉയരും. ചില
തീരുമാനങ്ങൾ തർക്കത്തിന് കാരണമാകും. പങ്കാളിയുടെ പിന്തുണ ലഭിക്കാതെ വരും. പ്രിയപ്പെടുവരുടെ പ്രീതിക്ക് സ്വന്തം ഇച്ഛയ്ക്ക് വിരുദ്ധമായി പലതും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കും. ഞെട്ടിക്കുന്ന ചില വാർത്തകൾ കേൾക്കും നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2)
ആർക്കുവേണ്ടിയും കൂടുതൽ പണം ചെലവഴിക്കരുത്. ചെലവുകൾ കൃത്യമായ ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കണം. വിദൂരത്ത് ഒറ്റയ്ക്ക് കഴിയുന്നവർക്ക് കടുത്ത ഏകാന്തത അനുഭവപ്പെടും. എതിരാളികൾ ചില ​ ഗൂഢാലോചനകൾ നടത്തും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ മികച്ചതായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ കൂടുതൽ ചുമതലകൾ കാരണം ജോലിഭാരം വർദ്ധിക്കുന്നതിനാൽ
സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കാൻ കഴിയാതെ വരും. ചൊവ്വ, വെള്ളി ദിവസം ലളിതാ സഹസ്രനാമം ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
വലിയ രോഗങ്ങളൊന്നും ഉണ്ടാകില്ലെന്ന് ആശ്വസിക്കാം. ധാരാളം പണം ചെലവഴിച്ച് ജീവിക്കുന്നവർക്ക് ഇപ്പോൾ
സാമ്പത്തിക ബുദ്ധിമുട്ട് നേരിടും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സുഹൃത്തുക്കൾ എന്തിനും
കൂടെ നിൽക്കുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകും. ജോലിത്തിരക്ക് മൂലം ജീവിതപങ്കാളിയുമായി വേണ്ടത്ര ആശയവിനിമയം നടത്താൻ കഴിയില്ല. ഉദ്യോഗസ്ഥർക്ക് സമയം നല്ലതായിരിക്കും. മികച്ച നിരീക്ഷണ, വിശകലന നൈപുണ്യം കാട്ടും . ജോലിയിൽ പുരോഗതിയുണ്ടാകും. ഓം നമോ നാരായണായ ദിവസവും 108 ഉരു ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
മാനസികസമ്മർദ്ദം ഒഴിവാക്കാൻ ചങ്ങാതിമാരുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കും.
പോഷകസമൃദ്ധവുമായ ഭക്ഷണം ആരോഗ്യം കൂടുതൽ മെച്ചമാക്കും. വ്യാപാരികൾ ധനപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ലാഭം നേടുമെന്ന് പ്രതീക്ഷിച്ച ഇടപാടുകൾ അല്പം വേദനിപ്പിക്കും. രേഖകൾ ക്ഷമയോടെ വായിക്കണം. ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധി
കുത്തുവാക്കുകൾ കേൾപ്പിക്കും. എന്നാൽ ശത്രുക്കൾക്ക് സമയം നല്ലതല്ല. വിശ്വസ്തരോട് മാത്രം മനസ്സ് തുറക്കുക.
നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മറ്റുള്ളവരോട് നന്നായി പെരുമാറുക. പേരുദോഷം പ്രതിച്ഛായയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കച്ചവടക്കാർ നല്ല ലാഭമുണ്ടാക്കും. അതിന്റെ നല്ലൊരു ഭാഗം സ്വർണ്ണത്തിലോ ഭൂമിയിലോ നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കണം. കുടുംബത്തിലേക്ക് ധാരാളം അതിഥികൾ വരും. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് പ്രധാന തീരുമാനം എടുക്കും. ക്രിയാത്മകമായ എല്ലാ പ്രവർത്തനങ്ങൾക്കും കുടുംബത്തിൻ്റെ പിന്തുണ കിട്ടും. ആത്മവിശ്വാസവും ഉത്പാദന ക്ഷമതയും കൂടും. ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1,2)
സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങളും പ്രതിഫലവും ലഭിക്കാൻ സാധ്യതയുണ്ട്. വ്യാപാരത്തിൽ മികച്ച ലാഭം നേടും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വാഹനം വാങ്ങും. വീട്ടുകാര്യങ്ങളിൽ ഏറെ സജീവമായി പങ്കെടുക്കും. ബന്ധുക്കൾക്കിടയിൽ ബഹുമാനിക്കപ്പെടും. ജോലി പൂർത്തിയാക്കും മുൻപ് മേലുദ്യോഗസ്ഥർക്ക് കൈമാറരുത്. എല്ലാരേഖകളും വീണ്ടും ശ്രദ്ധാപൂർവം പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് അവസരം
കിട്ടും. നിത്യവും ഓം ശരവണ ഭവ: 108 ഉരു ജപിക്കണം

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. അതിന്റെ ഫലമായി എല്ലാ തീരുമാനങ്ങളും എളുപ്പം എടുക്കാൻ കഴിയും. കർമ്മ രംഗത്ത് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. കൂടുതൽ പണം സമ്പാദിക്കാൻ അവസരം ലഭിക്കും. തൊഴിലുടമകൾക്ക് ബാധ്യതകൾ ഭംഗിയായി നിറവേറ്റാനാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ഈശ്വരാധീനം ലഭിക്കും. സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയം കൈവരിക്കാൻ കഴിയും. ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ധനം എല്ലാവിധത്തിലും സൂക്ഷിക്കാനും കഴിയും. വേണ്ടത്ര
ആലോചനയില്ലാതെ തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലും എത്തരുത്. ഭൂമിയുമായോ സ്വത്തുമായോ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് അനുകൂലമായി കലാശിക്കും. ജീവിതപങ്കാളിക്കൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ
സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയും. ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് ഈ സമയം വളരെ സന്തോഷകരമാകും.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വിവിധ തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. മുൻകാല നിക്ഷേപത്തിൽ നിന്ന് നല്ല ലാഭം കിട്ടാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള സ്വപ്നവും സാക്ഷാത്കരിക്കപ്പെടും. ഭൂമിയോ വീടോ വാങ്ങുമ്പോൾ വീട്ടിലെ മുതിർന്നവരോട് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. മറ്റുള്ളവരെ പ്രേരിപ്പിക്കാനുള്ള കഴിവ് കുടുംബസമാധാനം നിലനിർത്താൻ സഹായിക്കും. വിവാഹ കാര്യത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കും. ഓഫീസിൽ, പുതിയ ഒരു പ്രോജക്റ്റ് ലഭിക്കും. ഓം ഗം ഗണപതയേ നമഃ നിത്യവും 108 ഉരു ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
പണം മോഷണം പോകാൻ സാധ്യതയുണ്ട്. അതിനാൽ, പണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുക, പിതാവിന്റെ ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾക്ക് എല്ലാ സാധ്യതയുമുണ്ട്. ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ പിരിമുറുക്കം ഉണ്ടാകും. പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ അവരുടെ കഠിനാധ്വാനം തുടരേണ്ടതുണ്ട്. ദേഷ്യത്തോടെ മറ്റുള്ളവരോട് ആക്രോശിക്കുന്ന സ്വഭാവത്തിൽ മാറ്റം
വരുത്തണം. ദീർഘകാല ശ്രമങ്ങൾ വിജയകരമാകും. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
നല്ല ജീവിതശൈലിയിലൂടെ ആരോഗ്യം മെച്ചപ്പെടുത്തും. കലാപരമായ കഴിവ് വർദ്ധിക്കും. കച്ചവടത്തിൽ നല്ല ലാഭം നേടാൻ കഴിയും. പണം സമ്പാദിക്കാൻ പുതിയ വഴികൾ കണ്ടെത്തും. കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ശാന്തമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ പെരുമാറ്റം കാരണം ചിലർ അസ്വസ്ഥരാകും. മാനസിക സമ്മർദ്ദം വർദ്ധിക്കും. കലഹം ഒഴിവാക്കാൻ ശ്രമിക്കണം. വീഴ്ചകൾ സമ്മതിച്ചാൽ കാര്യങ്ങൾ അനുകൂലമാകും.
നിത്യവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സാമ്പത്തികഞെരുക്കം മൂലം വളരെ അസ്വസ്ഥരാകും. കുടുംബപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഉയർന്ന നിരക്കിൽ വായ്പ എടുക്കാൻ കഴിയും. ഏറെക്കാലമായി നടക്കുന്ന ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ ഓഫീസിൽ നിന്ന് അവധി എടുക്കും. പ്രണയ ജീവിതം സന്തോഷപ്രദമാകും.
ജോലിസ്ഥലത്ത് വച്ച് ഒരു പ്രമുഖ വ്യക്തിയെ കണ്ടുമുട്ടും.
ജോലിയിൽ നല്ല പുരോഗതി ലഭിക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടും. ഓം ശ്രീം നമഃ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version